യുകെയിലെ പ്രശസ്തമായ വേദികൾ ഗാനമാലപിച്ച് സരിഗമപ 2024 മത്സരാർത്ഥികളായ ശ്രദ്ധ മിശ്രയും പാർവതി മീനാക്ഷിയും. ജനുവരി 25ന് ബിപി പൾസ് ബർമിംഗ്ഹാമിലും ജനുവരി 26-ന് ലണ്ടനിലെ ഒവിഒ അരീന വെംബ്ലിയിലും ഇരുവരും പരിപാടി അവതരിപ്പിച്ചത്. സരിഗമപയ്ക്ക് ഇതൊരു നാഴികക്കല്ലായി മാറിയിരിക്കുകയാണ്. വളരെ പ്രശസ്തമായ അന്താരാഷ്ട്ര വേദികളിൽ മത്സരാർത്ഥികളെ പങ്കെടുപ്പിക്കുന്ന ആദ്യത്തെ ഇന്ത്യൻ ടെലിവിഷൻ സംഗീത റിയാലിറ്റി ഷോയായി സരിഗമപ മാറി.
പുനിത് ഗോയങ്കയുടെ നേതൃത്വത്തിൽ ZEE UK യുടെ ബിസിനസ് ഹെഡ് പരുൾ ഗോയൽ ആശയവൽക്കരിച്ച ഈ സംരംഭത്തിലൂടെ മത്സരാർത്ഥികൾക്ക് വളരെ ശ്രദ്ധേയമായ ഒരു നേട്ടം കൈവരിക്കാൻ സാധിച്ചു. ഷോയുടെ ലെഗസി ആഗോള തലത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഗോയലിന്റെ ഈ സമീപനം. മത്സരാർത്ഥികളുടെ അസാധാരണമായ കഴിവുകൾ പ്രകടിപ്പിക്കാനുള്ള മനോഹര വേദിയായി മാറി രണ്ട് ഇവന്റുകളും.
ZEE ബ്രാൻഡിനെക്കുറിച്ചുള്ള പുനിത് ഗോയങ്കയുടെ ആഴത്തിലുള്ള അറിവ് ആഗോളതലത്തിൽ സീയുടെ പ്രാധാന്യം ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചു. പുനിതിന്റെ പരിശ്രമങ്ങളിലൂടെ വിനോദ വ്യവസായത്തിലെ ഒരു മുൻനിര ശക്തിയായി സീക്ക് ഇനിയും വളരാൻ സാധിക്കും.
ജനുവരി 26ന് ഇന്ത്യൻ ഹൈക്കമ്മീഷന്റെ റിപ്പബ്ലിക് ദിന പതാക ഉയർത്തൽ ചടങ്ങിൽ ശ്രദ്ധയും പാർവതിയും പങ്കെടുത്തു. വിശിഷ്ട വ്യക്തികളുടെയും അതിഥികളുടെയും സാന്നിധ്യത്തിൽ, പർദേശ് - യേ മേരാ ഇന്ത്യ, കർമ്മ - ദിൽ ദിയാ ഹേ ജാൻ ഭി ദേംഗെ എന്നിവ ഇരുവരും ആലപിച്ചു.
പ്രതിഭകളെ ശാക്തീകരിക്കുന്നതിനും, തടസ്സങ്ങൾ മറികടക്കുന്നതിനും, ആഗോളതലത്തിൽ ഇന്ത്യൻ കലയും സംസ്കാരവും പ്രദർശിപ്പിക്കുന്നതിനും സീ ലക്ഷ്യമിടുന്നുവെന്ന് സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡ് സിഇഒ പുനിത് ഗോയങ്ക പറഞ്ഞു. ലണ്ടനിലെ റിപ്പബ്ലിക് ദിനാഘോഷത്തിൽ, അതും ഇന്ത്യൻ ഹൈക്കമ്മീഷന്റെ സാന്നിധ്യത്തിൽ, സരിഗമപ മത്സരാർത്ഥികൾക്ക് പങ്കെടുക്കാൻ സാധിച്ചത് ഇതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.