ആസിഫ് അലിയെ നായകനാക്കി നവാഗതനായ സേതുനാഥ് പത്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആഭ്യന്തര കുറ്റവാളി'. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. കല്യാണ വേഷത്തിലിരിക്കുന്ന ആസിഫാണ് പോസ്റ്ററിലുള്ളത്. നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസാം സലാം നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ എന്നിവ നിര്‍വഹിക്കുന്നത് സംവിധായകൻ സേതുനാഥ് തന്നെയാണ്. റിയലിസ്റ്റിക് കോമഡി ഫാമിലി എന്റര്‍ടെയിനര്‍ ജോണറിൽപെടുന്ന ചിത്രമാണ് ആഭ്യന്തര കുറ്റവാളി.
പുതുമുഖ താരം തുളസിയാണ് ചിത്രത്തിലെ നായിക. ആഭ്യന്തര കുറ്റവാളിയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ ജഗദീഷ്, ഹരിശ്രീ അശോകൻ, പ്രേം കുമാർ, സിദ്ധാർഥ് ഭരതൻ, അസീസ് നെടുമങ്ങാട്, വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ആനന്ദ് മന്മഥൻ, പ്രേം നാഥ്, ശ്രേയാ രുക്മിണി, നീരജാ രാജേന്ദ്രൻ, റിനി ഉദയകുമാർ, ശ്രീജാ ദാസ് എന്നിവർ അവതരിപ്പിക്കുന്നു.
സിനിമാട്ടോഗ്രാഫർ: അജയ് ഡേവിഡ് കാച്ചപ്പള്ളി, എഡിറ്റർ: സോബിൻ സോമൻ, മ്യൂസിക് ആൻഡ് ബാക്ക്ഗ്രൗണ്ട് സ്കോർ: ബിജിബാൽ, ആർട്ട് ഡയറക്ടർ: സാബു റാം, പ്രൊഡക്ഷൻ കൺട്രോളർ : ജിത്ത് പിരപ്പൻകോട്, ലൈൻ പ്രൊഡ്യൂസർ: തെസ് ബിജോയ്.
Also Read: Vrushabha Movie: 'വൃഷഭ' എത്തും, അഭ്യൂഹങ്ങൾ നീക്കി മോഹൻലാൽ; ബ്രഹ്മാണ്ഡ ചിത്രം ദീപാവലിക്ക്
പ്രൊജക്റ്റ് ഡിസൈനർ : നവീൻ ടി ചന്ദ്രബോസ്, മേക്കപ്പ് : സുധി സുരേന്ദ്രൻ, വസ്ത്രാലങ്കാരം : മഞ്ജുഷാ രാധാകൃഷ്ണൻ, ലിറിക്‌സ് : മനു മൻജിത്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : പ്രേംനാഥ്, സൗണ്ട് ഡിസൈൻ : ധനുഷ് നയനാർ, ഫിനാൻസ് കൺട്രോളർ: സന്തോഷ് ബാലരാമപുരം, അസ്സോസിയേറ്റ് ഡയറക്ടർ : സാൻവിൻ സന്തോഷ്, അരുൺ ദേവ്, സിഫാസ് അഷ്‌റഫ്, സ്റ്റിൽസ്: സലീഷ് പെരിങ്ങോട്ടുകര, പബ്ലിസിറ്റി ഡിസൈൻ : മാമി ജോ, പി ആർ ഓ : പ്രതീഷ് ശേഖർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.