പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയുമായുള്ള തെളിവെടുപ്പ് പൂർത്തിയായി. കൊലപാതകം നടന്ന സ്ഥലത്തും പ്രതി രക്ഷപ്പെട്ട സ്ഥലത്തുമാണ് തെളിവെടുപ്പ് നടത്തിയത്. കനത്ത പൊലീസ് കാവലിലായിരുന്നു തെളിവെടുപ്പ്. നാളെ മൂന്ന് മണി വരെയാണ് ആലത്തൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ചെന്താമരയെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.
തിരുത്തമ്പാടം ബോയൻനഗറിൽ സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയ സ്ഥലത്തേക്കാണ് പൊലീസ് ചെന്താമരയെ ആദ്യം കൊണ്ടുപോയത്. കൊല നടത്തിയതും അതിനുശേഷം വീട്ടിലേക്ക് പോയതും മലയിൽ പോയി ഒളിച്ചത് എങ്ങനെയാണെന്നത് ഉള്‍പ്പെടെ യാതൊരു കൂസലുമില്ലാതെയാണ് പ്രതി വിവരിച്ചത്. ഒളിവിൽ കഴിഞ്ഞ കനാലും പൊലീസിന് കാണിച്ചുകൊടുത്തു.
Read Also: എന്നെ ഒന്നും ചെയ്യല്ലേ, നിലവിളിച്ച് യുവതി; പീഡന ശ്രമത്തിന്റെ നടുക്കുന്ന വിഡിയോ പുറത്ത്
പാടത്തിലൂടെ കടന്ന് മലയിലേക്ക് പോയ വഴിയും തിരിച്ചുവന്ന വഴിയും പൊലീസിന് കാണിച്ചുകൊടുത്തു. പുരയിൽ പോയശേഷം രാത്രി പാടത്തിലൂടെയാണ് മലയിൽ പോയതെന്ന് ചെന്താമര പറഞ്ഞു.
ഇന്ന് ഉച്ചയ്ക്ക് 12 മുതൽ നാളെ വൈകിട്ട് മൂന്നുവരെയാണ് ചെന്താമരയെ കസ്റ്റഡിയിൽ ലഭിച്ചിട്ടുള്ളതെന്നും അതിനുള്ളിൽ കുറ്റകൃത്യം പുനരാവിഷ്കരിക്കുന്നതിനാണ് കൊണ്ടുവന്നതെന്നും ഡിവൈഎസ്‍പി മുരളീധരൻ പറഞ്ഞു. കേസിലെ സാക്ഷികളെ ഉള്‍പ്പെടെ കൊണ്ടുവന്നാണ് പൊലീസ് തെളിവെടുത്തത്.
Read Also: ഹരികുമാറിനെ ഏഴാം തീയതി വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു
സുധാകരനെ കണ്ടതും അതിനുശേഷം നടന്ന സംഭവങ്ങളുമെല്ലാം പുനരാവിഷ്കരിക്കേണ്ടതുണ്ടായിരുന്നു. വീട്ടിൽ നിന്ന് തിരിച്ചുപോകുന്നതും മലയിലേക്ക് രക്ഷപ്പെട്ടതും ആയുധങ്ങള്‍ ഒളിപ്പിച്ചുവെച്ചതുമെല്ലാം പ്രതി കാണിച്ചു തന്നുവെന്നും ഇന്നത്തെ തെളിവെടുപ്പ് പൂര്‍ത്തിയായെന്നും ഡിവൈഎസ്‍പി പറഞ്ഞു. കൂടുതൽ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുമെന്നും ഡിവൈഎസ്പി മുരളീധരൻ പറഞ്ഞു.
അതിനിടെ തെളിവെടുപ്പ് സമയത്തും ചെന്താമര ഭീഷണിപ്പെടുത്തിയതായി അയൽവാസി പുഷ്പ ആരോപിച്ചു. രൂക്ഷമായി നോക്കുകയും ഭീഷണി ആംഗ്യം കാണിക്കുകയും ചെയ്തു. ഈ നാട്ടിൽ ജീവിക്കാൻ തന്നെ പേടിയാണെന്നും പുഷ്പ പറഞ്ഞു.
തെളിവെടുപ്പിന് എത്തിച്ചപ്പോഴും ചെന്താമര ഭീഷണി തുടർന്നുവെന്ന് അയൽവാസിയായ പുഷ്പ പറഞ്ഞു. പുഷ്പക്ക് നേരെ ഭീഷണി ആംഗ്യം കാണിച്ചു. രൂക്ഷമായി നോക്കി. നാട്ടിൽ ജീവിക്കാൻ പേടിയാണെന്ന് പുഷ്പ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.