മഞ്ചേരി: 40.82 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേർ മഞ്ചേരി എക്സൈസ് സംഘത്തിന്റെ പിടിയിൽ. കാരാപറമ്പ്-ആമയൂർ റോഡിൽ വെച്ചാണ് കഞ്ചാവ് കടത്തുകയായിരുന്ന പ്രതികളെയും അവരുടെ കാറും സംഘം പിടികൂടിയത്. മൊറയൂർ കീരങ്ങാട്ടുതൊടി അനസ്, പഞ്ചായത്തുപടി പിടക്കോഴി വീട്ടിൽ ഫിറോസ് എന്നിവരെയാണ് പിടികൂടിയിരിക്കുന്നത്.
Also Read: ഫിറ്റ്‌മെൻ്റ് ഘടകം എങ്ങനെ തീരുമാനിക്കും? ജീവനക്കാരുടെ ശമ്പളം എത്രത്തോളം വർദ്ധിക്കും? അറിയാം...
കാറിൽനിന്ന് 20.489 ഗ്രാമും പ്രതികൾ താമസിച്ച ചകിരിമൂച്ചിക്കലെ ഫ്ലാറ്റിൽനിന്ന് 20.331 ഗ്രാം കഞ്ചാവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിനിടയിൽ കാർ പരിശോധിക്കുന്നതിനിടെ വൈദ്യുത ടോർച്ച് ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ഷോക്കടിപ്പിച്ച് കുതറി രക്ഷപ്പെടാൻ പ്രതികൾ ശ്രമിച്ചെങ്കിലും രക്ഷപ്പെടാനായില്ല. നേരത്തെ അനസിന്റെ മൊറയൂരിലുള്ള വീട്ടിൽനിന്ന് 75 കിലോ കഞ്ചാവും 52 ഗ്രാം എം.ഡി.എം.എ.യും പിടികൂടിയിരുന്നു. അനസിന്റെ മാതാപിതാക്കളായ അബ്ദുറഹിമാൻ, സീനത്ത് എന്നിവരെ ഈ കേസിൽ മഞ്ചേരി എൻ.ഡി.പി.എസ്. കോടതി 34 വർഷം തടവിനു ശിക്ഷിച്ചിട്ടുമുണ്ട്.
ജില്ലയിലെ കഞ്ചാവ് വിൽപ്പനക്കാർക്ക് വൻതോതിൽ കഞ്ചാവ് എത്തിച്ചു നൽകുന്ന മൊത്ത കച്ചവടക്കാരനാണ് പിടിയിലായ ഫിറോസ്. മഞ്ചേരി പൂക്കൊളത്തൂർ റോഡിൽ ചകിരിമൂച്ചിക്കലുള്ള ലോഡ്‌ജിൽ പത്തുമുറികൾ ഒന്നിച്ച് വാടകയ്ക്കെടുത്താണ് ഇവർ കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം ഇവരെ പിടികൂടിയത്.
Also Read: കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാർ നടത്തുന്ന പണിമുടക്ക് തുടരുന്നു
അന്വേഷണം ഊർജിതമാണെന്നും കൂടുതൽ പ്രതികൾ ഉടൻ പിടിയിലാകുമെന്നും മലപ്പുറം എക്സൈസ് സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ നൗഫൽ പറഞ്ഞു. അഡീഷണൽ എക്സൈസ് കമ്മീഷണർ പി. വിക്രമന്റെ മേൽനോട്ടത്തിൽ മലപ്പുറം എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ്, മലപ്പുറം എക്സൈസ് ഇന്റലിജിൻസ് ബ്യൂറോ, എക്സൈസ് കമ്മിഷണറുടെ ഉത്തരമേഖലാ സ്‌ക്വാഡ് എന്നിവരുടെ സംയുക്ത പരിശോധനയിലാണ് ഇവർ പിടിയിലായത്.
പി.കെ. മുഹമ്മദ് ഷഫീഖ്, എക്സൈസ് ഇൻസ്‌പെക്ടർ ടി. ഷിജുമോൻ, അസി. എക്സൈസ് ഇൻസ്‌പെക്ടർമാരായ അബ്ദുൾവഹാബ്, ആസിഫ് ഇഖ്‌ബാൽ, ഒ. അബ്ദുൾനാസർ, കെ. പ്രദീപ്‌കുമാർ, പ്രിവന്റീവ് ഓഫീസർ കെ. അരുൺകുമാർ, സിവിൽ എക്സൈസ് ഓഫീസർമാർ എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.