Surya Rashiparivartan 2025: ജ്യോതിഷ പ്രകാരം സൂര്യൻ രാശിമാറി കുംഭ രാശിയിൽ പ്രവേശിക്കാൻ പോകുകയാണ്. സൂര്യൻ്റെ ഈ രാശിമാറ്റം 3 രാശിക്കാർ വലിയ നേട്ടങ്ങൾ നൽകും.
Surya Transit In Kumbh: വേദ ജ്യോതിഷം അനുസരിച്ച് സൂര്യൻ എല്ലാ മാസവും ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് മാറും.
Surya Rashiparivartan 2025: ജ്യോതിഷ പ്രകാരം സൂര്യൻ രാശിമാറി കുംഭ രാശിയിൽ പ്രവേശിക്കാൻ പോകുകയാണ്. സൂര്യൻ്റെ ഈ രാശിമാറ്റം 3 രാശിക്കാർ വലിയ നേട്ടങ്ങൾ നൽകും.
Surya Transit In Kumbh: വേദ ജ്യോതിഷം അനുസരിച്ച് സൂര്യൻ എല്ലാ മാസവും ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് മാറും. അതുകൊണ്ടുതന്നെ ഒരു രാശിയിൽ നിന്നും മാറിയാൽ അതെ രാശിയിൽ എത്താൻ സൂര്യന് 12 മാസത്തെ സമയം വേണം.
ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ ഫെബ്രുവരി 13 ന് കുംഭ രാശിയിൽ പ്രവേശിക്കും. ഏകദേശം 1 വർഷത്തിനു ശേഷമാണ് സൂര്യൻ കുംഭ രാശിയിൽ എത്തുന്നത്. കുംഭ രാശിയുടെ അധിപനാണ് ശനി.
ഇതിലൂടെ ചില രാശിക്കാർക്ക് ഭാഗ്യം തെളിയും. ഇവർക്ക് ഈ സമയം പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിനും ഭാഗ്യത്തിനും സാധ്യതയുണ്ട്. ഈ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...
ഇടവം (Taurus): ജോലിയുടെയും ബിസിനസ്സിൻ്റെയും കാര്യത്തിൽ സൂര്യൻ്റെ സംക്രമണം ശുഭകരമായിരിക്കും. കാരണം ഈ രാശിക്കാരുടെ കരിയറിൻ്റെയും ബിസിനസ്സിൻ്റെയും ഭവനത്തിലൂടെയാകും സൂര്യൻ സഞ്ചരിക്കുന്നത്. ഇതിലൂടെ ഉദ്യോഗാർത്ഥികൾക്ക് പ്രമോഷൻ, ബിസിനസുകാർക്ക് നല്ല സമയം, ജോലി അന്വേഷിക്കുന്നവർക്ക് പുതിയ ജോലി, ജോലിയിലും ബിസിനസ്സിലും നല്ല ഫലങ്ങൾ ഉണ്ടാകും. മുടങ്ങിക്കിടന്ന ജോലികൾ ഇനി പൂർത്തിയാകും. ദീർഘനാളത്തെ പ്രശ്‌നങ്ങളിൽ നിന്ന് മോചനം.
മേടം (Aries): സൂര്യൻ്റെ രാശി മാറ്റം ഇവർക്ക് ഗുണം നൽകും. സൂര്യൻ നിങ്ങളുടെ രാശിയുടെ വരുമാന ഗൃഹത്തിലേക്കാണ് സംക്രമിക്കാൻ പോകുന്നത്. അതിനാൽ ഈ കാലയളവിൽ നിങ്ങളുടെ വരുമാനം വർദ്ധിക്കും, പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കും, പാർട്ട് ടൈം ജോലിയിൽ നിന്ന് അധിക വരുമാനവും ഉണ്ടാകും, സമ്പത്ത് വർദ്ധിക്കുന്നതിന് സാധ്യത, മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണെങ്കിൽ കഠിനാധ്വാനത്തിൻ്റെ ഫലം ലഭിക്കും, ആഗ്രഹങ്ങൾ നിറവേറ്റാൻ കഴിയും.
വൃശ്ചികം (Scorpio): സൂര്യൻ്റെ രാശി മാറ്റം ഇവർക്കും ശുഭകരമായിരിക്കും. കാരണം സൂര്യൻ ഈ രാശിയുടെ നാലാം ഭാവത്തിലൂടെയാണ് സഞ്ചരിക്കാൻ പോകുന്നത്. അതിനാൽ ഈ സമയത്ത് നിങ്ങൾക്ക് ഭൗതിക സുഖങ്ങൾ ലഭിക്കും, ജീവിതത്തിൽ സന്തോഷം അനുഭവിക്കും, സാമ്പത്തികനില മെച്ചപ്പെടുന്നതിനൊപ്പം സമൂഹത്തിൽ ബഹുമാനവും വർദ്ധിക്കും, ഈ സമയത്ത് വാഹനമോ വസ്തുവോ വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)