Vanangan Kerala Release: ബാല-അരുൺ വിജയ് ചിത്രം 'വണങ്കാൻ' കേരള റിലീസിനൊരുങ്ങുന്നു; ഫെബ്രുവരി 7ന് തിയേറ്ററുകളിൽ

സമുദ്രക്കനി, മിസ്‍കിൻ, ഛായാ ദേവി, ബാല ശിവജി, ഷണ്‍മുഖരാജൻ, യോഹൻ ചാക്കോ, കവിതാ ഗോപി, ബൃന്ദാ സാറതി, അരുള്‍ദോസ്, ചേരണ്‍രാജ് തുടങ്ങിയവും ചിത്രത്തിൽ അഭിനയിക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Feb 4, 2025, 03:21 PM IST
  • തമിഴിലെ ഹിറ്റ്മേക്കർ ബാല സംവിധാനം ചെയ്ത ചിത്രം, തമിഴ്നാട്ടിലെ റിലീസിന് ശേഷം കേരളത്തിൽ ഫെബ്രുവരി 7ന് തീയേറ്ററുകളിൽ എത്തുന്നു.
  • വളരെ റോ ആയ ഒരു ആക്ഷൻ സിനിമയാണ് വണങ്കാൻ.
  • റോഷ്നി പ്രകാശ് ആണ് ചിത്രത്തിൽ നായികയായി എത്തിയത്.
Vanangan Kerala Release: ബാല-അരുൺ വിജയ് ചിത്രം 'വണങ്കാൻ' കേരള റിലീസിനൊരുങ്ങുന്നു; ഫെബ്രുവരി 7ന് തിയേറ്ററുകളിൽ

സൂര്യയെ നായകനായി പ്രഖ്യാപിച്ച് ഷൂട്ടിങ് തുടങ്ങുകയും പിന്നീട് അദ്ദേഹം പിന്മാറുകയും ചെയ്ത ചിത്രം എന്ന നിലയിൽ വാർത്തകളിൽ ഇടംപിടിച്ച ചിത്രമാണ് വണങ്കാൻ. തമിഴിലെ ഹിറ്റ്മേക്കർ ബാല സംവിധാനം ചെയ്ത ചിത്രം, തമിഴ്നാട്ടിലെ റിലീസിന് ശേഷം കേരളത്തിൽ ഫെബ്രുവരി 7ന് തീയേറ്ററുകളിൽ എത്തുന്നു. വളരെ റോ ആയ ഒരു ആക്ഷൻ സിനിമയാണ് വണങ്കാൻ. റോഷ്നി പ്രകാശ് ആണ് ചിത്രത്തിൽ നായികയായി എത്തിയത്. സൻഹ സ്റ്റുഡിയോസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്.

ചിത്രത്തില്‍ സമുദ്രക്കനി, മിസ്‍കിൻ, ഛായാ ദേവി, ബാല ശിവജി, ഷണ്‍മുഖരാജൻ, യോഹൻ ചാക്കോ, കവിതാ ഗോപി, ബൃന്ദാ സാറതി, അരുള്‍ദോസ്, ചേരണ്‍രാജ് തുടങ്ങിയവും പ്രധാന വേഷങ്ങൾ ചെയ്യുന്നു. ആര്‍ ബി ഗുരുദേവാണ് ഛായാഗ്രാഹണം നിർവഹിക്കുന്നത്. വൈരമുത്തുവിന്റെ വരികൾക്ക് ജി.വി. പ്രകാശ് സംഗീതം ഒരുക്കുന്നു. സാം സി എസ് ആണ് സിനിമക്കായി പശ്ചാത്തലസംഗീതം ഒരുക്കുന്നത്. സതീഷ് സൂര്യയാണ് എഡിറ്റർ. വി. മായപാണ്ടി കലാ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ സിൽവ സംഘട്ടനസംവിധാനവും നിർവഹിക്കുന്നു. ഇതാദ്യമായാണ് സംവിധായകൻ ബാല- അരുൺ വിജയ് ടീം ഒന്നിക്കുന്നത്. ബാലതന്നെയാണ് ചിത്രത്തിൻ്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. വാർത്ത പ്രചരണം: പി.ശിവപ്രസാദ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News