Todays Horoscope: മിഥുന രാശിക്കാർക്ക് വരുമാനം വർദ്ധിക്കും, ധനു രാശിക്കാർക്ക് സമ്മിശ്ര ദിനം, അറിയാം ഇന്നത്തെ രാശിഫലം!

Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും  ഓരോ രാശിക്കാർക്കും അനുഭവങ്ങൾ വ്യത്യസ്തമായിരിക്കും. ഇന്ന് ഓരോ രാശിക്കാർക്കും ജോലി, ഇടപാടുകൾ, ബിസിനസ്സ്, കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഉള്ള ബന്ധം, ആരോഗ്യം, മംഗളകരവും അശുഭകരവുമായ കാര്യങ്ങൾ എന്നിവ എങ്ങനെ ആയിരിക്കുമെന്ന് അറിയാം... 

Today Rashiphalam: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോരുത്തർക്കും പലതരത്തിലുള്ള അനുഭവങ്ങളായിരിക്കും വന്നുചേരുക.

1 /14

Today Rashiphalam: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോരുത്തർക്കും പലതരത്തിലുള്ള അനുഭവങ്ങളായിരിക്കും വന്നുചേരുക. ഇന്ന് മേട രാശിക്കാർക്ക് ബഹുമാനം വർധിക്കും, ഇടവ രാശിക്കാർ ജോലിയിൽ ആരെയും ആശ്രയിക്കരുത്,  

2 /14

മിഥുന രാശിക്കാരുടെ വരുമാനം വർധിക്കും, കർക്കടക രാശിക്കാർക്ക് പൂർണ്ണ പിന്തുണ, കന്നി രാശിക്കാർക്ക് നല്ല ദിവസം, തുലാം രാശിക്കാർക്ക് ബിസിനസിൽ അഭിവൃദ്ധി, ധനു രാശിക്കാർക്ക് സമ്മിശ്രദിനം, കുംഭ രാശിക്കാരിൽ ബാങ്കിങ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് നല്ല ദിനം, മറ്റു രാശിക്കാർക്ക് ഇന്ന് എങ്ങനെ? അറിയാം...

3 /14

മേടം (Aries): എന്നിവർക്ക് എല്ലാ മേഖലയിലും ബഹുമാനം വർദ്ധിക്കും. മനോവീര്യവും ഉയർന്ന നിലയിലായിരിക്കും. സാമൂഹിക മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ബഹുമാനം ലഭിക്കും, നിങ്ങളുടെ സംസാരത്തിലെ സൗമ്യത പുതിയ സുഹൃത്തുക്കളെ നൽകും, ആരോടും കയ്പേറിയതൊന്നും പറയരുത്. കുടുംബത്തിലെ ഏതെങ്കിലും അംഗത്തിൻ്റെ ആരോഗ്യനില വഷളാകുന്നതിനാൽ, നിങ്ങളുടെ മനസ്സ് അസ്വസ്ഥമാകും.

4 /14

ഇടവം (Taurus):  ഇന്നിവരുടെ ഹോബികളും സന്തോഷങ്ങളും നിറവേറ്റാനുള്ള ദിവസം, ചെലവുകൾ ശ്രദ്ധിക്കുക. പങ്കാളിക്ക് വേണ്ടി ഒരു ബിസിനസ്സ് ആരംഭിക്കാം, ഒരു കരാർ അവസാനിപ്പിക്കുന്നതിനെക്കുറിച്ചാണ് ചിന്തിക്കുന്നെങ്കിൽ അതിൽ തീരുമാനമാക്കും,  ആരോടും അസൂയ തോന്നരുത്. ജോലിക്ക് മറ്റാരെയും ആശ്രയിക്കരുത്.

5 /14

മിഥുനം (Gemini): ഇന്നിവരുടെ വരുമാന സ്രോതസ്സ് വർദ്ധിക്കും. ചെലവുകളും കൂടുതലായിരിക്കും. സുഹൃത്തുക്കൾ നിങ്ങളെ അവധിക്കാലത്ത് എവിടെയെങ്കിലും കൊണ്ടുപോകാൻ പദ്ധതിയിട്ടേക്കാം. സർക്കാർ മേഖലകളിൽ നല്ല ജോലി. അവിവാഹിതരായ ആളുകൾക്ക് അവരുടെ പങ്കാളിയെ കണ്ടുമുട്ടാം, മുതിർന്ന അംഗങ്ങളുമായി ഒരു കാര്യത്തിലും നിങ്ങൾ തർക്കിക്കരുത്, അല്ലാത്തപക്ഷം നിങ്ങൾ പറയുന്ന കാര്യങ്ങളിൽ വിഷമം തോന്നിയേക്കാം.

6 /14

കർക്കടകം (Cancer): ഇന്നിവർക്ക് നല്ല ദിനം,  മുതിർന്ന അംഗങ്ങളുടെ പൂർണ്ണ പിന്തുണ, ചില വിനോദ പരിപാടികളിൽ പങ്കെടുക്കാം, സൗകര്യങ്ങൾ വർദ്ധിക്കും.  ജോലിയ്‌ക്കൊപ്പം ആരോഗ്യത്തിനും സമയം ചെലവഴിക്കേണ്ടിവരും, നിങ്ങളുടെ അടുത്തുള്ള ആരെങ്കിലും നിങ്ങളുടെ ജോലി നശിപ്പിക്കാൻ ശ്രമിക്കും, അത് നിങ്ങൾ ഒഴിവാക്കേണ്ടിവരും. കുടുംബത്തിൽ പുതിയ അതിഥി വന്നേക്കാം.

7 /14

ചിങ്ങം (Leo): ഇന്നിവർക്ക് കഠിനാധ്വാനം ചെയ്യാനുള്ള ദിവസമായിരിക്കും, സാമൂഹിക പ്രവർത്തനങ്ങളിൽ മുന്നേറാൻ അവസരം,  ഉത്തരവാദിത്തങ്ങളും, പങ്കാളി നിങ്ങളോടൊപ്പം എവിടെയെങ്കിലും പോകാൻ പദ്ധതിയിടും. ജോലിയും ആസൂത്രണം ചെയ്ത് മുന്നോട്ട് പോകേണ്ടതുണ്ട്. 

8 /14

കന്നി (Virgo): ഇന്നിവർക്ക് നല്ല ദിവസം, കിട്ടില്ലെന്ന് വിചാരിച്ച പണം കിട്ടും, നിങ്ങളുടെ സൗകര്യങ്ങൾ വർദ്ധിക്കും. മുതിർന്നവരിൽ നിന്നും ധാരാളം പിന്തുണ, മംഗളകരമായ ചില പരിപാടികളിൽ പങ്കെടുക്കാൻ അവസരം, വിദ്യാർത്ഥികൾക്ക് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരും, നിങ്ങളുടെ എതിരാളികളുടെ നീക്കങ്ങൾ മനസ്സിലാക്കും.

9 /14

തുലാം (Libra): വിദേശത്ത് നിന്ന് ബിസിനസ്സ് ചെയ്യുന്നവർക്ക് ഇന്ന് നല്ല ദിവസം, പങ്കാളിത്തത്തോടെയുള്ള ജോലികൾ ഒഴിവാക്കേണ്ടിവരും. ചില ജോലികളിൽ മുതിർന്ന അംഗങ്ങളുടെ ഉപദേശം സ്വീകരിക്കേണ്ടി വരും, പുരോഗതിയുടെ പുതിയ വഴികൾ തുറയ്ക്കും. ഏത് ജോലിയും ചിന്താപൂർവ്വം ചെയ്യുക, യാത്രയിൽ ചില പ്രധാന വിവരങ്ങൾ ലഭിക്കും, അവിവാഹിതരുടെ വിവാഹം നടക്കും.

10 /14

വൃശ്ചികം (Scorpio):  ഇന്നിവർക്ക് ഒരു സാധാരണ ദിവസം, ചില ജോലികളിൽ നിരാശ മൂലം പ്രശ്നങ്ങൾ നേരിടേണ്ടിവരും. ദാമ്പത്യ ജീവിതത്തിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കും. മതപരമായ പ്രവർത്തനങ്ങളിൽ വളരെയധികം താൽപ്പര്യമുണ്ടാകും. കടമുണ്ടെങ്കിൽ വലിയ അളവിൽ തിരിച്ചടയ്ക്കാനാകും. മനസ്സ് മറ്റ് കാര്യങ്ങളിൽ കൂടുതൽ തിരക്കിലായിരിക്കും. 

11 /14

ധനു (Sagittarius): എന്നിവർക്ക് സമ്മിശ്ര ദിവസം, ബിസിനസ്സ് ശക്തി പ്രാപിക്കും, ചില ചെലവുകൾ പിരിമുറുക്കം വർദ്ധിപ്പിക്കും, ചില ജോലികൾക്കായി പെട്ടെന്ന് ഒരു യാത്ര പോകേണ്ടി വന്നേക്കാം.

12 /14

മകരം (Capricorn): ഇന്നിവർക്ക് തിക്കും തിരക്കും ഏറും, നിങ്ങളുടെ ഏതെങ്കിലും പ്രോപ്പർട്ടി ഇടപാടുകൾ അന്തിമമാക്കിയേക്കാം, ജോലി സ്ഥലമാറ്റം ഉണ്ടാകും, കഠിനാധ്വാനം ഏറും, എന്നാൽ കഠിനാധ്വാനത്തിൻ്റെ ഫലം ലഭിച്ചില്ലെങ്കിൽ നിരാശ തോന്നിയേക്കാം. കുടുംബാംഗങ്ങളുടെ വിവാഹം ഉറപ്പിച്ചേക്കാം. ആരോടെങ്കിലും എന്തെങ്കിലും പറയുന്നതിന് മുമ്പ് ചിന്തിക്കണം.

13 /14

കുംഭം (Aquarius): ബാങ്കിംഗ് മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഇന്ന് നല്ല ദിവസം, സ്ത്രീ സുഹൃത്തുക്കളുമായി ജാഗ്രത പാലിക്കുക, ഒരു പുതിയ ജോലി ലഭിച്ചേക്കാം. യാത്രാവേളയിൽ ചില പ്രധാന വിവരങ്ങൾ ലഭിക്കും. അമ്മയ്ക്ക് പഴയ ചില അസുഖങ്ങൾ വരാം. ജോലിയിൽ മേലധികാരിയിൽ നിന്ന് പ്രശംസ ലഭിക്കും.

14 /14

മീനം (Pisces): ഇന്നിവർക്ക് ഭാഗ്യത്തിൻ്റെ പൂർണ്ണ പിന്തുണ ലഭിക്കും, ബിസിനസിൽ അപ്രതീക്ഷിത ലാഭം ലഭിക്കും. വരുമാനം വർദ്ധിക്കും. ജോലിയിൽ വളരെ തിരക്കുള്ളതായിരിക്കും. ദാമ്പത്യ ജീവിതത്തിൽ ചില പുതിയ പ്രശ്നങ്ങൾ ഉണ്ടാകാം. കുട്ടിയുടെ പുരോഗതിയെക്കുറിച്ച് ആശങ്കാകുലരായിരിക്കും, മാതാപിതാക്കളുടെ സ്നേഹവും പിന്തുണയും നിലനിൽക്കും. പണവുമായി ബന്ധപ്പെട്ട സഹായം ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola