കണക്ട് മീഡിയയും എവിഎസ് സ്റ്റുഡിയോസുമായി ബാലാജി ടെലിഫിലിംസിന്റെ ബാനറിൽ ഏക്താ കപൂർ സംയുക്തമായി നിർമിച്ച് നന്ദ കിഷോർ സംവിധാനം ചെയ്യുന്ന മോഹൻലാൽ നായകനാകുന്ന തെലുഗ് - മലയാളം ചിത്രം 'വൃഷഭ'യുടെ ഷൂട്ടിങ്ങ് പൂർത്തിയായി. ഷൂട്ടിംഗ് പൂർത്തിയാക്കി കേക്ക് കട്ട് ചെയ്യുന്നതിന്റെ വീഡിയോ മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഇത് വെറുമൊരു സിനിമയല്ല, ഇതൊരു EPIC ആക്ഷൻ എൻ്റർടെയ്‌നറാണെന്നാണ് വീഡിയോ പങ്കുവെച്ച് കൊണ്ട് മോഹൻലാൽ കുറിച്ചത്. ചിത്രത്തിന്റെ സംവിധായകനും നിർമാതാക്കൾക്കും മറ്റ് അണിയറപ്രവർത്തകർക്കും താരം നന്ദി പറയുകയും ചെയ്തു. ദീപാവലിക്ക് ചിത്രം തിയേറ്ററുകളിലെത്തുമെന്നും മോഹൻലാൽ കുറിച്ചു.
സിനിമ ഉപേക്ഷിച്ചുവെന്ന അഭ്യൂഹങ്ങൾക്കാണ് ഇതോടെ അവസാനമായിരിക്കുന്നത്. മോഹൻലാലിനൊപ്പം മകനായി റോഷൻ മെകയും ഷനായ കപൂറും സാറാ എസ് ഖാനും ചിത്രത്തിൽ എത്തുന്നു. സഞ്ജയ് കപൂറിന്റെ മകൾ ഷനായ കപൂർ പാൻ ഇന്ത്യൻ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ്. റോഷൻ മെകയുടെ പെയർ ആയിട്ടാണ് ചിത്രത്തിൽ ഷനായ എത്തുന്നത്. ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് ഷനായ അവതരിപ്പിക്കുന്നത്. എ വി എസ് സ്റ്റുഡിയോസിന്റെ ബാനറിൽ അഭിഷേക് വ്യാസ്, ഫസ്റ്റ് സ്റ്റെപ് മൂവീസിന്റെ ബാനറിൽ വിശാൽ ഗുർനാനി, ജൂറി പരേഖ് മെഹ്ത, ശ്യാം സുന്ദർ, ബാലാജി ടെലിഫിലിംസിന്റെ ബാനറിൽ ഏക്ത കപൂർ, ശോഭ കപൂർ, കണക്ട് മീഡിയയുടെ ബാനറിൽ വരുണ് മാതുർ എന്നിവർ ചിത്രം നിർമിക്കുന്നു.
Also Read: Prince and Family: 'ദി സോൾ ഓഫ് പ്രിൻസ്', തീം വീഡിയോ പുറത്ത്; 'പ്രിൻസ് ആൻഡ് ഫാമിലി' ഏപ്രിലിൽ എത്തും
എല്ലാ തലമുറകളിലും ആവേശം നിറയ്ക്കുന്ന ആക്ഷൻ എന്റർടൈനർ ചിത്രമാകുമിതെന്നാണ് പ്രതീക്ഷ. അച്ഛനും മകനും തമ്മിലുള്ള നാടകീയമായ കഥയാണ് ചിത്രം സംസാരിക്കുന്നത്. ഇമോഷൻസ് കൊണ്ടും വിഎഫ്എക്സ് കൊണ്ടും മികച്ച ദൃശ്യാനുഭവമാകും പ്രേക്ഷകർക്കായി വൃഷഭ സമ്മാനിക്കുന്നത്. നന്ദ കിഷോർ സംവിധാനം ചെയ്യുന്ന വൃഷഭ മലയാളം, തെലുഗ്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും. ഒരേ സമയം മലയാളത്തിലും തെലുങ്കിലും ചിത്രീകരിച്ച സിനിമ ആഗോള തലത്തിലും വമ്പൻ സിനിമാനുഭവം നൽകുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.