Boby Chemmanur Case: ബോബി ചെമ്മണ്ണൂരിന് ജയിലിൽ വഴിവിട്ട സഹായം; സസ്പെൻഷനിലായ ഡിഐജിക്കും ജയിൽ സൂപ്രണ്ടിനുമെതിരെ കേസ്

മധ്യമേഖലാ ജയിൽ ‍ഡിഐജി പി അജയകുമാർ, എറണാകുളം ജയിൽ സൂപ്രണ്ട് രാജു ഏബ്രഹാം എന്നിവർക്കെതിരെ ഇൻഫോപാർക്ക് പൊലീസാണ് കേസെടുത്തത്.   

Written by - Zee Malayalam News Desk | Last Updated : Feb 4, 2025, 07:45 PM IST
  • സസ്പെൻഷനിലായ മധ്യമേഖലാ ജയിൽ ‍ഡിഐജി പി അജയകുമാർ, എറണാകുളം ജയിൽ സൂപ്രണ്ട് രാജു ഏബ്രഹാം എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
  • ഇൻഫോപാർക്ക് പൊലീസ് ആണ് ഇവർക്കെതിരെ കേസെടുത്തത്.
  • സംഭവത്തിൽ ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ നൽകിയ റിപ്പോർട്ടിലെ ശുപാർശ പരി​ഗണിച്ചായിരുന്നു ഇരുവരെയും സസ്പെൻഡ് ചെയ്തിരുന്നത്.
Boby Chemmanur Case: ബോബി ചെമ്മണ്ണൂരിന് ജയിലിൽ വഴിവിട്ട സഹായം; സസ്പെൻഷനിലായ ഡിഐജിക്കും ജയിൽ സൂപ്രണ്ടിനുമെതിരെ കേസ്

തിരുവനന്തപുരം: നടി ഹണി റോസിനെതിരെ ലൈം​ഗികാധിക്ഷേപം നടത്തിയെന്ന കേസിൽ ജയിലിലായ ബോബി ചെമ്മണ്ണൂരിന് വഴിവിട്ട സഹായം നൽകിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. സസ്പെൻഷനിലായ മധ്യമേഖലാ ജയിൽ ‍ഡിഐജി പി അജയകുമാർ, എറണാകുളം ജയിൽ സൂപ്രണ്ട് രാജു ഏബ്രഹാം എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇൻഫോപാർക്ക് പൊലീസ് ആണ് ഇവർക്കെതിരെ കേസെടുത്തത്. 

സംഭവത്തിൽ ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ നൽകിയ റിപ്പോർട്ടിലെ ശുപാർശ പരി​ഗണിച്ചായിരുന്നു ഇരുവരെയും സസ്പെൻഡ് ചെയ്തിരുന്നത്. റിമാൻഡിൽ കഴിയുന്നതിനിടെ മധ്യമേഖല ഡിഐജി ബോബി ചെമ്മണ്ണൂരിന്റെ സുഹൃത്തുക്കളുമായി ജയിലിൽ എത്തി സൂപ്രണ്ടിന്റെ മുറിയിൽ കൂടിക്കാഴ്ചയ്ക്ക് അവസരം നൽകിയെന്നായിരുന്നു ജയിൽ മേധാവിയുടെ കണ്ടെത്തൽ. ജയിൽ ചട്ടങ്ങൾ ലംഘിച്ചുള്ള നടപടി ആയതിനാലാണ് കർശന നടപടി സ്വീകരിച്ചത്.

Also Read: Kozhikode Bus Accident: കോഴിക്കോട് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്

കൂടാതെ ജയിൽ ചട്ടങ്ങൾ ലംഘിച്ചുകൊണ്ടാണ് തടവിൽ കഴിയുന്ന പ്രതിക്ക് ജയിലിലെത്തി പണം കൈമാറിയത്. നിയമം പാലിക്കേണ്ട ഉദ്യോഗസ്ഥർ തന്നെയാണ് ഗുരുതര കൃത്യവിലോപം നടത്തിയത്. ഡിഐജി ജയിൽ സൂപ്രണ്ടിനൊപ്പം ബോബി ചെമ്മണ്ണൂരിനെ കണ്ട ശേഷം ഇദ്ദേഹത്തിന് 200 രൂപയും കൈമാറിയിരുന്നതായി കണ്ടെത്തെത്തിയ പശ്ചാത്തലത്തിലാണ് ഇരുവരെയും സസ്പെൻ്റ് ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News