ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് അഭിഷേക് ശർമയുടെ മാസ്മരിക പ്രകടനമാണ് കൂറ്റൻ സ്കോറിലേക്ക് നയിച്ചത്. 54 പന്തിൽ നിന്ന് 7 ഫോറും 13 സിക്സും ഉൾപ്പെടെ 135 റൺസാണ് അഭിഷേക് അടിച്ചെടുത്തത്. ഇന്ത്യൻ ടി-20 ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണ് അഭിഷേക് ശർമ ഇന്ന് നേടിയത്. മലയാളി താരം സഞ്ജു സാംസൺ മികച്ച രീതിയിൽ ഇന്നിങ്സ് ആരംഭിച്ചെങ്കിലും 16 റൺസ് മാത്രമെടുത്ത് പുറത്തായി. നായകൻ സൂര്യകുമാർ യാദവ് (രണ്ട്) ഇന്നും നിരാശപ്പെടുത്തി. തിലക് വർമ(24), ശിവം ദൂബെ (30) എന്നിവർ മാത്രമാണ് ഭേദപ്പെട്ട ബാറ്റിങ് കാഴ്ചവച്ച ഇന്ത്യൻ താരങ്ങൾ. ഇംഗ്ലണ്ടിന് വേണ്ടി കാർസെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ മാർക്ക് വുഡ് രണ്ട് വിക്കറ്റുകൾ സ്വന്തമാക്കി.
Also Read: ദക്ഷിണാഫ്രിക്കയ്ക്കെതിരെ അനായാസ ജയം; അണ്ടര്‍ 19 വനിതാ ലോകകപ്പ് നിലനിർത്തി ഇന്ത്യ
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലീഷ് ബാറ്റ്സ്മാൻമാർക്ക് ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. 55 റൺസ് നേടിയ ഫിലിപ്പ് സാൾട്ട് മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ തിളങ്ങിയത്. സാൾട്ടിന് പുറമേ 10 റൺസ് നേടിയ ജേക്കബ് ബേഥൽ മാത്രമാണ് രണ്ടക്കം കടന്ന ഇംഗ്ലണ്ട് ബാറ്റ്സ്മാൻ. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് നേടിയപ്പോൾ വരുൺ ചക്രവർത്തി, അഭിഷേക് ശർമ, ശിവം ദൂബെ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.