7th Class Student Kidnapped: സഹോദരനോടുള്ള വൈരാ​ഗ്യം; വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി ബലം പ്രയോഗിച്ച് മദ്യം കുടിപ്പിച്ചു

7th Class Student Kidnapped: കുട്ടിയുടെ പിതാവ് അടൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. 

Written by - Zee Malayalam News Desk | Last Updated : Feb 3, 2025, 05:13 PM IST
  • ഏഴാം ക്ലാസ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി മ‍ർദ്ദിച്ചെന്ന് പരാതി
  • ബലം പ്രയോഗിച്ച് മദ്യം കുടിപ്പിച്ചു
  • മർദിച്ച സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്
7th Class Student Kidnapped: സഹോദരനോടുള്ള വൈരാ​ഗ്യം; വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി ബലം പ്രയോഗിച്ച് മദ്യം കുടിപ്പിച്ചു

പത്തനംതിട്ട: അടൂരിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി മദ്യം വായിലൊഴിച്ച് മ‍ർദ്ദിച്ചെന്ന് പരാതി. കുട്ടിയുടെ സഹോദരനോട് വൈരാ​ഗ്യമുള്ളവരാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതെന്ന് പിതാവ് ആരോപിച്ചു.

ഞായറാഴ്ച രാത്രി 9 മണിക്കാണ് വീടിന്റെ പരിസരത്ത് നിന്ന് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. കഠിനമായി മര്‍ദിച്ച് അവശനാക്കുകയും വീടിന്റെ പരിസരത്ത് ഇറക്കിവിടുകയുമായിരുന്നു. ശേഷം വീട്ടുകാർ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Read Also: മാണ്ഡ്യയിൽ എട്ടു വയസുകാരിയെ സ്കൂൾ വളപ്പിൽ കൂട്ടബലാലാത്സംഗം ചെയ്തു

കുട്ടിയുടെ പിതാവ് അടൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. കുട്ടിക്ക് കാര്യമായ മർദനമേറ്റിട്ടുണ്ടെന്ന് വൈദ്യപരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. എളമണ്ണ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് കുട്ടിയുടെ സഹോദരന്‍. നിന്റെ ചേട്ടനെ എടുത്തോളാം എന്ന് പറഞ്ഞാണ് കുട്ടിയെ മർദിച്ചതെന്ന് പിതാവ് പറഞ്ഞു

കുട്ടിയെയും കൊണ്ട് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. മർദിച്ച സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News