LPG Price: കേന്ദ്ര ബജറ്റിന് മുൻപ് ഉപഭോക്താക്കൾക്ക് വലിയൊരുന്ന ആശ്വാസ വാർത്ത ലഭിച്ചിരിക്കുകയാണ്. ഇന്ന് മുതൽ അതായത് ഫെബ്രുവരി 1 മുതൽ വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ ഏഴ് രൂപ കുറച്ചിരിക്കുകയാണ്. ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ലെങ്കിലും 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചിട്ടുണ്ട്.
Also Read: മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ രാജ്യം
കഴിഞ്ഞ മാസ വും അതായത് ജനുവരിയിലും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി) 19 കിലോഗ്രാം സിലിണ്ടറിൻ്റെ വില 6 മാസത്തിന് ശേഷം ആദ്യമായി 14.5 രൂപ കുറച്ചിരുന്നു. ഇതോടെ സിലിണ്ടറിന്റെ വില 1818.5 രൂപയിൽ നിന്നും 1804 രൂപയായി.
ഇപ്പോഴിതാ പുതുവർഷത്തിൽ തുടർച്ചയായി രണ്ടാം മാസവും 19 കിലോ സിലിണ്ടറിൻ്റെ എൽപിജി വില കുറച്ചിരിക്കുകയാണ്. 2025 ഫെബ്രുവരി 1 ന് അവതരിപ്പിക്കാൻ പോകുന്ന കേന്ദ്ര ബജറ്റിന് മുന്നോടിയായാണ് ഈ തീരുമാനം.
Also Read: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത, ശമ്പളത്തിലും പെൻഷനിലും കിടിലം വർദ്ധനവുണ്ടായേക്കും
ഡൽഹിയിൽ എൽപിജി സിലിണ്ടറിന് 7 രൂപകുറഞ്ഞു. നിലവിൽ 19 കിലോഗ്രാം എൽപിജി സിലിണ്ടറിൻ്റെ വില 1797 രൂപയായി, കഴിഞ്ഞ മാസം അതിൻ്റെ വില സിലിണ്ടറിന് 1804 രൂപയായിരുന്നു.
കൊൽക്കത്തയിൽ വാണിജ്യ സിലിണ്ടറിന് 4 രൂപയാണ് കുറഞ്ഞത് അതിലൂടേ 19 കിലോഗ്രാം എൽപിജി സിലിണ്ടറിൻ്റെ വില സിലിണ്ടറിന് 1907 രൂപയായി. ജനുവരി മാസത്തിൽ അതിൻ്റെ വില 1911 രൂപയായിരുന്നു. മുംബൈയിൽ സിലിണ്ടറിന് 6.5 രൂപ കുറച്ച് 1749.5 രൂപയായി, കഴിഞ്ഞ മാസം അതിൻ്റെ വില 1756 രൂപയായിരുന്നു. ചെന്നൈയിലും സിലിണ്ടറിന് 6.5 രൂപ കുറഞ്ഞ് 1959.5 രൂപയായി. കഴിഞ്ഞ മാസം സിലിണ്ടറിന് 1966 രൂപയായിരുന്നു. ജയ്പൂരിലും സിലിണ്ടറിന് 6.50 രൂപ കുറഞ്ഞ് 1825 രൂപയായി. കഴിഞ്ഞ മാസം 1831.50 രൂപയായിരുന്നു.
വാണിജ്യ സിലിണ്ടർ വില കുറച്ചെങ്കിലും ഗാർഹിക സിലിണ്ടറിന് മാറ്റമൊന്നുമില്ല. ഗാർഹിക സിലിണ്ടറുകൾക്ക് 2024 ആഗസ്റ്റ് 1 മുതൽ വിലയിൽ മാറ്റമില്ലാതെ തുടരുന്നു. നിലവിൽ 14.2 കിലോ ഭാരമുള്ള സിലിണ്ടറിന് ഡൽഹിയിൽ 803 രൂപയും കൊൽക്കത്തയിൽ 829 രൂപയും മുംബൈയിൽ 802.50 രൂപയും ചെന്നൈയിൽ 818.50 രൂപയുമാണ്.
എന്നാൽ വിമാനക്കമ്പനികൾക്ക് തിരിച്ചടി നേരിട്ടിരിക്കുകയാണ്. കാരണം ഇന്ധനത്തിന് വില കൂടി. കിലോയ്ക്ക് 5078.25 രൂപയാണ് വർധിപ്പിച്ചത്, ജനുവരിയിൽ എടിഎഫ് ഒരു കിലോ ലിറ്ററിന് 1401.37 രൂപ കുറച്ചിരുന്നു. ഡിസംബറിൽ ഒരു കിലോ ലിറ്ററിന് 1318.12 രൂപയുടെ വർധനയുണ്ടായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്