Elderly Couple Found Burnt To Death: സ്വത്ത് തർക്കം; മാതാപിതാക്കളെ മകൻ തീയിട്ട് കൊന്നു, നടുക്കുന്ന ക്രൂരത ആലപ്പുഴയിൽ

Elderly Couple Found Burnt To Death: ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടിൽ രാഘവൻ(92), ഭാര്യ ഭാരതി(92) എന്നിവരാണ് മരിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Feb 1, 2025, 09:24 AM IST
  • മാതാപിതാക്കളെ മകൻ തീയിട്ട് കൊലപ്പെടുത്തി
  • സ്വത്ത് തർക്കത്തെ തുടർന്നാണ് കൊലപാതകം
  • മകൻ കുറ്റം സമ്മതിച്ചതായി പൊലീസ്
Elderly Couple Found Burnt To Death: സ്വത്ത് തർക്കം; മാതാപിതാക്കളെ മകൻ തീയിട്ട് കൊന്നു, നടുക്കുന്ന ക്രൂരത ആലപ്പുഴയിൽ

ആലപ്പുഴ: ആലപ്പുഴ മാന്നാറിലെ വൃദ്ധദമ്പതികളുടെ മരണം കൊലപാതകം. മകൻ വിജയൻ കുറ്റം സമ്മതിച്ചു. ദമ്പതികളെ പെട്രോളൊഴിച്ച് തീയിട്ടെന്ന് വിജയൻ മൊഴി നൽകി. സ്വത്ത് തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. 

ഇന്ന് പുലർച്ചെയാണ് വീടിന് തീപിടിച്ച് വൃദ്ധദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്.  ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടിൽ രാഘവൻ(92), ഭാര്യ ഭാരതി(92) എന്നിവരാണ് മരിച്ചത്. വീട്ടിൽ രണ്ടു പേർ മാത്രമാണ് താമസിച്ചിരുന്നത്. വീട്ടിൽ മറ്റാരും ഉണ്ടാകാറില്ല.  

Read Also: കുഞ്ഞിനെ എന്തിന് കൊന്നു?വ്യക്തതയില്ലാതെ പോലീസ്

മകനും മാതാപിതാക്കളും തമ്മിൽ സ്വത്ത് തർക്കം നിലനിന്നിരുന്നു. വിജയൻ സ്ഥിരം പ്രശ്നക്കാരനെന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞു.  കഴിഞ്ഞമാസം രാഘവന്റെ കൈ വിജയൻ തല്ലിയൊടിച്ചിരുന്നു. കഴിഞ്ഞദിവസവും മകൻ ഉപദ്രവിച്ചതായി രാഘവൻ പോലീസിൽ പരാതി നൽകിയിരുന്നു. ഇന്ന് മകൻ വിജയനോട് പോലീസ് സ്റ്റേഷനിൽ എത്തണമെന്ന് അറിയിച്ചിരുന്നു.

ഇന്നലെ രാത്രിയിൽ മകൻ വിജയൻ വീട്ടിലുണ്ടായിരുന്നു എന്ന് പോലീസ് പറയുന്നു. നാട്ടുകാരാണ് തീപിടിത്തം ആദ്യം അറിഞ്ഞ് സ്ഥലത്തെത്തിയത്. പിന്നീട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

 

Trending News