ന്യൂഡൽഹി: വികസിത ഇന്ത്യയ്ക്ക് വേണ്ടിയുള്ളതാണ് ഇത്തവണത്തെ ബജറ്റെന്നും രാജ്യത്തിന് പുതിയ ഊർജം നൽകുമെന്നും ചരിത്രപരമായ ബില്ലുകൾ ഈ സമ്മേളന കാലയളവിൽ അവതരിപ്പിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിച്ചപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Also Read: രണ്ട് ലക്ഷം രൂപ അടിയന്തരമായി വായ്പ വേണോ? ആധാർ കാർഡ് മതി, അറിയാം...
മഹാലക്ഷ്മി ശ്ലോകം ചൊല്ലിക്കൊണ്ട് മഹാലക്ഷ്മിയുടെ അനുഗ്രഹം തേടിയാണ് പ്രധാനമന്ത്രി സംസാരിച്ചു തുടങ്ങിയത്. തന്റെ മൂന്നാം സർക്കാരിലെ മൂന്നാം സമ്പൂർണ ബജറ്റാണ് വരുന്നതെന്നും. സ്വാതന്ത്ര്യത്തിന്റെ നൂറാം വർഷം രാജ്യം സമ്പൂർണ വികസനം നേടുമെന്നും ഈ ബജറ്റിന്റെ ലക്ഷ്യം സാമ്പത്തിക പരിഷ്കാരങ്ങൾക്ക് ശക്തി പകരലാണെന്നും. സമസ്ത മേഖലകളിലെയും വികസനമാണ് ലക്ഷ്യമെന്നും. യുവാക്കളുടെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിൽ താൻ പ്രതിജ്ഞാബദ്ധനാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
Also Read: നെന്മാറ ഇരട്ടക്കൊലപാതക കേസ്: ചെന്താമരയെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റി
കൂടാതെ സ്ത്രീകൾക്കും യുവാക്കൾക്കും ബജറ്റിൽ പ്രത്യേക പരിഗണന നൽകുമെന്നും സ്ത്രീശാക്തീകരണത്തിന് ഊന്നലുണ്ടാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സമ്മേളനം സുഗമമായി കൊണ്ടുപോകാൻ പ്രതിപക്ഷ സഹകരണം വേണമെന്ന് അഭ്യർഥിച്ച പ്രധാനമന്ത്രി. വികസിത ഭാരതം എന്നത് ജനപ്രതിനിധികളുടെ മന്ത്രമാകണമെന്നും യുവ എംപിമാര്‍ക്ക് വലിയ ദൗത്യങ്ങള്‍ ഉണ്ടെന്നും പറഞ്ഞു. നാളെയാണ് 2025 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്.