Zakia Jafri Death: സാക്കിയ ജഫ്രി അന്തരിച്ചു; വിട വാങ്ങിയത് ഗുജറാത്ത് കലാപത്തിലെ ഇരകൾക്കായി നിലകൊണ്ട ധീരവനിത

Zakia Jafri Death: കലാപാനന്തരം 2006 മുതല്‍ ഗുജറാത്ത് സര്‍ക്കാരിനെതിരെ ദീര്‍ഘകാലം നിയമപോരാട്ടം നടത്തിയ ധീരവനിതയാണ് സാക്കിയ ജഫ്രി.

Written by - Zee Malayalam News Desk | Last Updated : Feb 1, 2025, 04:37 PM IST
  • സാക്കിയ ജഫ്രി അന്തരിച്ചു
  • വാർദ്ധക്യസഹജമായ അസുഖങ്ങളെ തുട‍ർന്ന് അഹമ്മദാബാദിൽവെച്ചായിരുന്നു മരണം
Zakia Jafri Death: സാക്കിയ ജഫ്രി അന്തരിച്ചു; വിട വാങ്ങിയത് ഗുജറാത്ത് കലാപത്തിലെ ഇരകൾക്കായി നിലകൊണ്ട ധീരവനിത

അഹമ്മദാബാദ്: ​ഗുജറാത്ത് കലാപത്തിന്റെ ഇരയും മുൻ കോൺ​ഗ്രസ് എം.പി ഇഹ്സാൻ ജഫ്രിയുടെ ഭാര്യയുമായ സാക്കിയ ജഫ്രി (86) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുട‍ർന്ന് ശനിയാഴ്ച അഹമ്മദാബാദിൽ വച്ചായിരുന്നു മരണം. പകൽ 11.30 ഓടെ അന്തരിച്ചതായി മകന്‍ തന്‍വീര്‍ സ്ഥിരീകരിച്ചു. 

 2002 ഫെബ്രുവരി 27ന് നടന്ന ​ഗോധ്ര ട്രെയിൻ കത്തിക്കൽ സംഭവത്തെത്തുടർന്നുണ്ടായ ​ഗുൽബർ​ഗ് സൊസൈറ്റി കൂട്ടക്കൊലയെ അതിജീവിച്ചയാളായിരുന്നു സാക്കിയ ജഫ്രി. ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ നടന്ന കലാപത്തിലാണ് ഇസ്ഹാന്‍ ജഫ്രി കൊല്ലപ്പെട്ടത്. കലാപാനന്തരം 2006 മുതല്‍ ഗുജറാത്ത് സര്‍ക്കാരിനെതിരെ ദീര്‍ഘകാലം നിയമപോരാട്ടം നടത്തിയ അവര്‍ കലാപത്തിലെ ഇരകള്‍ക്ക് നീതിക്കായുള്ള പോരാട്ടത്തിന്റെ മുഖമായി മാറി. 

കലാപത്തിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രധാനമന്ത്രിയുമായ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദി തുടങ്ങിയ ബിജെപി നേതാക്കൾക്ക്‌ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ക്ലീൻ ചിറ്റ് നൽകിയപ്പോൾ അതിനെ ചോദ്യം ചെയ്ത്‌ കോടതിയെ സമീപിച്ച വ്യക്തിയാണ്‌ സാക്കിയ. എന്നാൽ 2022-ൽ സുപ്രീം കോടതി തള്ളി സാക്കിയയുടെ ഹർജി തള്ളുകയായിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

Trending News