ഇടുക്കി: മൂലമറ്റത്ത് തേക്കിൻ കുപ്പിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പായിൽ പൊതിഞ്ഞ നിലയിലാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ട്. പ്രദേശത്ത് നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിച്ചതോടെയാണ് മൃതദേഹം കണ്ടെത്തുന്നത്. കോട്ടയം മേലുകാവ് നിന്ന് ഒരാളെ കാണാതായിരുന്നു. ഇയാളുടെ മൃതദേഹം എന്നാണ് സംശയം. എന്നാൽ ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം മാത്രമേ ആളെ തിരിച്ചറിയാൻ കഴിയൂ എന്ന് പൊലീസ് അറിയിച്ചു. ഇൻക്വസ്റ്റ് നടപടികൾക്കായി ഫൊറൻസിക് സംഘം മൂലമറ്റത്ത് എത്തും. കൊലപാതകം എന്നാണ് പോലീസ് നിഗമനം.
Vishnuja Death: സൗന്ദര്യമില്ല, സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞും പീഡനം; വിഷ്ണുജയുടെ മരണത്തിൽ ഭർത്താവ് പ്രഭിൻ കസ്റ്റഡിയിൽ
മലപ്പുറം എളങ്കൂരിൽ യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് പ്രഭിനെ കസ്റ്റഡിയിൽ എടുത്തു. കുടുംബത്തിന്റെ പരാതിയിലാണ് നടപടി. കഴിഞ്ഞ വ്യാഴാഴ്ചയാണ് പൂക്കോട്ടുംപാടം സ്വദേശിയായ വിഷ്ണുജയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വിഷ്ണുജയെ സൗന്ദര്യം കുറവെന്ന് പറഞ്ഞ് പീഡിപ്പിച്ചിരുന്നതായി കുടുംബം ആരോപിച്ചു. മഞ്ചേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിരുന്നു.
2023 മെയിലാണ് വിഷ്ണുജയും എളങ്കൂർ സ്വദേശി പ്രഭിനും തമ്മിലുള്ള വിവാഹം നടന്നത്. സൗന്ദര്യം കുറവാണെന്നും ജോലിയില്ലെന്നും സ്ത്രീധനം കുറഞ്ഞുപോയെന്നും പറഞ്ഞ് വിഷ്ണുജയെ ഭർത്താവ് പീഡിപ്പിച്ചിരുന്നതായി കുടുംബം പറഞ്ഞു. ഭർത്താവിന്റെ ബന്ധുക്കൾ കൂട്ട് നിന്നെന്നും ആരോപണമുണ്ട്.
'മൂന്നാമതൊരാള്‍ ഇടപെട്ടാല്‍ തനിക്ക് പ്രശ്നമാണെന്നും അതൊക്കെ താന്‍ തന്നെ ശരിയാക്കുമെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നതായി പിതാവ് പറയുന്നു. എന്റെ കുട്ടിയെ മര്‍ദിക്കാറുണ്ടെന്നൊക്കെ ഇപ്പോഴാണ് അറിഞ്ഞത്. ക്രിമിനല്‍ സ്വഭാവമാണ് അവന്. അവന് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്നതടക്കം ഇപ്പോള്‍ പുറത്ത് വരികയാണ്. അവന് കൊന്ന് കെട്ടിത്തൂക്കിയതാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്' പെണ്‍കുട്ടിയുടെ അച്ഛന് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്