പാതി വില തട്ടിപ്പിൽ അറസ്റ്റിലായ അനന്തുകൃഷ്ണനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയാണ് മൂവാറ്റുപുഴ ഫസ്റ്റ് ക്ലാസ് അഡീഷണൽ മജിസ്ട്രേറ്റ് കോടതി അനുവദിച്ചത്. സത്യം ഒരുനാൾ പുറത്ത് വരുമെന്നും എല്ലാം സന്നദ്ധ സംഘടകൾ വഴി ചെയ്ത പ്രൊജക്ടുകളാണെന്നും കോടതിയിൽ എത്തിച്ചപ്പോൾ അനന്തു കൃഷ്ണൻ പ്രതികരിച്ചു.
19 അക്കൗണ്ടുകളിലായി 480 കോടി രൂപയുടെ ഇടപാടുകളാണ് അനന്തു കൃഷ്ണൻ നടത്തിയത്. കേരളത്തിൽ സമീപ കാലത്ത് ഒന്നും ഇത്രയധികം സ്ത്രീകൾ ഒന്നിച്ച് സാമ്പത്തികമായി വഞ്ചിക്കപ്പെട്ട കേസ് ഉണ്ടായിട്ടില്ല. വിവിധ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് സഹായത്തോടെ വനിതകള്‍ക്ക് പകുതി വിലയ്ക്ക് ഇരുചക്രവാഹനങ്ങള്‍ നല്‍കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അനന്തുകൃഷ്ണന്‍ സാമ്പത്തികതട്ടിപ്പ് നടത്തിയെന്നാണ് പരാതി. സ്കൂട്ടറിന് പുറമെ ഗൃഹോപകരണങ്ങളും, കാർഷികോപകരണങ്ങളും, ഇലക്ട്രോണിക്സ് ഉപകരങ്ങൾ ഉൾപ്പെടെയും പകുതി വിലക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്താണ് ഇയാൾ തട്ടിപ്പ് നടത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.