DP World ILT20: ഡിപി വേൾഡ് ഇന്റർനാഷണൽ ലീ​ഗ് ടി20; ദുബായ് ക്യാപിറ്റൽസ് ഫൈനലിൽ, ഡെസേർട്ട് വൈപ്പേഴ്‌സിനെതിരെ ജയം

DP World International League T20: ഡെസേർട്ട് വൈപ്പേഴ്‌സിനെതിരെ ദുബായ് ക്യാപിറ്റൽസ് അഞ്ച് വിക്കറ്റ് വിജയം നേടി. ദുബായ് ക്യാപിറ്റൽസ് ഡിപി വേൾഡ് ഐഎൽടി20 സീസൺ മൂന്നിന്റെ ഫൈനലിൽ സ്ഥാനം ഉറപ്പിച്ചു.

Written by - Zee Malayalam News Desk | Last Updated : Feb 6, 2025, 03:15 PM IST
  • ദുബായ് ക്യാപിറ്റൽസ് ഡെസേർട്ട് വൈപ്പേഴ്‌സിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി
  • ഡെസേർട്ട് വൈപ്പേഴ്‌സ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 189 റൺസ് നേടി
  • ദുബായ് ക്യാപിറ്റൽസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 193 റൺസ് നേടി
DP World ILT20: ഡിപി വേൾഡ് ഇന്റർനാഷണൽ ലീ​ഗ് ടി20; ദുബായ് ക്യാപിറ്റൽസ് ഫൈനലിൽ, ഡെസേർട്ട് വൈപ്പേഴ്‌സിനെതിരെ ജയം

ഡെസേർട്ട് വൈപ്പേഴ്‌സിനെതിരെ അവസാന പന്തിൽ ത്രസിപ്പിക്കുന്ന വിജയം നേടി ദുബായ് ക്യാപിറ്റൽസ് ഡിപി വേൾഡ് ഐഎൽടി20 ഫൈനലിൽ. ഡെസേർട്ട് വൈപ്പേഴ്‌സിനെതിരെ ദുബായ് ക്യാപിറ്റൽസ് അഞ്ച് വിക്കറ്റ് വിജയം നേടി. ഇതോടെ ദുബായ് ക്യാപിറ്റൽസ് ഡിപി വേൾഡ് ഐഎൽടി20 സീസൺ മൂന്നിന്റെ ഫൈനലിൽ സ്ഥാനം ഉറപ്പിച്ചു.

ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് ആവേശകരമായ മത്സരം നടന്നത്. വൈപ്പേഴ്‌സിനെതിരെ തുടർച്ചയായ മൂന്നാം അർദ്ധസെഞ്ച്വറിയും രണ്ട് വിക്കറ്റും നേടിയ ഗുൽബാദിൻ നായിബിന്റെ ഓൾറൗണ്ട് മാസ്റ്റർക്ലാസാണ് ക്യാപിറ്റൽസിനെ അഞ്ച് വിക്കറ്റ് വിജയത്തിലേക്ക് നയിച്ചു. ഈ വിജയം ടി20യിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ റൺ പിന്തുടരൽ എന്ന റെക്കോർഡ് മാത്രമല്ല, തുടർച്ചയായ അഞ്ചാം വിജയവുമായി വൈപ്പേഴ്‌സിനെതിരെ ക്യാപിറ്റൽസിന്റെ ആധിപത്യവുമായിരുന്നു.

അലക്സ് ഹെയ്ൽസ് 32 പന്തിൽ നിന്ന് 67 റൺസ് നേടി, മാക്സ് ഹോൾഡനുമായി ചേർന്ന് 98 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ച് വൈപ്പേഴ്‌സിന് മികച്ച തുടക്കം നൽകി. എന്നാൽ, ബോളിം​ഗിൽ മികച്ച പോരാട്ടം നടത്തിയ ക്യാപിറ്റൽസ്, വൈപ്പേഴ്‌സിനെ ഏഴ് വിക്കറ്റിന് 189 റൺസിൽ ഒതുക്കി. പ്ലേഓഫിന്റെ സമ്മർദ്ദത്തിനിടയിൽ, ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെ 47 റൺസിന്റെ സ്ഥിരതയുള്ള പവർപ്ലേയായിരുന്നു ദുബായ് ക്യാപിറ്റൽസിന് ലഭിച്ചത്. അഞ്ചാം ഓവറിൽ ആദം റോസിംഗ്ടൺ മൂന്ന് ബൗണ്ടറികൾ നേടി.

Ticket Booking: ടിക്കറ്റുകൾ ബുക്ക് ചെയ്യാം

ഷെഡ്യൂൾ അറിയുന്നതിന് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക: Schedule

ടീം സ്ക്വാഡ് അറിയുന്നതിന് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക: Squads

ഗുൽബാദിൻ നായിബും ക്യാപ്റ്റൻ സാം ബില്ലിംഗ്സും ചേസിം​ഗ് വേ​ഗത്തിലാക്കി. അവസാന ഓവറിൽ ക്യാപിറ്റൽസിന് ജയിക്കാൻ 12 റൺസ് വേണം. ആദ്യ രണ്ട് പന്തുകളിൽ നിന്ന് ആറ് റൺസ് നേടാൻ നായിബിന് സാധിച്ചു. അടുത്ത പന്തിൽ ധ്രുവ് പരാശർ അദ്ദേഹത്തെ വീഴ്ത്തി. സ്കോറുകൾ സമനിലയിലായപ്പോൾ ഒരു പന്ത് കൂടി നഷ്ടമായി. അവസാന പന്തിൽ സിക്കന്ദർ റാസ ബൗണ്ടറി നേടി വിജയം ഉറപ്പിച്ചു.

ടൂർണമെന്റ് ZEEയുടെ 15 ലീനിയർ ടിവി ചാനലുകളിൽ കാണാൻ കഴിയും: &Pictures SD, &Pictures HD, Zee Cinema HD, Zee Anmol Cinema 2, Zee Action, Zee Biskope, Zee Zest SD, Zee Cinemalu HD, Zee Telugu HD, Zee Thirai, Zee Tamil HD, Zee Kannada HD, Zee Zest HD, &Flix SD, &Flix HD. ഇന്ത്യയിലെ മുൻനിര ഒടിടി പ്ലാറ്റ്‌ഫോമുകളിലൊന്നായ ZEE5ലും ടൂർണമെന്റ് സൗജന്യമായി കാണാം.

ഫെബ്രുവരി 06 വ്യാഴാഴ്ചത്തെ മത്സരക്രമം: എംഐ എമിറേറ്റ്സ് vs ഷാർജ വാരിയേഴ്‌സ് – രാത്രി 8 മണി IST– ഷെയ്ഖ് സായിദ് സ്റ്റേഡിയം

ഡിപി വേൾഡ് ഐഎൽടി20 യുടെ മൂന്നാം സീസൺ 2025 ജനുവരി 11 മുതൽ ഫെബ്രുവരി ഒമ്പത് വരെ നടക്കും. 34 മത്സരങ്ങൾ മൂന്ന് വേദികളിലായി നടക്കും- ദുബായ്, അബുദാബി, ഷാർജ. അബുദാബി നൈറ്റ് റൈഡേഴ്‌സ്, ഡെസേർട്ട് വൈപ്പേഴ്‌സ്, ദുബായ് ക്യാപിറ്റൽസ്, ഗൾഫ് ജയന്റ്‌സ്, എംഐ എമിറേറ്റ്‌സ്, ഷാർജ വാരിയേഴ്‌സ് എന്നിവയാണ് അന്താരാഷ്ട്ര ലീഗിലെ ആറ് ഫ്രാഞ്ചൈസി ടീമുകൾ.

ഡിപി വേൾഡ് ഐഎൽടി20യെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് www.ilt20.ae സന്ദർശിക്കുക. യൂട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം, ലിങ്ക്ഡ്ഇൻ എന്നിവയിൽ @ILT20OnZEE ഫോളോ ചെയ്യൂ. എവ്‌ലിൻ വാസ് | +91 98336 78010 | evelyn.vaz@adfactorspr.com വിഗ്യാത് തിവാരി | +91 79850 21644 | vigyat.tewari@adfactorspr.com

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News