തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മയുടെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഹൈക്കോടതി എതിർകക്ഷികൾക്ക് നോട്ടീസയച്ചു. വധശിക്ഷയ്ക്കെതിരെയാണ് ഗ്രീഷ്മ അപ്പീൽ സമർപ്പിച്ചത്. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാവിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്.
നിലവിൽ അട്ടക്കുളങ്ങര വനിതാ ജയിലിൽ തടവിലാണ് ഗ്രീഷ്മ. കൊടും കുറ്റകൃത്യം ചെയ്ത പ്രതി പിടിക്കപ്പെടും വരെ തനിക്കെതിരായ തെളിവുകൾ സ്വയം ചുമക്കുകയാണെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് വിധി പ്രസ്താവിക്കവേ നെയ്യാറ്റിൻകര അഡീഷണൽ സെഷൻകോടതി വ്യക്തമാക്കിയത്.
അതിസമർഥമായി നടപ്പാക്കിയ കൊലപാതകമാണ് ഇതെന്നും കൊലയ്ക്ക് പിന്നിൽ യാതൊരു പ്രകോപനവും ഇല്ലായിരുന്നെന്നും കോടതി വ്യക്തമാക്കി. മരണക്കിടക്കയിലും ഷാരോൺ ഗ്രീഷ്മയെ വിശ്വസിച്ചെങ്കിലും ഗ്രീഷ്മ വിശ്വാസവഞ്ചനയാണ് കാണിച്ചത്. 11 ദിവസം ഒരു തുള്ളി വെള്ളം പോലും ഇറക്കാനാകാതെ ആന്തരികാവയവങ്ങൾ അഴുകിയാണ് ഷാരോണിന്റെ മരണം സംഭവിച്ചത്.
ALSO READ: ഷാരോൺ വധക്കേസ്; വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യം, ഗ്രീഷ്മ ഹൈക്കോടതിയെ സമീപിച്ചു
ആ വേദനയ്ക്ക് അപ്പുറമല്ല പ്രതിയുടെ പ്രായമെന്നും പ്രതി കോടതിക്ക് മുന്നിൽ ഒരു ദയയും അർഹിക്കുന്നില്ലെന്നും വ്യക്തമാക്കിയാണ് വിചാരണ കോടതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചത്. ഷാരോൺ മർദ്ദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും സാഹചര്യങ്ങളുടെ സമ്മർദ്ദമാണ് കൊലപാതകത്തിന് കാരണമെന്നുമുള്ള വാദം ഗ്രീഷ്മയ്ക്ക് തെളിയിക്കാനായില്ല.
തെറ്റായ വിവരങ്ങൾ നൽകിയും പല വിവരങ്ങളും മറച്ചുവച്ചും ഗ്രീഷ്മ അന്വേഷണത്തെ വഴിതെറ്റിച്ചു. ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം പോലും ഇതിന്റെ ഭാഗമാണെന്നും കോടതി നിരീക്ഷിച്ചു. കേസിൽ വാട്സ്ആപ് ചാറ്റുകൾ ഉൾപ്പെടെ 48 സാഹചര്യ തെളിവുകൾ ഉണ്ടെന്ന് കോടതി വ്യക്തമാക്കി.
കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാൻ ശ്രമിച്ച ഗ്രീഷ്മയുടെ അമ്മാവൻ നിർമ്മലകുമാരൻ നായർക്ക് മൂന്ന് വർഷം തടവാണ് വിധിച്ചത്. മൂന്ന് വർഷത്തെ തടവ് ആയതിനാൽ പ്രതിക്ക് കോടതി ജാമ്യം നൽകിയിരുന്നു. ഇയാൾക്ക് വിചാരണ കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി ശരിവച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.