റിപ്പോ നിരക്ക് വെട്ടിക്കുറച്ച് ആർബിഐ. ഭവന വായ്പ എടുത്തവർക്ക് ആശ്വാസമാകും. വാഹന വായ്പ, ചെറുകിട ബിസിനസ് വായ്പകൾ, കാർഷിക വായ്പ എന്നിവ എടുത്തവർക്കും കൂടുതൽ തുക ലാഭിക്കാനാകും. അടിസ്ഥാന പലിശനിരക്ക് 0.25 ശതമാനം ആണ് വെട്ടിക്കുറച്ചത്. ഇതോടെ റിപ്പോ നിരക്ക് 6.50ൽ നിന്ന് 6.25 ശതമാനമായി കുറഞ്ഞു.
റിപ്പോ നിരക്ക് കുത്തനെ കുറച്ചതോടെ ഭവന വായ്പ, വാഹന വായ്പ, വിദ്യാഭ്യാസ വായ്പ, കാർഷിക വായ്പ, സ്വർണ്ണപണയ വായ്പകൾ, മറ്റ് വ്യക്തിഗത വായ്പകൾ എന്നിവയുടെ പലിശനിരക്കും കുറയും. കേന്ദ്ര ബജറ്റിൽ ആദായ നികുതിയിളവ് പരിധി 12 ലക്ഷം ആക്കിയതിന് പിന്നാലെയാണ് റിസർവ് ബാങ്കിന്റെ നടപടി.
പലിശനിരക്കിൽ കാൽ ശതമാനം കുറവ് വരുന്നതോടെ ഇഎംഐകളുടെ പ്രതിമാസ തിരിച്ചടവിൽ കുറവുണ്ടാകും. അല്ലെങ്കിൽ, ഇഎംഐ അതുപോലെ തന്നെ നിലനിർത്തി കാലാവധി കുറയ്ക്കാനുള്ള അവസരവും പ്രയോജനപ്പെടുത്താവുന്നതാണ്. അതായത്, 20 വർഷത്തേക്ക് 30 ലക്ഷം രൂപയുടെ ഭവന വായ്പ എടുത്തവരുടെ പലിശ നിരക്ക് ഒമ്പത് ശതമാനത്തിൽ നിന്ന് 8.45 ശതമാനമായി കുറയും.
ALSO READ: 2020ന് ശേഷം ഇതാദ്യം; റിപ്പോ നിരക്ക് വെട്ടിക്കുറച്ച് ആർബിഐ, 0.25% ഇളവ്, വായ്പകളുടെ ഇഎംഐ കുറയും
പ്രതിമാസ തിരിച്ചടവ് 26,992 രൂപയിൽ നിന്ന് 26,511 രൂപയായി കുറയും. 481 രൂപ നേട്ടമുണ്ടാകും. ഇതുവഴി ഒരു വർഷം 5,772 രൂപ ലാഭിക്കാനാകും. 50 ലക്ഷമാണ് വായ്പയെങ്കിൽ പ്രതിമാസം 800 രൂപയുടെ ലാഭമാണ് ഉണ്ടാകുക. ഇഎംഐ മാറ്റമില്ലാതെ നിർത്തി കാലാവധി കുറയ്ക്കുന്നതാണ് കൂടുതൽ ഫലപ്രദം. ഇത് മൊത്തം പലിശ ബാധ്യതയിൽ കുറവുണ്ടാകാൻ സഹായിക്കും.
ഏപ്രിൽ മുതൽ ആദായ നികുതി ബാധ്യത കൂടി കുറയുന്നതിനാൽ ഇഎംഐ അതേപടി നിലനിർത്തി വായ്പ വേഗത്തിൽ തിരിച്ചടയ്ക്കുന്നതാകും ഉചിതം. ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര അധ്യക്ഷനായ ആറംഗ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) ഐകകണ്ഠ്യേനയാണ് റിപ്പോ നിരക്ക് കുറയ്ക്കാനുള്ള തീരുമാനമെടുത്തത്.
വായ്പാ ചെലവുകള്‍ കുറയുകയും പ്രതിമാസ തിരിച്ചടവില്‍ ആശ്വാസം ലഭിക്കുന്നതും ചെയ്യുന്നതിനോടൊപ്പം വന്‍കിട നിക്ഷേപങ്ങള്‍ക്ക് പ്രോത്സാഹനവുമാകും. ഇത് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജമേകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ ആദ്യ എംപിസി യോഗമായിരുന്നു ഇത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.