Murder Case: ഭാര്യാ മാതാവിനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു; പൊള്ളലേറ്റ മരുമകനും മരിച്ചു

ഇന്നലെ രാത്രിയാണ് സംഭവം. വീട്ടിലേക്ക് എത്തിയ മനോജ് നിർമലയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Feb 5, 2025, 11:21 AM IST
  • പൊള്ളലേറ്റ രണ്ട് പേരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
  • ചികിത്സയിലിരിക്കെയാണ് ഇരുവരും മരിച്ചത്.
  • കുടുംബ വഴക്കിനെ തുടർന്നാണ് ആക്രമണമെന്നാണ് പൊലീസ് നൽകുന്ന വിവരം.
Murder Case: ഭാര്യാ മാതാവിനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു; പൊള്ളലേറ്റ മരുമകനും മരിച്ചു

കോട്ടയം: പാലായിൽ ഭാര്യാ മാതാവിനെ മരുമകൻ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു. തീകൊളുത്തിയ മരുമകനും മരിച്ചു. അന്ത്യാളം സ്വദേശി നിർമല (60), മരുമകൻ മനോജ് (42) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് മനോജ് നിർമലയെ ആക്രമിച്ചത്. തുടർന്ന് പൊള്ളലേറ്റ രണ്ട് പേരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് ഇരുവരും മരിച്ചത്. കുടുംബ വഴക്കിനെ തുടർന്നാണ് ആക്രമണമെന്നാണ് പൊലീസ് നൽകുന്ന വിവരം. 

ഇന്നലെ രാത്രി വീട്ടിലേക്ക് എത്തിയ മനോജ് നിർമലയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഇതിനിടെ മനോജിന്റെ ശരീരത്തിലേക്കും തീപടർന്നു. തുടർന്ന് അയൽവാസികളും നാട്ടുകാരുമൊക്കെ ചേർന്നാണ് തീയണച്ചത്. ശേഷം ഇരുവരെയും ആദ്യം പാലാ താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. രണ്ട് പേർക്കും 60 ശതമാനത്തിന് മുകളിൽ പൊള്ളലേറ്റിരുന്നതായാണ് വിവരം. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടാണ് രണ്ട് പേരുടെയും മരണം സ്ഥിരീകരിച്ചത്. 

കുടുംബ വഴക്കിനെ തുടർന്ന് മുൻപും പലതവണ ഇയാൾ വീട്ടിലെത്തി ആക്രമണം നടത്തിയിരുന്നതായി പൊലീസ് പറയുന്നു. കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി നാട്ടുകാരും വ്യക്തമാക്കുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ഇരുവരുടെയും മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മാർട്ടം അടക്കം നടത്തിയ ശേഷം തുടർ നടപടികളിലേക്ക് പൊലീസ് നീങ്ങും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News