ഇനിയുള്ള ഏഴ് ദിവസം പ്രണയത്തിന്റേതാണ്. പ്രണയിക്കുന്നവർക്കും പ്രണയ ബന്ധം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കുമായി വീണ്ടും ഒരു വാലന്റൈൻസ് ഡേ. റോസ് ഡേ മുതലാണ് വാലന്റൈൻസ് വീക്ക് ആരംഭിക്കുന്നത്. എല്ലാ വർഷവും ഫെബ്രുവരി 7നാണ് റോസ് ഡേ ആഘോഷിക്കുന്നത്.
പ്രണയത്തിന്റെ നിറമുള്ള ചുവന്ന റോസാ പൂവിനെ ഓർമിപ്പിക്കുന്ന ദിനമാണത്. റോസാപ്പൂവിൻ്റെ ഓരോ നിറത്തിനും വ്യത്യസ്തമായ ആശയങ്ങളാണ് ഉള്ളത്. യഥാർത്ഥ സ്നേഹത്തിന്റെ പ്രതീകമാണ് ചുവന്ന റോസാപ്പുക്കൾ. പ്രണയിനിയ്ക്ക് ഒരു ചുവന്ന റോസാപ്പൂവോ അല്ലെങ്കിൽ ചുവന്ന റോസാപ്പൂക്കൾ ഉപയോഗിച്ച് ഒരു പൂച്ചെണ്ടോ നൽകി പരസ്പരമുള്ള സ്നേഹത്തെ ഈ റോസ് ദിനത്തിൽ കൂടുതൽ ദൃഢമാക്കാം.
എന്നാൽ പ്രണയിക്കുന്നവർ മാത്രമല്ല റോസ് ഡേ ആഘോഷിക്കുന്നത്. സുഹൃത്തുക്കുകൾ, ബന്ധുകൾ, മാതാപിതാക്കൾ, പ്രിയപ്പെട്ടവർ അങ്ങനെ ആരെയും അഭിനന്ദിക്കാൻ റോസ് ഡേ ആഘോഷിക്കാം.
Read Also: റോസ് ഡേ മുതൽ വാലൻ്റൈന്സ് ഡേ വരെ; ഇനി പ്രണയം പൂക്കുന്ന ഏഴ് നാളുകൾ....
ഈ ദിനം അവിസ്മരണീയമാക്കാൻ പ്രണയത്തിൽ കുതിർന്ന ചില സന്ദേശങ്ങളിതാ.......
എന്റെ ജീവിതത്തെ സ്നേഹവും സന്തോഷവും കൊണ്ട് വിരിയിക്കുന്ന റോസാപ്പൂവിന് ഒരായിരം റോസ് ദിനാശംസകൾ!
ഇന്നും എന്നും നീ എനിക്ക് എത്രമാത്രം പ്രത്യേകതയുള്ളവനാണെന്ന് പറയാൻ, എന്റെ പ്രണയത്തിന് ഒരു റോസാപ്പൂ...
റോസാപ്പൂ വെറുമൊരു പൂവല്ല; അത് സ്നേഹത്തിന്റെയും കരുതലിന്റെയും വാത്സല്യത്തിന്റെയും പ്രതീകമാണ്. ഹാപ്പി റോസ് ഡേ
മുള്ളില്ലാതെ റോസാപ്പൂ വിരിയില്ല, അതുപോലെ വെല്ലുവിളികളില്ലാതെ നമ്മുടെ പ്രണയത്തിനും നിലനിൽപ്പില്ല
റോസാപ്പൂക്കൾ സൗന്ദര്യവും സുഗന്ധവും കൊണ്ടുവരുന്നതുപോലെ, നിന്റെ സ്നേഹം എന്റെ ഹൃദയത്തിന് സന്തോഷം നൽകുന്നു.
എന്റെ സ്നേഹം പ്രകടിപ്പിക്കാൻ ഒരായിരം റോസാപ്പൂക്കളുടെ ആവശ്യമില്ല, എന്നാൽ നീ എന്നേക്കും എന്റെതാണെന്ന് ഓർമ്മിപ്പിക്കാൻ വേണ്ടി മാത്രം ഇത് ഞാൻ നിനക്ക് തരുന്നു. ഹാപ്പി റോസ് ഡേ
നിന്നോടുള്ള എന്റെ സ്നേഹം ഒരു റോസാപ്പൂ പോലെ അനന്തവും, പുതുമയുള്ളതും, എപ്പോഴും വളരുന്നതുമാണ്.
സുഹൃത്തുക്കൾക്ക് വേണ്ടി....
സൗഹൃദം ഒരു റോസാപ്പൂ പോലെയാണ് - മനോഹരവും, വിലയേറിയതും, എപ്പോഴും പൂക്കുന്നതുമാണ്.
റോസാപ്പൂക്കൾ പ്രണയികൾക്ക് മാത്രമല്ല; ജീവിതം മനോഹരമാക്കുന്ന സുഹൃത്തുക്കൾക്കും ഉള്ളതാണ്.
എന്റെ ജീവിതം കൂടുതൽ തിളക്കമുള്ളതും വർണ്ണാഭമായതുമാക്കുന്ന പ്രിയ സുഹൃത്തിന് ഒരു റോസ്, ഹാപ്പി റോസ് ഡേ...
ഒരു റോസാപ്പൂ സുഗന്ധം പരത്തുന്നതുപോലെ, നിന്റെ സൗഹൃദം എന്റെ ജീവിതത്തിൽ സന്തോഷം നിറയ്ക്കുന്നു."
എന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട വ്യക്തിക്ക് ഒരു റോസാപ്പൂവ്. എന്റെ ലോകം സന്തോഷത്താൽ പൂക്കുന്നതിന്റെ കാരണം നീയാണ്!
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.