Dead Body Found: ചാലക്കുടിയിൽ വീടിനുള്ളിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി

Dead Body Found In Chalakkudy: മൂന്ന് ദിവസമായി ബാബുവിന്‍റെ ഫോണ്‍ കോളോ മെസേജോ ഇല്ലാതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കളെത്തി വീടിനകത്ത് കയറി  പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

Written by - Zee Malayalam News Desk | Last Updated : Feb 8, 2024, 07:07 PM IST
  • ചാലക്കുടി സ്വദേശി ബാബു (60) ആണ് മരിച്ചത്
  • മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നി​ഗമനം
  • ഭാര്യ മരിച്ചതോടെ ബാബു വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം
  • ബാബുവിന്‍റെ രണ്ടു മക്കളും അവരുടെ കുടുംബവും വിദേശത്താണ്
Dead Body Found: ചാലക്കുടിയിൽ വീടിനുള്ളിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി

തൃശ്ശൂർ: ചാലക്കുടിയിൽ വീടിനുള്ളിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി. ചാലക്കുടി സ്വദേശി ബാബു (60) ആണ് മരിച്ചത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നി​ഗമനം. ഭാര്യ മരിച്ചതോടെ ബാബു വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം.

ബാബുവിന്‍റെ രണ്ടു മക്കളും അവരുടെ കുടുംബവും വിദേശത്താണ്. മൂന്ന് ദിവസമായി ബാബുവിന്‍റെ ഫോണ്‍ കോളോ മെസേജോ ഇല്ലാതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കളെത്തി വീടിനകത്ത് കയറി  പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

ചാലക്കുടി പോലീസും  ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരൂവെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

കാര്‍ കത്തിനശിച്ചു; ഡ്രൈവിങ് സീറ്റിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

കോഴിക്കോട്: കൂടരഞ്ഞിയിൽ തീപിടിച്ച കാറിനകത്ത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. സംഭവം കോഴിക്കോട് കൂടരഞ്ഞി പുന്നക്കൽ ചപ്പാത്ത് കടവിൽ അര്‍ധരാത്രിയോടെയായിരുന്നു സംഭവം. ഡ്രൈവിംഗ് സീറ്റിലിരുന്ന ആളുടെ മൃതദേഹം പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.

രാത്രി 12 മണിയോടെ ഇതുവഴി പോയ ബൈക്ക് യാത്രക്കാരനാണ് കാർ കത്തുന്നത് കണ്ടത്. തുടർന്ന് പോലീസിനെയും നാട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ തിരുവമ്പാടി പോലീസ് തീ അണച്ച് നടത്തിയ പരിശോധനയിലാണ് കാറിനകത്ത് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്.

കോഴിക്കോട് പുന്നക്കൽ സ്വദേശി അഗസ്ത്യൻ ജോസഫിന്റെ ഉടമസ്ഥതയിലുള്ള മാരുതി ആൾട്ടോ കാറാണ് കത്തി നശിച്ചതെന്നാണ് റിപ്പോർട്ട്.  എന്നാൽ മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ തിരുവമ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അഗസ്ത്യൻ ജോസഫ് ഇന്നലെ വീട്ടിൽ നിന്നും പോയതാണെന്നും തിരിച്ചെത്തിയിട്ടില്ലെന്നുമാണ് റിപ്പോർട്ട്. മൃതദേഹം അ​ഗസ്ത്യൻ ജോസഫിന്റേതാണോയെന്ന് തിരിച്ചറിയാൻ നടപടി ആരംഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News