Jupiter Transit: വരുന്ന 24 ദിവസം ഈ രാശികൾക്ക് അനു​ഗ്രഹം; വ്യാഴ സംക്രമണം ഇവരെ സമ്പന്നരാക്കും

Guru Gochar: വ്യാഴ സംക്രമണം മൂന്ന് രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. വരും ദിവസങ്ങൾ ഇവർക്ക് സൗഭാ​ഗ്യങ്ങളുണ്ടാകും.   

Written by - Zee Malayalam News Desk | Last Updated : May 13, 2024, 01:16 PM IST
  • കന്നി രാശിക്കാർക്കും വ്യാഴത്തിന്റെ ഈ സംക്രമണം നല്ല ഫലങ്ങൾ നൽകും.
  • ചെയ്യുന്ന ജോലികളിലൊക്കെ വിജയം നേടാൻ ഇക്കൂട്ടർക്ക് സാധിക്കും.
  • സാമ്പത്തിക കാര്യങ്ങൾ വളരെ ആലോചിച്ച ശേഷം മാത്രം തീരുമാനങ്ങൾ എടുക്കുക.
Jupiter Transit: വരുന്ന 24 ദിവസം ഈ രാശികൾക്ക് അനു​ഗ്രഹം; വ്യാഴ സംക്രമണം ഇവരെ സമ്പന്നരാക്കും

വ്യാഴം ഇപ്പോൾ ഇടവം രാശിയിലാണ് സഞ്ചരിക്കുന്നത്. ഇത് 12 രാശികളെയും ബാധിക്കും. ചിലർക്ക് സംക്രമണം അനുകൂലമായിരിക്കും ചിലർക്ക് ദോഷഫലങ്ങളും ഉണ്ടാകും. ദൃക് പഞ്ചാം​ഗം അൻുസരിച്ച് വ്യാഴം മെയ് 7ന് അസ്തമിച്ചു. ജൂൺ 6 വരെ ഇതേ അവസ്ഥയിൽ തുടരും. ഇത് ഏതൊക്കെ രാശികൾക്ക് പ്രയോജനം ചെയ്യുമെന്ന് അറിയാം.

മേടം: വ്യാഴം ഇടവം രാശിയിൽ സഞ്ചരിക്കുന്നത് മേടം രാശിക്കാർക്ക് ഗുണം ചെയ്യും. വരുന്ന 24 ദിവസത്തേക്ക് ഈ രാശിക്കാർക്കിത് ശുഭകരമാണ്. ഇവർക്ക് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. വ്യാപാരികൾക്കും അനുകൂലമായ സമയമാണിത്. ഇവർക്ക് നിക്ഷേപകരെ കണ്ടെത്താനാകും. കരിയറിൽ വിജയമുണ്ടാകും. 

Also Read: Ruchak Rajayoga: ചൊവ്വയുടെ രാശിമാറ്റം സൃഷ്ടിക്കും രുചക് രാജയോഗം; ഈ രാശിക്കാർക്ക് ജോലിയിലും ബിസിനസിലും നേട്ടങ്ങൾ മാത്രം!

 

കന്നി: കന്നി രാശിക്കാർക്കും വ്യാഴത്തിന്റെ ഈ സംക്രമണം നല്ല ഫലങ്ങൾ നൽകും. ചെയ്യുന്ന ജോലികളിലൊക്കെ വിജയം നേടാൻ ഇക്കൂട്ടർക്ക് സാധിക്കും. സാമ്പത്തിക കാര്യങ്ങൾ വളരെ ആലോചിച്ച ശേഷം മാത്രം തീരുമാനങ്ങൾ എടുക്കുക. പുതിയ നിക്ഷേപ പദ്ധതികൾ കണ്ടെത്തി നിക്ഷേപം നടത്തും. 

മകരം: ഇടവം രാശിയിൽ സഞ്ചരിക്കുന്ന വ്യാഴം ശുഭഫലങ്ങൾ നൽകുന്ന മറ്റൊരു രാശിയാണ് മകരം. വരുന്ന 24 ദിനങ്ങൾ ഇവരെ സംബന്ധിച്ചിടത്തോളം നേട്ടങ്ങളുടെ ദിവസങ്ങളാണ്. ആരോ​ഗ്യ കാര്യത്തിൽ ശ്രദ്ധ വേണം. വിദ്യാർത്ഥികൾക്കും അനുകൂലമായ സമയമാണിത്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News