Friday Tips: ദേവീ ദേവന്മാരുടെ പൂജകളും അര്‍ച്ചനകളും ചില പ്രത്യേക ദിവസങ്ങളില്‍ ചെയ്യുന്നത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യം കൊണ്ടുവരും.
അതനുസരിച്ച്, വെള്ളിയാഴ്ച ദിവസം സമ്പത്തിന്‍റെ ദേവിയായ ലക്ഷ്മിദേവിയെയാണ് ആരാധിക്കുന്നത്. ഈ ദിവസം, ലക്ഷ്മി ദേവിയെ നിയമപ്രകാരം ആരാധിക്കുന്നതുവഴി നിങ്ങളുടെ ജീവിതത്തില്‍ സമ്പത്തും ഐശ്വര്യവും വന്നുചേരും. ലക്ഷ്മിദേവി പ്രസാദിച്ചാല്‍ ഒരു വ്യക്തിയുടെ ജീവിതത്തില്‍ പണത്തിന് യാതൊരു കുറവും ഉണ്ടാകില്ല. ദാരിദ്രവും ദുരിതവും ഈ വ്യക്തിയുടെ ജീവിതത്തില്‍ ഒരിയ്ക്കലും ഉണ്ടാകില്ല.
എന്നാല്‍, വെള്ളിയാഴ്ച്ച സംഭവിക്കുന്ന ചെറിയ പിഴവുകള്‍ നമ്മുടെ ജീവിതത്തില്‍ ഏറെ ക്ലേശങ്ങള്‍ സൃഷ്ടിക്കാം. അതിനാല്‍, വെള്ളിയാഴ്ച അറിയാതെ പോലും ഈ പിഴവുകള്‍ വരുത്തരുത്. അതിനായി ചില കാര്യങ്ങള്‍ വെള്ളിയാഴ്ച ചെയ്യരുത് എന്ന് പറയപ്പെടുന്നു. വെള്ളിയാഴ്ച തീര്‍ച്ചയായും ഒഴിവാക്കേണ്ട കാര്യങ്ങള്‍ ഏതെല്ലാമാണ് എന്ന് നോക്കാം.....
Also Read: Dream interpretation: സ്വപ്നങ്ങളിൽ ഇവ കാണുന്നത് വളരെ മോശം, മരണത്തിന്‍റെ പോലും സൂചനയാകാം
1. വീടിന്‍റെ വടക്ക് ദിശയില്‍ ഒരിക്കലും മാലിന്യങ്ങൾ ഇടരുത്. ലക്ഷ്മിദേവിയുടെയും കുബേരന്‍റെയും സ്ഥലമാണിത്. അതിനാല്‍, വെള്ളിയാഴ്ച പ്രത്യേക പൂജയ്ക്ക് മുന്‍പായി വീടും പരിസരവും വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക.
2. ഒരു സ്ത്രീയേയും ഒരിക്കലും അപമാനിക്കാൻ പാടില്ല, എങ്കിലും വെള്ളിയാഴ്ച ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഒരു സ്ത്രീയും നിങ്ങളാല്‍ അപമാനിക്കപ്പെടരുത്.
3. മദ്യം, മാംസം എന്നിവ വെള്ളിയാഴ്ച കഴിക്കാൻ പാടില്ല, ഇങ്ങനെ ചെയ്താൽ ലക്ഷ്മീദേവിയുടെ കോപത്തിന് ഇരയാകേണ്ടി വന്നേക്കാം.
4. വെള്ളിയാഴ്‌ച ദിവസം ആർക്കും കടമായി പഞ്ചസാര നൽകരുത്. ജ്യോതിഷ പ്രകാരം, പഞ്ചസാര ശുക്രന്‍ ഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു, ശുക്രൻ ഭൗതിക സന്തോഷത്തിന്‍റെയും സമൃദ്ധിയുടെയും അധിപനായി കണക്കാക്കപ്പെടുന്നു. അതിനാൽ, കടത്തിന് പഞ്ചസാര നൽകുന്നത് ശുക്ര പക്ഷത്തെ ദുർബലമാക്കുകയും നിങ്ങളുടെ വീട്ടിൽ ദാരിദ്ര്യം കൊണ്ടുവരുകയും ചെയ്യുന്നു.
5. വെള്ളിയാഴ്ച ആരോടും അഹന്തയോ അഹങ്കാരമോ കാണിക്കരുത്. അഹങ്കാരികളുടെ മേല്‍ ലക്ഷ്മി ദേവിയുടെ കോപം ഉണ്ടാകും. അതിനാല്‍ അത്തരം കാര്യങ്ങള്‍ ഒഴിവാക്കുക.
6. വീടിന്‍റെ അടുക്കളയിലും ലക്ഷ്മി ദേവി കുടികൊള്ളുന്നതായാണ് വിശ്വാസം. അതിനാൽ, വെള്ളിയാഴ്ച അടുക്കള വളരെ വൃത്തിയുള്ളതായിരിക്കണം. അടുക്കളയിൽ വൃത്തികെട്ട പാത്രങ്ങൾ സൂക്ഷിക്കരുത്. ഇത് ലക്ഷ്മി ദേവിയുടെ കോപത്തിന് ഇടയാക്കും...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...