ഭഗവാന് രുദ്രന്റെ അവതാരമാണ് ശ്രീരാമ ഭക്തനായ ഹനുമാന്‍ എന്നാണ് വിശ്വാസം. ചൈത്രമാസത്തിലെ പൗര്‍ണമിദിനമാണ് ഹനുമാൻ ജയന്തിയായി ആഘോഷിക്കുന്നത്. ഇത്തവണത്തെ ഹനുമാൻ ജയന്തി ഏപ്രില്‍ 27 ചൊവ്വാഴ്ചയാണ്. ഈ ദിവസമാണ് പൗര്‍ണമിയും, ചൈത്ര പൂര്‍ണിമയും വരുന്നത്. അതുകൊണ്ടുതന്നെ ഇത്തവണത്തെ ഹനുമാന്‍ ജയന്തിദിനത്തിന് വരെയധികം പ്രത്യേകതകളുമുണ്ട്.
വിശ്വാസമനുസരിച്ച് ഈ ദിവസം ഭഗവാന് സമര്‍പ്പിക്കുന്ന എല്ലാവഴിപാടുകള്‍ക്കും പ്രാർത്ഥനകള്‍ക്കും ഇരട്ടിഫലം ലഭിക്കുമെന്നാണ്. ഈ ദിനം വ്രതമെടുക്കുന്നവർ ഉപവാസത്തോടെയായിരിക്കണം വ്രതമെടുക്കേണ്ടത്. പറ്റുമെങ്കില്‍ ഹനുമദ് ക്ഷേത്രദര്‍ശനം നടത്തുന്നത് ഉത്തമം.
Also Read: Astro Today:ഏറ്റവും പെട്ടെന്ന് ജീവിതത്തിൽ ഉയർച്ച ഉണ്ടാവുന്ന നക്ഷത്രക്കാർ ഇവരാണ്
കൂടാതെ ഹനുമദ് ഭുജംഗപ്രയാത സ്‌തോത്രം ചൊല്ലുന്നതും ഹനുമാന്‍ ചാലീസ വായിക്കുന്നതും ഗുണകരമാണ്. ഈ ദിവസം ശ്രീരാമചന്ദ്രനെ പ്രാര്‍ത്ഥിക്കുന്നതും ഉത്തമമാണ്. മാത്രമല്ല ചിരഞ്ജീവിയായ ഹനുമാന്‍സ്വാമിയെ ഭജിക്കുന്നത് ശത്രുദോഷശാന്തിക്കുള്ള ഉത്തമമാര്‍ഗമായിട്ടാണ് ആചാര്യന്‍മാര്‍ പറയുന്നത്.
ഹനുമാന്‍സ്വാമിയുടെ ഭക്തരെ ഗ്രഹദോഷങ്ങളും ആഭിചാരദോഷങ്ങളും ബാധിക്കില്ലയെന്നും വിശ്വാസമുണ്ട്. ശരിക്കും പറഞ്ഞാൽ ഹനുമാന്‍ സ്വാമിയുടെ ഭക്തർക്ക് ദോഷചിന്തയുടെ ആവശ്യമേയില്ലയെന്നാണ് ചൊല്ല്. ഹനുമാന്‍ സ്വാമിയെ പ്രാര്‍ത്ഥിക്കുമ്പോൾ ദ്വാദശനാമങ്ങള്‍ ചൊല്ലുന്നത് ഉത്തമമാണ്.
ഹനുമാന്‍ അഞ്ജനാസൂനുര്‍
വായുപുത്രോ, മഹാബലഃ
രാമേഷ്ട ഫല്‍ഗുനസഖഃ
പിംഗാക്ഷോ, അമിതവിക്രമഃ
ഉദധിക്രമണശ്ചൈവ
സീതാശോകവിനാശനഃ
ലക്ഷ്മണപ്രാണദാതാ ച
ദശഗ്രീവസ്യ ദര്‍പഹാ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...