രാജസ്ഥാനിലെ ജലോർ ജില്ലയിലെ കനിവാഡയിൽ ഹനുമാൻ സ്വാമിയുടെ വളരെ പ്രശസ്തമായ ഒരു ക്ഷേത്രമുണ്ട്. കനിവാഡയിലെ ഈ ഹനുമാൻ ക്ഷേത്രത്തിൽ ബജ്റംഗ്ബലി സന്ദർശിക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ എത്തുന്നു. എത്തുന്നവരിൽ പലരും സന്താനഭാഗ്യമെന്ന ആഗ്രഹത്തോടെയാണ് ഈ ക്ഷേത്രത്തിൽ ദർശനം നടത്തുന്നത്. ആഗ്രഹസാഫല്യവുമായി എത്തുന്നവരെ ക്ഷേത്രത്തിലെ പൂജാരി ബജ്റംഗബലിയുടെ ഗദയുമായി ഭക്തരെ അനുഗ്രഹിക്കുന്നതോടെ എല്ലാവിധ ദുരിതങ്ങളും മാറി ആഗ്രഹങ്ങൾ എല്ലാം സാധിക്കും എന്നാണ് വിശ്വാസം.
കനിവാഡയിലെ ഹനുമാൻ ക്ഷേത്രത്തിന് മേൽക്കൂരയില്ല
ജലോറിലെ ഈ ഹനുമാൻ ക്ഷേത്രം മാർബിൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. എന്നാൽ ഈ ക്ഷേത്രത്തിന് മേൽക്കൂരയില്ല.പ്രസിദ്ധമായ ഈ ഹനുമാൻ ക്ഷേത്രത്തിൽ ബജ്റംഗബലിയുടെ വിഗ്രഹം സ്ഥാപിച്ചിട്ടില്ലെന്ന് പറയപ്പെടുന്നു. ഇവിടെയാണ് ഹനുമാൻജിയുടെ വിഗ്രഹം പ്രത്യക്ഷപ്പെട്ടതെന്നാണ് വിശ്വാസം. മുമ്പ് ഇവിടെ ക്ഷേത്രം പണിതിരുന്നില്ല. ആദ്യം ബജ്റംഗബലിയുടെ വിഗ്രഹം പ്രത്യക്ഷപ്പെട്ടു, അതിനുശേഷം ക്ഷേത്രം പണിതു. ജലോറിലെ ഈ ഹനുമാൻ ക്ഷേത്രത്തിൽ മേൽക്കൂര നിർമ്മിക്കാൻ ശ്രമിച്ചപ്പോഴെല്ലാം അവിടെ ഓരോരോ പ്രശ്നങ്ങൾ ഉടലെടുക്കാൻ തുടങ്ങിയോടെ ആ ശ്രമം ഉപേക്ഷിച്ചു. ഈ ക്ഷേത്രം പണിതപ്പോൾ മുതൽ അതിനു മേൽക്കൂരയില്ല.
ALSO READ: ഹനുമാൻ പ്രീതി നേടണോ? ഈ നാല് കാര്യങ്ങൾ ചെയ്യൂ, എല്ലാ തടസ്സങ്ങളും നീങ്ങും
പുരോഹിതന്മാർ 10 തലമുറകളായി ബജ്രംഗ്ബലിയെ സേവിക്കുന്നു
പ്രസിദ്ധമായ ഈ ഹനുമാൻ ക്ഷേത്രത്തിൽ കഴിഞ്ഞ 10 തലമുറകളായി 4 കുടുംബങ്ങളിലെ പിൻഗാമികൾ മാത്രമാണ് ആരാധന നടത്തുന്നതെന്നതാണ് ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത. ഗർഗാചാര്യ മുനിയുടെ മക്കളെന്നാണ് ക്ഷേത്രത്തിലെ പൂജാരിമാർ തങ്ങളെ വിശേഷിപ്പിക്കുന്നത്. ഇവിടുത്തെ പുരോഹിതർ ദളിത് വിഭാഗത്തിൽ നിന്നുള്ളവരാണ്.
ജലോറിലെ ഹനുമാൻ ക്ഷേത്രത്തിൽ 13 വിളക്കുകൾ
ജലോറിലെ ഹനുമാൻ ക്ഷേത്രത്തിൽ, എല്ലാ ദേവതകളുടെയും ക്ഷേത്രത്തിൽ അഭേദ്യമായ ജ്വാല കത്തിക്കുന്നു. ക്ഷേത്രപരിസരത്ത് 13 ഏകശിലാ വിളക്കുകൾ കത്തുന്നുണ്ട്. ജനങ്ങളുടെ നേർച്ച പൂർത്തീകരിച്ചതിന് ശേഷം അവർ ഇവിടെ അഖണ്ഡജ്യോത് കത്തിക്കുകയും ക്ഷേത്രത്തിലെ പൂജാരിമാർ അത് പരിപാലിക്കുകയും ചെയ്യുന്നു എന്ന വിശ്വാസവുമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...