സമ്പത്തിന്റെ ദേവതയായ ലക്ഷ്മി ദേവിയെ പ്രസന്നയാക്കാൻ വേണ്ടി ദീപാവലി ദിനത്തിൽ ചെയ്യുന്ന പൂജ കൂടാതെയും നിരവധി മാർഗങ്ങളുണ്ട്. അതിലൊന്നാണ് വെള്ളിയാഴ്ച നടത്തുന്ന പൂജ. വെള്ളിയാഴ്ച ലക്ഷ്മി ദേവിയുടെ ദിവസമാണ്. ഈ ദിവസം ലക്ഷ്മി ദേവിയെ പൂർണ്ണ ചിട്ടയോടെ ആരാധിക്കുകയാണെങ്കിൽ വീട്ടിൽ സമ്പത്തും സമൃദ്ധിയും ഉണ്ടാകും.
ജ്യോതിഷമനുസരിച്ച് വെള്ളിയാഴ്ച ശുക്രന്റെ ഗ്രഹമാണ്, ശുക്രനെ സൗന്ദര്യം, സമൃദ്ധി, ആഡംബരം, കല, സംഗീതം, ഇന്ദ്രിയത, എല്ലാത്തരം ലൗകിക ആനന്ദങ്ങളുടെയും ഒരു ഘടകമായി കണക്കാക്കപ്പെടുന്നു. ലക്ഷ്മി ദേവിയുടെ കൃപ നേടാൻ എന്ത് നടപടികൾ സ്വീകരിക്കണമെന്ന് നമുക്ക് നോക്കാം...
Also Read: വിഷ്ണു സഹസ്രനാമം ചൊല്ലുന്നത് ഉത്തമം
- വെള്ളിയാഴ്ച രാത്രി 9 നും 10 നും ഇടയിൽ ചിട്ടവട്ടങ്ങളോടെ ലക്ഷ്മി ദേവിയെ ആരാധിക്കണം. ഇത് ചെയ്യുന്നതിലൂടെ സാമ്പത്തിക പ്രശ്നങ്ങൾ നീക്കം ചെയ്യപ്പെടും മാത്രമല്ല ജീവിതത്തിൽ ഒരിക്കലും പണത്തിന്റെ കുറവുണ്ടാകില്ല.
-പിങ്ക് നിറം ശുക്രന്റെയും ലക്ഷ്മി ദേവിയുടെയും പ്രിയപ്പെട്ട നിറമായതിനാൽ രാത്രിയിൽ ലക്ഷ്മി ദേവിയെ ആരാധിക്കുമ്പോൾ പിങ്ക് നിറത്തിലുള്ള വസ്ത്രം ധരിക്കുക.
-ലക്ഷ്മി ദേവിയുടെ വിഗ്രഹം പിങ്ക് നിറത്തിലുള്ള തുണിയിൽ വയ്ക്കുക, ഒപ്പം ഒരു ശ്രിയന്ത്രവും സൂക്ഷിക്കുക.
- പൂജ ചെയ്യാനുള്ള തട്ടം അലങ്കരിക്കുക. ഇതിൽ പശുവിന്റെ നെയ്യ് കൊണ്ട് 8 വിളക്കുകൾ കത്തിച്ച് റോസപൂവിന്റെ സുഗന്ധമുള്ള ധൂപവർഗ്ഗങ്ങൾ കത്തിക്കുക.
Also Read: viral video: ലോക്ക്ഡൗൺ വ്യായാമത്തെ ബാധിക്കില്ല; വർക്ക്ഔട്ടിലും മാസായി ലാലേട്ടൻ
- ശ്രിയന്ത്രത്തിന്റെയും ലക്ഷ്മി ദേവിയുടെയും വിഗ്രഹത്തിൽ തിലകം ചാർത്തുക. ഇതിനുശേഷം താമരയുടെ മാലയിട്ട് പൂജിച്ചശേഷം അഷ്ടലക്ഷ്മി മന്ത്രം ചൊല്ലണം.
-ആരാധനയ്ക്ക് ശേഷം വീടിന്റെ 8 ദിശകളിൽ ഈ 8 വിളക്കുകൾ വയ്ക്കുക.
-അവസാനമായി ലക്ഷ്മി ദേവിയോട് പൂജ സമയത്ത് എന്തെങ്കിലും തെറ്റ്കുറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണം എന്ന് പ്രാർത്ഥിക്കുക. ഒപ്പം ലക്ഷ്മി ദേവിയോടെ എല്ലായ്പ്പോഴും കൃപ ഉണ്ടാകണമെയെന്ന് പ്രാർത്ഥിക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...