ജ്യോതിഷത്തിൽ വ്യാഴത്തിന് പ്രത്യേക സ്ഥാനമുണ്ട്. അറിവ്, വിദ്യാഭ്യാസം, ജോലി, സമ്പത്ത്, ദാനം, വളർച്ച മുതലായവയുടെ ഘടകമാണെന്ന് പറയപ്പെടുന്നു. നിലവിൽ മേടം രാശിയിലാണ് വ്യാഴം സഞ്ചരിക്കുന്നത്. സെപ്തംബർ 4 ന് വ്യാഴം മേടരാശിയിൽ വക്രഗതിയിൽ സഞ്ചരിക്കും. വ്യാഴത്തിന്റെ ചലനത്തിലെ ഈ മാറ്റം ചിലർക്ക് ഭാഗ്യം കൊണ്ടുവരും. ചിലർ ഈ കാലയളവിൽ ജാഗ്രത പാലിക്കേണ്ടത് ആവശ്യമാണ്. വ്യാഴത്തിന്റെ വക്രഗതി ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യുമെന്നും ഏതൊക്കെ രാശിക്കാർ ശ്രദ്ധിക്കണമെന്നും നോക്കാം...
മേടം - അനാവശ്യ കോപവും തർക്കവും ഒഴിവാക്കുക. നിങ്ങളുടെ ആരോഗ്യ കാര്യത്തിൽ ജാഗ്രത പാലിക്കുക. ബിസിനസ്സിൽ പുരോഗതി ഉണ്ടാകും. എന്നാൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടാകാം.
ഇടവം - ആത്മവിശ്വാസം നിറയും. വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ വിജയിക്കും. ജോലിയിൽ മാറ്റത്തിന് സാധ്യതയുണ്ട്.
Also Read: Numerology Prediction September 3: പണവും നേട്ടങ്ങളും വന്നുചേരും; ഈ ആളുകൾക്ക് ഇന്ന് ശുഭദിനം
മിഥുനം - മനസ്സിന് സന്തോഷം ഉണ്ടാകും. പഠനത്തിൽ താൽപര്യം ഉണ്ടാകും. വിദ്യാഭ്യാസപരമായ പ്രവർത്തനങ്ങൾക്ക് നല്ല ഫലം ലഭിക്കും. ബഹുമാനം ലഭിക്കും. ഭരണതലത്തിൽ നിന്ന് സഹായം ലഭിക്കും. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും.
കർക്കടകം - മനസിന് സന്തോഷമുണ്ടാകും. ജോലിയിൽ പുരോഗതിക്കുള്ള വഴികൾ തെളിയും. വരുമാനം വർദ്ധിക്കും. കുടുംബ സന്തോഷത്തിൽ കുറവുണ്ടായേക്കാം. വാഹന സൗകര്യം വർദ്ധിക്കും.
ചിങ്ങം - ആത്മനിയന്ത്രണം പാലിക്കും. സന്താനങ്ങളുടെ സന്തോഷത്തിൽ വർദ്ധനവുണ്ടാകും. ബിസിനസ്സിൽ തിരക്ക് കൂടുതലായിരിക്കും. ഉദ്യോഗസ്ഥരുടെ സഹകരണം ഉണ്ടാകും.
കന്നി - സംസാരത്തിൽ മാധുര്യം ഉണ്ടാകും, എന്നാൽ മനസ്സ് അസ്വസ്ഥമായിരിക്കും. ആത്മനിയന്ത്രണം പാലിക്കുക. ക്ഷമ നിലനിർത്താൻ ശ്രമിക്കുക. ബിസിനസ് വിപുലീകരിക്കും. കുടുംബത്തിൽ നിന്ന് പിന്തുണ ലഭിക്കും.
തുലാം - മനസ്സിൽ പ്രതീക്ഷയും നിരാശയും ഉണ്ടാകാം. ആത്മനിയന്ത്രണം പാലിക്കുക. വിദ്യാഭ്യാസ, വൈജ്ഞാനിക പ്രവർത്തനങ്ങളിൽ തിരക്ക് വർദ്ധിക്കും. വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ വിജയം കൈവരിക്കും. സുഹൃത്തിൽ നിന്ന് പിന്തുണ ലഭിച്ചേക്കാം.
വൃശ്ചികം - മനസ്സിൽ സമാധാനവും സന്തോഷവും ഉണ്ടാകും. പൂർണ്ണ ആത്മവിശ്വാസവും ഉണ്ടാകും. ജോലിയിൽ മാറ്റത്തിന് സാധ്യതയുണ്ട്. ബിസിനസ്സിൽ ഉയർച്ചയുണ്ടാകും.
ധനു - ആത്മവിശ്വാസം കുറയും. മനസ്സ് അസ്വസ്ഥമാകും. അനാവശ്യ കോപവും തർക്കവും ഒഴിവാക്കുക. സംഗീതത്തോടുള്ള ആഭിമുഖ്യം വർദ്ധിക്കും. ജോലിയിൽ സ്ഥാനക്കയറ്റത്തിന് അവസരമുണ്ടാകും.
മകരം - മനസ്സ് അസ്വസ്ഥമായി തുടരും. മാനസിക സമാധാനം നിലനിർത്താൻ ശ്രമിക്കുക. കുടുംബത്തോടൊപ്പം മതപരമായ സ്ഥലങ്ങളിൽ പോകാം. ബിസിനസ്സിൽ ഉയർച്ചയുണ്ടാകും. കഠിനാധ്വാനവും കൂടുതലായിരിക്കും.
കുംഭം - പൂർണ്ണ ആത്മവിശ്വാസം ഉണ്ടാകും, എന്നാൽ മനസ്സ് അസ്വസ്ഥമാകാം. ക്ഷമയോടെയിരിക്കാൻ ശ്രമിക്കുക. ജോലിയിൽ മാറ്റത്തിന് സാധ്യതയുണ്ട്.
മീനം - ആത്മവിശ്വാസക്കുറവ് ഉണ്ടാകും. മനസ്സ് അസ്വസ്ഥമാകും. ക്ഷമയോടെയിരിക്കാൻ ശ്രമിക്കുക. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ജാഗ്രത പാലിക്കുക ബിസിനസ് സംബന്ധമായി വിദേശയാത്രയ്ക്ക് സാധ്യതയുണ്ട്. സംഗീതത്തോടുള്ള താൽപര്യം വർദ്ധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...