Surya In Anizham Nakshatra: ഗ്രഹങ്ങളുടെ രാജാവായ സൂര്യന്‍ എല്ലാ മാസവും രാശിമാറ്റം നടത്തുന്നതുപോലെ നിശ്ചിത സമയത്ത് നക്ഷത്ര മാറ്റവും നടത്താറുണ്ട്.
Surya Nakshatra Parivartan: ഇത് എല്ലാ രാശിക്കാരുടെയും ജീവിതത്തില്‍ അതിന്റെ ഗുണദോഷഫലങ്ങള്‍ നൽകും.
ഗ്രഹങ്ങളുടെ രാജാവായ സൂര്യന്‍ എല്ലാ മാസവും രാശിമാറ്റം നടത്തുന്നതുപോലെ നിശ്ചിത സമയത്ത് നക്ഷത്ര മാറ്റവും നടത്താറുണ്ട്.
ഇത് എല്ലാ രാശിക്കാരുടെയും ജീവിതത്തില്‍ അതിന്റെ ഗുണദോഷഫലങ്ങള്‍ നൽകും. നിലവിൽ സൂര്യൻ വിശാഖം നക്ഷത്രത്തിലാണ്.
ഇനി അടുത്ത ആഴ്ച സൂര്യൻ അനിഴത്തിലേക്ക് കടക്കും. നവംബര്‍ 19 നാണ് സൂര്യൻ അനിഴത്തിലേക്ക് മാറുന്നത്. അനിഴം ശനിയുടെ നക്ഷത്രമാണ്.
സൂര്യന്റെ നക്ഷത്രമാറ്റം ചില രാശിക്കാർക്ക് വൻ നേട്ടമാകും നൽകുക. ഇവര്‍ക്ക് പ്രതീക്ഷിക്കാത്ത പല ഭാഗ്യങ്ങളും ഈ സമയം ജീവിതത്തില്‍ വന്നെത്തും. ശനിയുടെ നക്ഷത്രത്തിലേക്ക് സൂര്യന്റെ പ്രവേശനം ഏതൊക്കെ രാശിക്കാർക്ക് നേട്ടം നൽകും അറിയാം...
ഇടവം (Taurus): ഈ രാശിയില്‍ ജനിച്ചവർക്ക് സൂര്യന്റെ നക്ഷത്രമാറ്റം ലാഭകരമാകും. അനിഴം നക്ഷത്രത്തിലേക്ക് സൂര്യനെത്തുമ്പോള്‍ ഈ രാശിയില്‍ ജനിച്ച ആളുകളുടെ നല്ല സമയം തുടങ്ങും. ഈ രാശിയുടെ ഏഴാം ഭാവത്തിലാണ് ഈ മാറ്റം നടക്കുന്നത്. ഇതിലൂടെ സാമ്പത്തികമായ ഉന്നമനവും ജീവിതത്തില്‍ ഉയര്‍ച്ചയും ഇവര്‍ക്കുണ്ടാകും, മാതാപിതാക്കളുടെ ആരോഗ്യം മെച്ചപ്പെടും, കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പരിപൂര്‍ണ്ണ പിന്തുണ ഉണ്ടാകും.
വൃശ്ചികം (Scorpio): സൂര്യന്റെ നക്ഷത്രമാറ്റം ഈ രാശിക്കാർക്കും വലിയ മാറ്റങ്ങള്‍ നൽകും. ലഗ്ന ഭാവത്തിലാണ് സൂര്യന്റെ ഈ മാറ്റം നടക്കുന്നത്. ഇതിലൂടെ പുതിയ ജോലി, കരിയറില്‍ ഉയര്‍ച്ച, കര്‍മ്മരംഗത്ത് പുരോഗതി, ഉയര്‍ന്ന സാലറി, ജോലിയില്‍ സംതൃപ്തിയും സന്തോഷവും, ധനനേട്ടം, സാമ്പത്തിക നേട്ടങ്ങളും ലഭിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും.
കുംഭം (Aquarius): ഈ രാശിയില്‍ ജനിച്ചവർക്ക് സൂര്യന്‍ന്റെ ഈ നക്ഷത്രമാറ്റം ഗുണകരമായിരിക്കും. ഈ രാശിയുടെ പത്താമത്തെ ഭാവത്തിലാണ് ഇത് നടക്കുന്നത്. ഈ സമയത്ത് പുതിയ സൗഹൃദങ്ങള്‍ തെളിയും, മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന വലിയ യാത്ര നടത്താന്‍ സാധിക്കും, കരിയറിലും വലിയ നേട്ടങ്ങള്‍ സ്വന്തമാക്കും, ജോലിയില്‍ പ്രമോഷനും ശമ്പളവര്‍ധയ്ക്കും സാധ്യത, ഉന്നതാധികാരികളുടെ പൂര്‍ണ്ണ സഹകരണം ഇക്കാലയളവില്‍ ലഭിക്കും. സാമ്പത്തികമായി അഭിവൃദ്ധി, കൂടുതല്‍ പണം സമ്പാദിക്കാന്‍ സാധിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)