Jupiter Transit: ഈ 3 രാശികളിൽ വ്യാഴത്തിന്റെ ശുഭ ദൃഷ്ടി; നിങ്ങളാണോ ആ ഭാഗ്യ രാശിക്കാർ?

മേടം രാശിക്കാർക്ക് വ്യാഴത്തിന്റെ സംക്രമണത്തിലൂടെ എല്ലാ കാര്യത്തിലും വിജയം നേടാൻ സാധിക്കും.

Written by - Zee Malayalam News Desk | Last Updated : Jun 30, 2023, 09:47 AM IST
  • മിഥുന രാശിക്കാർക്ക് വ്യാഴത്തിന്റെ സംക്രമണം വളരെ ഗുണകരമാണ്.
  • നിങ്ങളുടെ ദാമ്പത്യ ജീവിതം മികച്ചതായിരിക്കും.
  • നിങ്ങളുടെ ജീവിത പങ്കാളിയുമായി നല്ല സമയം ചെലവഴിക്കും.
Jupiter Transit: ഈ 3 രാശികളിൽ വ്യാഴത്തിന്റെ ശുഭ ദൃഷ്ടി; നിങ്ങളാണോ ആ ഭാഗ്യ രാശിക്കാർ?

ജ്യോതിഷത്തിൽ വ്യാഴത്തെ ദേവ ഗുരുവായി കണക്കാക്കുന്നു. വർഷത്തിലൊരിക്കൽ വ്യാഴം തന്റെ രാശി മാറ്റുന്നു. ഏപ്രിൽ 22 ന് വ്യാഴം അതിന്റെ രാശിയിൽ മാറ്റം വരുത്തിയിരുന്നു. മേടരാശിയിലാണ് ഇപ്പോൾ സഞ്ചരിക്കുന്നത്. ഇനി 2024 മെയ് 1 വരെ ഗുരു മേടരാശിയിലായിരിക്കും. ചില രാശിക്കാർക്കൊപ്പം വ്യാഴത്തിന്റെ ശുഭ ഫലങ്ങൾ ലഭിക്കും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം.

മേടം: വ്യാഴത്തിന്റെ ഒമ്പതാം ഭാവം മേടം രാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകുന്നു. എല്ലാത്തിലും നിങ്ങൾ ഭാഗ്യവാനായിരിക്കും. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കും. എല്ലാത്തിലും നിങ്ങൾ വിജയിക്കും. ജോലിയിൽ പുരോഗതിയുണ്ടാകും. വരുമാനം വർദ്ധിക്കും. ബിസിനസ്സ് നന്നായി പോകും. മത്സര പരീക്ഷകളിൽ വിജയിക്കും. നിങ്ങൾ ഒരു നല്ല പ്രവൃത്തിയിൽ ഏർപ്പെടാൻ സാധ്യതയുണ്ട്.

Also Read:  Ketu Retrograde 2023: സമ്പത്ത് കൂടും, ഭാ​ഗ്യം തുണയ്ക്കും; ഇവർക്ക് കേതുവിന്റെ വക്ര​ഗതി നൽകും വൻ നേട്ടങ്ങൾ

മിഥുനം: മിഥുന രാശിക്കാർക്ക് വ്യാഴത്തിന്റെ സംക്രമണം വളരെ ഗുണകരമാണ്. നിങ്ങളുടെ ദാമ്പത്യ ജീവിതം മികച്ചതായിരിക്കും. നിങ്ങളുടെ ജീവിത പങ്കാളിയുമായി നല്ല സമയം ചെലവഴിക്കും. നിങ്ങളുടെ വിവാഹം ഉറപ്പിക്കാനുനുള്ള സാധ്യതയുണ്ട്. എല്ലാ പ്രവൃത്തികളിലും വിജയം കൈവരിക്കും. ഉന്നത പദവിയിലുള്ളവരുമായി സമ്പർക്കം പുലർത്തുന്നു.

ചിങ്ങം: വ്യാഴത്തിന്റെ സംക്രമം ചിങ്ങം രാശിക്കാർക്ക് വളരെയധികം സന്തോഷം നൽകും. നിങ്ങൾക്ക് വലിയ സമ്പത്ത് ലഭിക്കും. ഭാഗ്യം നിങ്ങളെ തേടിയെത്തും, എല്ലാ ജോലികളും വിജയകരമായി പൂർത്തിയാക്കും. നല്ല വാർത്തകൾ കേൾക്കാൻ സാധ്യതയുണ്ട്. നിങ്ങൾക്ക് പെട്ടെന്ന് സാമ്പത്തിക നേട്ടമുണ്ടാകും. നിങ്ങളുടെ ബാങ്ക് ബാലൻസ് വർദ്ധിക്കും. മതപരമായ പ്രവർത്തനങ്ങളിൽ താൽപര്യം വർദ്ധിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News