Mental Stress and Vastu: ഒരു വീടിനെ സംബന്ധിച്ചിടത്തോളം വാസ്തു നിയമങ്ങള്‍ ഏറെ പ്രധാനമാണ്. നമ്മുടെ വീട്ടില്‍ എന്നും സന്തോഷവും ഐശ്വര്യവും ഉണ്ടാവണമെന്നും നിലനില്‍ക്കണമെന്നും ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. ഇതിനായി പല ഉപായങ്ങള്‍ സ്വീകരിയ്ക്കുന്നവരാണ് അധികവും.
Also Read: IRCTC Swiggy Tie Up: ട്രെയിൻ യാത്രക്കാര്‍ക്ക് ഇനി മുതല്‍ സ്വിഗ്ഗി വഴിയും ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം
വീട്ടില്‍ എന്നും സന്തോഷവും ഐശ്വര്യവും നിലനിര്‍ത്താന്‍ ഏറ്റവും ആവശ്യമായത് പോസിറ്റീവ് എനർജി ആണ്. എന്നാല്‍, ചിലപ്പോള്‍ വാസ്തു ദോഷം ഉൾപ്പെടെയുള്ള മറ്റ് പല കാരണങ്ങളാൽ ഇത് സാധ്യമല്ല. ഭവനത്തില്‍ വ്യാപിക്കുന്ന Negativity നമ്മുടെ ജീവിതത്തെ സാരമായി ബാധിക്കും. ഇത് സാമ്പത്തിക പ്രതിസന്ധിക്കും രോഗങ്ങൾക്കും ദുരിതങ്ങൾക്കും മാനസിക സമ്മർദ്ദത്തിനും കാരണമാകുന്നു.
നാം പലപ്പോഴും വീട്ടില്‍ ഇത്തരം പ്രശ്നങ്ങൾ അഭിമുഖീകരിച്ചിട്ടുണ്ടാകും, അത് വലുതല്ലെങ്കിലും മാനസികമായി നമ്മെ അസ്വസ്ഥരാക്കിയിട്ടുണ്ടാകാം, പണം വേഗത്തിൽ വരുന്നു, പോകുന്നു, ഒരു വീട്ടിലെ അംഗങ്ങൾ തമ്മിലുള്ള സ്നേഹവും ഐക്യവും കുറയുന്നു, ഇങ്ങനെ പലതും...
നാം ജീവിതത്തില്‍ നേരിടുന്ന ഇത്തരം അസ്വസ്ഥതകള്‍ക്ക് കാരണം നമ്മുടെ വീട്ടില്‍ തെറ്റായ ദിശയിൽ സൂക്ഷിച്ചിരിയ്ക്കുന്ന ചില സാധനങ്ങള്‍ ആകാം. വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് തെറ്റായ ദിശയിൽ സൂക്ഷിക്കുന്ന ചില സാധനങ്ങള്‍ മാനസിക സമ്മർദ്ദത്തിന് കാരണമാകും. അതിനാല്‍, വാസ്തു ശാസ്ത്രം പറയുന്ന ചില നിയമങ്ങള്‍ അറിയാം.....
വാസ്തു നുറുങ്ങുകൾ:-
1. വീട്ടിൽ ചൂല്‍ ഉപയോഗിക്കുമ്പോഴും അത് സൂക്ഷിക്കുമ്പോഴും ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. ചൂല്‍ ഒരിയ്ക്കലും തല കീഴായി വയ്ക്കരുത്, ചൂലില്‍ ഒരിയ്ക്കലും ചവിട്ടരുത്, ചൂലിന് മുകളിലൂടെ നടക്കരുത്, ചൂല്‍ ഒരിക്കലും ഗോവണിപ്പടിയിൽ വയ്ക്കരുത്. ഇത്തരം കാര്യങ്ങള്‍ അറിയാതെപോലും ചെയ്യുന്നത് വീട്ടിൽ ഐശ്വര്യം ഇല്ലതാക്കും. അതുകൂടാതെ, ചൂല്‍ എപ്പോഴും മറച്ചുവെക്കണം, അതായത്, ആരുടേയും ദൃഷ്ടിയില്‍ പെടാതെ സൂക്ഷിക്കണം.
2. വ്യാഴത്തെ ബലപ്പെടുത്താൻ, വീട് വൃത്തിയാക്കുമ്പോള്‍, തറ തുടയ്ക്കുമ്പോൾ കുറച്ച് ഉപ്പും മഞ്ഞളും വെള്ളത്തിൽ കലർത്തുക. ഇത് ജോലിയിലും ബിസിനസിലും പുരോഗതി നേടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
3. സാധനങ്ങളും വസ്ത്രങ്ങളും എപ്പോഴും വീട്ടിലെ അലമാരയിൽ വൃത്തിയായി അടുക്കി വയ്ക്കാന്‍ ശ്രദ്ധിക്കുക. വസ്ത്രങ്ങള്‍ അലങ്കോലമായി വയ്ക്കുന്നവര്‍ ഇനി മുതൽ ജാഗ്രത പാലിക്കണം, കാരണം ഇങ്ങനെ വസ്ത്രങ്ങള്‍ ചിതറിക്കിടക്കുന്നത് വീട്ടിൽ പ്രശ്‌നങ്ങൾക്കും ബന്ധങ്ങളിൽ വിയോജിപ്പിനും കാരണമാകുന്നു. അലമാര എപ്പോഴും വൃത്തിയായും ചിട്ടയായും സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക.
4. പൊട്ടിയ കണ്ണാടി വീട്ടില്‍ ഒരിയ്ക്കലും സൂക്ഷിക്കരുത്. പൊട്ടിയ കണ്ണാടി ഉടനടി നീക്കം ചെയ്യുക. അത് വീട്ടിൽ നിഷേധാത്മകത കൊണ്ടുവരുന്നു, ഇത് പ്രശ്‌നങ്ങൾക്ക് വഴി തെളിക്കും.
5. വീട്ടിൽ ചെടികള്‍ നട്ടുപിടിപ്പിക്കാൻ താൽപ്പര്യമുള്ളവരും പണം ആഗ്രഹിക്കുന്നവരും വീടിന്‍റെ വടക്ക് ദിശയിൽ മണി പ്ലാന്‍റ് നടുന്നത് ഗുണം ചെയ്യും. മണി പ്ലാന്‍റ് നടുവാന്‍ പച്ച നിറമുള്ള പാത്രം ഉപയോഗിക്കുക. വീടിനെ ഹരിതാഭമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് ഈ ദിശയിൽ കൂടുതൽ ചെടികൾ നടാം.
6. വീട്ടിൽ പണവും സ്വർണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും സൂക്ഷിക്കുന്ന അലമാര വടക്കോട്ട് ദർശനമായി വയ്ക്കുന്നത് നല്ലതാണ്. ഇത് വീട്ടില്‍ സമ്പത്ത് വര്‍ദ്ധിക്കുന്നു. വീട്ടിൽ ഐശ്വര്യം നിലനിൽക്കും.
7. ഡസ്റ്റ്ബിൻ, വാഷിംഗ് മെഷീൻ, ചൂൽ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ വടക്ക് ദിശയിൽ സൂക്ഷിക്കരുത്, അങ്ങനെ ചെയ്യുന്നത് സാമ്പത്തിക നഷ്ടത്തിന് കാരണമാകുന്നു.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.