Budh Nakshatra Parivartan 2025: ജ്യോതിഷമനുസരിച്ച് രണ്ടു ദിവസത്തിനുള്ളിൽ ഗ്രഹങ്ങളുടെ അധിപനായ ബുധൻ ഉത്രാടം നക്ഷത്രത്തിൽ പ്രവേശിക്കും.
Mercury Nakshatra Transit 2025: ബുധൻ്റെ ഈ രാശിമാറ്റം ചില രാശിക്കാർക്ക് ഭാഗ്യത്തിൻ്റെ പൂർണ്ണ പിന്തുണ നൽകും.
Budh Nakshatra Parivartan 2025: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാജകുമാരൻ എന്നാണ് ബുധനെ പറയുന്നത്. മിഥുനം, കന്നി രാശികളുടെ അധിപനാണ് ബുധൻ. ബുദ്ധി, ബിസിനസ്, ആശയവിനിമയം എന്നിവയുടെ ഘടകമാണ് ബുധൻ.
ജ്യോതിഷമനുസരിച്ച് ബുധൻ അതിൻ്റെ രാശിയിലോ നക്ഷതത്തിലോ മാറ്റം വരുത്തുമ്പോഴെല്ലാം 12 രാശിക്കാരിലും ശുഭ-അശുഭകരവുമായ ഫലങ്ങൾ നൽകും.
വൈദിക കലണ്ടർ അനുസരിച്ച് ബുധൻ ജനുവരി 22 ന് ഉത്രടം നക്ഷത്രത്തിൽ പ്രവേശിക്കും അത് ജനുവരി 30 വരെ ഇവിടെ തുടരും. ഇതിലൂടെ ചില രാശിക്കാർക്ക് വാൻ നേട്ടങ്ങൾ ലഭിക്കും. ഏതൊക്കെ രാശിക്കാർക്കാണ് ഈ മാറ്റത്തിൻ്റെ ഗുണം എന്ന് നോക്കാം...
ഇടവം (Taurus): ബുധൻ്റെ നക്ഷത്ര മാറ്റംഇവർക്ക് വളരെ ശുഭകരമായിരിക്കും. ഈ സമയത്ത് ഇവരുടെ പുതിയ പ്ലാനുകളിൽ പ്രവർത്തിക്കും. ആത്മവിശ്വാസവും വർദ്ധിക്കും, തൊഴിൽപരമായ പുരോഗതി, പുതിയ അവസരങ്ങൾ ഉണ്ടാകും, മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കും. സാമ്പത്തിക സ്ഥിതി ശക്തമാകും. ബിസിനസ്സിൽ വിജയം.
കന്നി (Virgo): ബുധൻ കന്നി രാശിയുടെ അധിപനായതിനാൽ ഈ മാറ്റം ഇവർക്ക് സ്പെഷ്യൽ നേട്ടങ്ങൾ നൽകും. മാധ്യമങ്ങളുമായും സിനിമാ മേഖലയുമായും ബന്ധപ്പെട്ടിരിക്കുന്നവർക്ക് ഈ സമയത്ത് അംഗീകാരവും വിജയവും ലഭിക്കും, സാമ്പത്തിക കാര്യങ്ങൾ മെച്ചപ്പെടും, നിക്ഷേപത്തിൽ ലാഭം ലഭിക്കും, മാനസിക സമാധാനം ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് പ്രമോഷൻ ലഭിക്കും.
മകരം (Capricorn): ഈ രാശിയിൽ ബുധൻ ഇതിനകം തന്നെയുണ്ട്, ഇത്തരമൊരു സാഹചര്യത്തിൽ ബുധൻ്റെ നക്ഷത്ര മാറ്റം ഇവർക്ക് കൂടുതൽ ശുഭകരമാകും. കരിയറിൽ പുതിയ ഉയരങ്ങളിൽ എത്തും, ആരോഗ്യം മെച്ചപ്പെടും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, മാതാപിതാക്കളുടെ പിന്തുണ ലഭിക്കും. ജോലി വിലമതിക്കും.
മീനം (Pisces): ബുധൻ്റെ നക്ഷത്ര മാറ്റം ഇവർക്ക് ഭാഗ്യം നൽകും. ഈ സമയത്ത് ഇവർക്ക് ചില നല്ല വാർത്തകൾ ലഭിക്കും, സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും, സാമ്പത്തിക കാര്യങ്ങൾ മെച്ചപ്പെടും, പുതിയ പദ്ധതികൾ വിജയിക്കും, നിക്ഷേപത്തിനും ഇത് വളരെ നല്ല സമയമാണ്, ബുധൻ ഈ രാശിയുടെ ലാഭ ഭവനത്തിലാണ് അതിനാൽ പല സ്രോതസ്സുകളിൽ നിന്നും ഇവർക്ക് നേട്ടങ്ങൾ ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)