Rahu Budh Yuti 2025: വേദ ജ്യോതിഷം അനുസരിച്ച് ബുധൻ്റെയും രാഹുവിൻ്റെയും സംയോജനം ഉടൻ നടക്കാൻ പോകുകയാണ്. ഇതിലൂടെ ചില രാശിക്കാരുടെ സമയം തെളിയും...
Rahu Budh Yuti Effects 2025: ജ്യോതിഷമനുസരിച്ച് ബിസിനസിൻ്റെയും ബുദ്ധിയുടെയും ദാതാവായ ബുധൻ ഫെബ്രുവരി 27 ന് മീന രാശിയിൽ പ്രവേശിക്കും.
Rahu Budh Yuti 2025: വേദ ജ്യോതിഷം അനുസരിച്ച് ബുധൻ്റെയും രാഹുവിൻ്റെയും സംയോജനം ഉടൻ നടക്കാൻ പോകുകയാണ്. ഇതിലൂടെ ചില രാശിക്കാരുടെ സമയം തെളിയും...
Rahu Budh Yuti Effects 2025: ജ്യോതിഷമനുസരിച്ച് ബിസിനസിൻ്റെയും ബുദ്ധിയുടെയും ദാതാവായ ബുധൻ ഫെബ്രുവരി 27 ന് മീന രാശിയിൽ പ്രവേശിക്കും. ഇവിടെ രാഹു നേരത്തെ തന്നെയുണ്ട്.
മീന രാശിയിൽ രാഹുവും ബുധനും സംയോജനം നടത്തും. 18 വർഷത്തിന് ശേഷമാണ് ഇത്തരമൊരു അപൂർവ്വ സംഗമം നടക്കുന്നത്. ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും.
ഒപ്പം ഇവർക്ക് ഓഹരി, വാതുവെപ്പ്, ലോട്ടറി എന്നിവയിൽ നിന്ന് അപ്രതീക്ഷിത ധനനേട്ടം ലഭിക്കും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...
കുംഭം (Aquarius): രാഹു, ബുധൻ എന്നിവയുടെ സംയോഗം ഇവർക്ക് ഗുണം നൽകും. ഈ രാശിയുടെ ധന സംസാര ഭാവനത്തിലാണ് ഈ കൂട്ടുകെട്ട് നടക്കുന്നത്. അതിനാൽ ഈ കാലയളവിൽ നിങ്ങൾക്ക് അപ്രതീക്ഷിതമായ ധനലാഭം, ആശയ വിനിമയം മെച്ചപ്പെടും, ആത്മവിശ്വാസം ഏറും, ക്രിയാത്മക പ്രവർത്തനങ്ങളോടുള്ള താൽപര്യം വർദ്ധിക്കും. മതപരമായ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കും. സമ്പത്ത് വർധിക്കും, വ്യാപാരികൾക്ക് കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ ലഭിക്കും
ഇടവം (Taurus): രാഹു-ബുധ സംയോഗം ഇവർക്കും നേട്ടങ്ങൾ നൽകും. ഈ രാശിയുടെ 11-ാം ഭാവത്തിലാണ് ഈ സംഗമം. ഈ സമയത്ത് നിങ്ങളുടെ വരുമാനത്തിൽ വലിയ വർദ്ധനവ്, നിക്ഷേപങ്ങളിൽ നേട്ടങ്ങൾ, സ്റ്റോക്ക് മാർക്കറ്റ്, ബിസിനസ്സ്, പൂർവ്വിക സ്വത്ത് എന്നിവയിൽ നിന്ന് ലാഭം, ബിസിനസുകാർക്ക് ഒരു വലിയ ബിസിനസ്സ് ഇടപാട് ലഭിക്കും, ഓഹരി വിപണി, വാതുവെപ്പ്, ലോട്ടറി എന്നിവയിൽ ലാഭം ലഭിക്കും
മിഥുനം (Gemini): ഇവർക്കും രാഹു-ബുധ സംയോഗം ഗുണം നൽകും. ഈ രാശിയുടെ കർമ്മ ഭവനത്തിലാണ് ഈ കൂട്ടുകെട്ട് രൂപപ്പെടാൻ പോകുന്നത്. അതിനാൽ ഈ സമയത്ത് കരിയറിലും ബിസിനസ്സിലും പുരോഗതി, തൊഴിൽ, വിദ്യാഭ്യാസ മേഖലകളിൽ മികച്ച അവസരങ്ങൾ, വിദേശ യാത്രകളിലും ഉന്നത വിദ്യാഭ്യാസത്തിലും വിജയസാധ്യത, ജോലിയിൽ സ്ഥാനക്കയറ്റം, ബിസിനസ്സിൽ വിപുലീകരണത്തിനും സാധ്യത, ഈ പിതാവുമായുള്ള നിങ്ങളുടെ ബന്ധം കൂടുതൽ ശക്തമാകും
വൃശ്ചികം (Scorpio): ഇവർ ഈ സമയം ശാസ്ത്രം, ജ്യോതിഷം തുടങ്ങിയ നിഗൂഢ വിഷയങ്ങളിൽ താൽപര്യം കാണിക്കും. കരിയറിൽ പുരോഗതി, വളരെക്കാലമായി ജോലി മാറുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നെങ്കിൽ ഈ സമയം അനുകൂലം, മതപരമായ പ്രവർത്തനങ്ങളിൽ താൽപര്യം വർദ്ധിക്കും, ഇത് മാനസിക സമാധാനം നൽകും. സന്താനങ്ങളുമായി ബന്ധപ്പെട്ട ആകുലതകൾ നീങ്ങും, വീട്ടിലെ അന്തരീക്ഷം അനുകൂലമാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)