8th Pay Commission Latest Updates: ഏഴാം ശമ്പള കമ്മീഷൻ്റെ കാലാവധി അടുത്ത വർഷം അവസാനിക്കും. അതായത് എട്ടാം ശമ്പള കമ്മീഷൻ 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്നേക്കാം എന്നാണ് റിപ്പോർട്ട്.
8th Pay Commission: കേന്ദ്ര ജീവനക്കാർക്ക് പുതിയ ശമ്പള കമ്മിഷൻ്റെ ശിപാർശ പ്രകാരമുള്ള ശമ്പളം ലഭിച്ചു തുടങ്ങും. കേന്ദ്ര ജീവനക്കാരൻ്റെ ശമ്പളത്തിൽ ലെവൽ അനുസരിച്ചു എത്രത്തോളം ശമ്പള വർധനവാണ് വരുന്നതെന്ന് നോക്കാം
എട്ടാം ശമ്പള കമ്മീഷൻ 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്നേക്കാം എന്നാണ് റിപ്പോർട്ട്. അതിലൂടെ കേന്ദ്ര ജീവനക്കാർക്ക് പുതിയ ശമ്പള കമ്മിഷൻ്റെ ശിപാർശ പ്രകാരമുള്ള ശമ്പളം ലഭിച്ചു തുടങ്ങും. കേന്ദ്ര ജീവനക്കാരൻ്റെ ശമ്പളത്തിൽ ലെവൽ അനുസരിച്ചു എത്രത്തോളം ശമ്പള വർധനവാണ് വരുന്നതെന്ന് നോക്കാം.
എട്ടാം ശമ്പള കമ്മിഷന് കേന്ദ്രസർക്കാർ അംഗീകാരം നൽകിയിരിക്കുകയാണ്. 2026 ജനുവരി മുതൽ ഇത് പ്രാബല്യത്തിൽ വന്നേക്കുമെന്നാണ് റിപ്പോർട്ട്. ഇതിലൂടെ ഒരു കോടിയിലധികം കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കും പ്രയോജനം ലഭിക്കും.
എട്ടാം ശമ്പള കമ്മീഷൻ (8th CPC latest updates) പ്രാബല്യത്തിൽ വന്നാൽ ഓരോ ലെവൽ അനുസരിച്ചുള്ള ജീവനക്കാർക്ക് ശമ്പളത്തിൽ എത്രത്തോളം മാറ്റമുണ്ടാകുമെന്ന് നമുക്ക് നോക്കാം...
എട്ടാം ശമ്പള കമ്മീഷനിലെ ശമ്പള വർദ്ധനവ് ഫിറ്റ്‌മെൻ്റ് ഫാക്ടർ അനുസരിച്ചായിരിക്കും. വിദഗ്ധരുടെ അഭിപ്രായ പ്രകാരം ഇത് 1.92 നും 2.86 നും ഇടയിലായിരിക്കും. ഇനി 2.86 എന്ന ഫിറ്റ്‌മെൻ്റ് ഘടകം അംഗീകരിച്ചാൽ ലെവൽ തിരിച്ചുള്ള കേന്ദ്ര ജീവനക്കാരുടെ ശമ്പളത്തിൽ എത്ര വർദ്ധനവ് ഉണ്ടാകുമെന്ന് നമുക്ക് നോക്കാം...
ലെവൽ 1 ൽ പ്യൂൺ, അറ്റൻഡർ, സപ്പോർട്ട് സ്റ്റാഫ് എന്നിവർ ഉൾപ്പെടുന്നു. ഇവരുടെ ഇപ്പോഴത്തെ അടിസ്ഥാന ശമ്പളം 18,000 രൂപയാണ്. 2.86 ഫിറ്റ്‌മെൻ്റ് ഫാക്ടർ പ്രാബല്യത്തിൽ വന്നാൽ അടിസ്ഥാന ശമ്പളം 51,480 രൂപയായി ഉയർന്നേക്കാം. അതായത് ശമ്പളത്തിൽ 33,480 രൂപയുടെ വർദ്ധനവ് ഉണ്ടാകും
ലെവൽ 2 ൽ ലോവർ ഡിവിഷൻ ക്ലർക്കുകൾ വരും. ഇവരുടെ അടിസ്ഥാന ശമ്പളം നിലവിൽ 19,900 രൂപയാണ്. എട്ടാം ശമ്പള കമ്മീഷൻ നടപ്പാകുമ്പോൾ ഇത് 56,914 രൂപയായി മാറും. അതായത് ഈ ജീവനക്കാർക്ക് 37,014 രൂപയുടെ വർധനവുണ്ടാകും
ലെവൽ 3 യിൽ കോൺസ്റ്റബിൾമാരും സ്‌കിൽഡ് വർക്കേഴ്‌സും ഉൾപ്പെടും. നിലവിൽ 21,700 രൂപയാണ് ഇവരുടെ അടിസ്ഥാന ശമ്പളം. എന്നാൽ 2.86 ഫിറ്റ്‌മെൻ്റ് ഫാക്‌ടർ അനുസരിച്ച് അവരുടെ ശമ്പളം 40,362 രൂപ വർധിക്കും അതായത് 62,062 രൂപയാകും
ലെവൽ 4-ൽ ഗ്രേഡ് ഡി സ്റ്റെനോഗ്രാഫറും ജൂനിയർ ക്ലാർക്കും ഉൾപ്പെടും. നിലവിൽ ഇവരുടെ അടിസ്ഥാന ശമ്പളം 25,500 രൂപയാണ്. എട്ടാം ശമ്പളക്കമ്മീഷനു ശേഷം ഇത് 72,930 രൂപയായി ഉയർന്നേക്കും. അതായത് 47,430 രൂപയുടെ വർധനവുണ്ടാകും
ലെവൽ 5 ൽ സീനിയർ ക്ലാർക്കുമാരും ടെക്‌നിക്കൽ സ്റ്റാഫ് ജീവനക്കാരും ഉൾപ്പെടുന്നു. നിലവിൽ 29,200 രൂപയാണ് ഇവരുടെ അടിസ്ഥാന ശമ്പളം. ഇനി ഇത് 83,512 രൂപയായി മാറും. അതായത് 54,312 രൂപയുടെ വർധനവുണ്ടാകും
ലെവൽ 6 ഇൻസ്പെക്ടർമാരും സബ് ഇൻസ്പെക്ടർമാരും ഉൾപ്പെടുന്നു. ഇവരുടെ നിലവിലെ അടിസ്ഥാന ശമ്പളം 35,400 രൂപയാണ്. അത് പുതിയ ഫിറ്റ്മെന്റ് ഫാക്ടർ അനുസരിച്ചു 1,01,244 രൂപയാകും. അതായത് ഇത് 65,844 ൻ്റെ വർധനവുണ്ടാകും
ലെവൽ 7 ൽ സൂപ്രണ്ടുമാർ, സെക്ഷൻ ഓഫീസർമാർ, അസിസ്റ്റൻ്റ് എഞ്ചിനീയർമാർ എന്നിവർ ഉൾപ്പെടുന്നു. ഇവരുടെ അടിസ്ഥാന ശമ്പളം 44,900 രൂപയാൻ, ഇത് ഇനി 1,28,414 രൂപയായി ഉയരും. അതായത് 83,514 രൂപയുടെ വർധനവുണ്ടാകും
Level 8: ലെവൽ 8 ൽ സെക്ഷൻ ഓഫീസർമാരും അസിസ്റ്റൻ്റ് ഓഡിറ്റ് ഓഫീസർമാരും ഉൾപ്പെടും. ഇവരുടെ നിലവിലെ അടിസ്ഥാന ശമ്പളം 47,600 രൂപയാണ്. അതിനി എട്ടാം ശമ്പളക്കമ്മീഷനുശേഷം ഇത് 1,36,136 രൂപയായി ഉയരും. അതായത് 88,536 രൂപയുടെ വർദ്ധനവുണ്ടാകും
Level 9: ലെവൽ 9 ൽ ഡെപ്യൂട്ടി സൂപ്രണ്ടുമാരും അക്കൗണ്ട് ഓഫീസർമാരും ഉൾപ്പെടുന്നു. നിലവിൽ ഇവരുടെ അടിസ്ഥാന ശമ്പളം 53,100 രൂപയാണ്. ഇത് പുതിയ ഫിറ്റ്മെന്റ് ഫാക്ടർ അനുസരിച്ചു 1,51,866 ആകും അതായത് 98,766 രൂപയുടെ വർധനവുണ്ടാകും
Level 10: ലെവൽ 10 ൽ ഗ്രൂപ്പ് എ ഓഫീസർമാരെപ്പോലുള്ള ഓഫീസർമാർ ഉൾപ്പെടുന്നു. നിലവിൽ ഇവരുടെ അടിസ്ഥാന ശമ്പളം 56,100 രൂപയാണ്. ഫിറ്റ്‌മെൻ്റ് ഫാക്‌ടർ 2.86 ആകുമ്പോൾ ഇവരുടെ അടിസ്ഥാന ശമ്പളം 1,60,446 രൂപയാകും എന്നാണ് അതായത് 1,04,346 രൂപ വർദ്ധിക്കും
ഇതിൽ നിന്നും നമുക്ക് മനസിലാക്കാൻ കഴിയുന്നത് എട്ടാം ശമ്പള കമ്മീഷനിൽ ഫിറ്റ്മെന്റ് ഘടകം വർദ്ധിച്ചാൽ അത് കേന്ദ്ര സർക്കാർ ജീവനക്കാരുടെ പ്രതിമാസ വരുമാനത്തിൽ ബമ്പർ ലോട്ടറി അടിക്കുമ്പോലെയാകും
അതുപോലെ എട്ടാം ശമ്പള കമ്മീഷനിൽ പെൻഷൻകാർക്ക് വിരമിക്കൽ ആനുകൂല്യങ്ങളിലും വലിയ വർദ്ധനവ് ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ഫിറ്റ്മെന്റ് ഘടകം 2.86 ആണെങ്കിൽ പ്രതിമാസ പെൻഷനിൽ ഏകദേശം 30% വർദ്ധനവ് ഉണ്ടായേക്കാം. അതായത് കുറഞ്ഞ പെൻഷൻ നിലവിലുള്ള 9,000 രൂപയിൽ നിന്ന് 25,740 രൂപയായി ഉയരുമെന്നർത്ഥം.