Budh Gochar 2025: വേദ ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാജകുമാരനായ ബുധൻ മണിക്കൂറുകൾക്കുള്ളിൽ രാഹുവിൻ്റെ നക്ഷത്രമായ ചതയത്തിൽ പ്രവേശിക്കും.
Mercury Transit 2025: അത്തരമൊരു സാഹചര്യത്തിൽ ബുധൻ്റെ ഈ മാറ്റം ഈ ചില രാശിക്കാരുടെ ജീവിതത്തിൽ സന്തോഷവും വിജയവും ഉണ്ടാക്കും.
Budh Gochar 2025: വേദ ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാജകുമാരനായ ബുധൻ മണിക്കൂറുകൾക്കുള്ളിൽ രാഹുവിൻ്റെ നക്ഷത്രമായ ചതയത്തിൽ പ്രവേശിക്കും. അത്തരമൊരു സാഹചര്യത്തിൽ ബുധൻ്റെ ഈ മാറ്റം ഈ ചില രാശിക്കാരുടെ ജീവിതത്തിൽ സന്തോഷവും വിജയവും ഉണ്ടാക്കും.
Budh Gochar 2025 Positive Impact: വേദ ജ്യോതിഷമനുസരിച്ച് 2025 ഫെബ്രുവരി 15 ആയ നാളെ ഗ്രഹങ്ങളുടെ അധിപനായ ബുധൻ രാഹുവിന്റെ നക്ഷത്രമായ ചതയത്തിൽ പ്രവേശിക്കും
നാളെ വൈകുന്നേരം 5:08 നാണ് ബുധൻ ചതയത്തിൽ പ്രവേശിക്കുന്നത്. ജ്യോതിഷ പ്രകാരം ബുധനും രാഹുവും തമ്മിൽ സൗഹൃദ ഗ്രഹങ്ങളന്.
ജ്യോതിഷത്തിൽ പെട്ടെന്നുള്ള നഷ്ട-ലാഭത്തിൻ്റെയും ഭൗതിക വസ്തുക്കളുടെയും ഘടകമായി രാഹുവിനെ കണക്കാക്കുന്നുവെങ്കിലും ബുധനെ ബുദ്ധി, ബിസിനസ്സ്, സംഭാഷണം എന്നിവയുടെ ഘടകമായിട്ടാണ് കണക്കാക്കുന്നത്.
അത്തരമൊരു സാഹചര്യത്തിൽ ബുധൻ രാഹുവിൻ്റെ നക്ഷത്രത്തിൽ പ്രവേശിക്കുമ്പോൾ ചില രാശിക്കാരുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാകും. ബുധൻ്റെ ഈ നക്ഷത്ര മാറ്റം ഭാഗ്യം മാറിമറിയുന്ന ആ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...
മേടം (Aries): ഇവർക്ക് ബുധൻ്റെ നക്ഷത്ര മാറ്റം അളിയാ ഗുണം നൽകും. ഈ സമയം ഇവർക്ക് ഒരു ബന്ധുവിൽ നിന്നോ സുഹൃത്തിൽ നിന്നോ നിങ്ങൾക്ക് പെട്ടെന്ന് സാമ്പത്തിക നേട്ടം ഉണ്ടായേക്കാം. തടസ്സങ്ങൾ നേരിട്ടിരുന്ന ജോലികൾ വിജയിച്ചേക്കാം. കരിയറിൽ വിജയം നേടാൻ, കുടുംബജീവിതം മെച്ചപ്പെടാം, വഴക്കുകൾ പരിഹരിക്കും
മിഥുനം (Gemini): ഇവർക്കും ഈ സമയം സന്തോഷപ്രദമായിരിക്കും. ഈ സമയത്ത് നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കും, സുഹൃത്തുക്കളുമായുള്ള ബന്ധം മെച്ചപ്പെടും, കരിയറിൽ ഒരു മാറ്റത്തിനായി നോക്കുകയാണെങ്കിൽ ഈ സമയം നല്ലതായിരിക്കും. മാതാപിതാക്കളോടൊപ്പം നല്ല സമയം ചെലവഴിക്കും. അപ്രതീക്ഷിത ധനനേട്ടം ഉണ്ടാകും. അതിലൂടെ സാമ്പത്തിക സ്ഥിതി ശക്തമാകും
തുലാം (Libra): ഇവർക്കും ഈ സമയം നേട്ടങ്ങളുടെ കാലം. ചിന്തകൾ വ്യക്തമായും മികച്ച രീതിയിലും മറ്റുള്ളവരിലേക്ക് എത്തിക്കാൻ നിങ്ങൾക്ക് കഴിയും. ഇന്റർവ്യൂവില വിജയിച്ചേക്കാം. വിദ്യാർത്ഥികൾക്ക് ഇത് നല്ല സമയമായിരിക്കും, ജോലി അന്വേഷിക്കുന്നവർക്ക് ഇഷ്ടമുള്ള ജോലി ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് പ്രമോഷൻ ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)