Rajayoga On February: ജ്യോതിഷപ്രകാരം ബുധന്‍ ഇന്ന് ചതയം നക്ഷത്രത്തിലേക്ക് പ്രവേശിക്കും. അതുപോലെ ശുക്രന്‍ ഇന്ന് മീനം രാശിയിലായിരിക്കും.
Gajakesari Amala Rajayoga: ഇതിലൂടെ ഇന്ന് രൂപമെടുക്കുന്ന രാജയോഗം മേടം, കര്‍ക്കിടകം, ചിങ്ങം, ധനു, മീനം രാശികള്‍ക്ക് അപ്രതീക്ഷിത ഭാഗ്യ നേട്ടങ്ങൾ നൽകും. ഇവര്‍ക്ക് ലക്ഷ്മി ദേവിയുടെ സ്പെഷ്യൽ അനുഗ്രഹം ഉണ്ടാകും.
ജ്യോതിഷപ്രകാരം ബുധന്‍ ഇന്ന് ചതയം നക്ഷത്രത്തിലേക്ക് പ്രവേശിക്കും. അതുപോലെ ശുക്രന്‍ ഇന്ന് മീനം രാശിയിലായിരിക്കും.
ഇതിലൂടെ ഇന്ന് രൂപമെടുക്കുന്ന രാജയോഗം മേടം, കര്‍ക്കിടകം, ചിങ്ങം, ധനു, മീനം രാശികള്‍ക്ക് അപ്രതീക്ഷിത ഭാഗ്യ നേട്ടങ്ങൾ നൽകും. ഇവര്‍ക്ക് ലക്ഷ്മി ദേവിയുടെ സ്പെഷ്യൽ അനുഗ്രഹം ഉണ്ടാകും
ചന്ദ്രനും വ്യാഴവും ചേർന്ന് ഇന്ന് ഗജകേസരി യോഗം രൂപീകരിക്കും. ഒപ്പം അമല യോഗമുള്‍പ്പെടെ നിരവധി അനുകൂല യോഗങ്ങളും ഇന്ന് ഉണ്ടാകും.
ഇത് ചില രാശികള്‍ക്ക് അപ്രതീക്ഷിതമായ നേട്ടങ്ങള്‍ നല്‍കും. ഈ രാശികളിലുള്ളവര്‍ വിദ്യാഭ്യാസ രംഗങ്ങളില്‍ മികവ് തെളിയിക്കും ഒപ്പം വൻ പുരോഗതിയും ഉണ്ടാകും
മേടം (Aries): മേടം രാശിക്കാര്‍ക്ക് ഇന്നുമുതൽ പ്രണയവും ഉത്സാഹവും നിറയും. വിജയ നേട്ടങ്ങൾ സ്വന്തമാക്കും, പ്രൊഫഷണല്‍ ജീവിതത്തില്‍ നേട്ടങ്ങൾ, ബിസിനസുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കും, അന്താരാഷ്ട്ര മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലാഭത്തിനുള്ള അവസരങ്ങള്‍ ലഭിക്കാം. വിദ്യാഭ്യാസത്തിലും കലകളിലും അനുകൂലമായിരിക്കും. നിയമപരമായ കാര്യങ്ങളിൽ വിജയം, കുട്ടികളുമായി ബന്ധപ്പെട്ട് സന്തോഷകരമായ ചില മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. പ്രണയത്തിലും കുടുംബജീവിതത്തിലും സന്തോഷം
കർക്കടകം (Cancer): ഇവർക്കും ഈ യോഗത്തിലൂടെ സാമ്പത്തിക നേട്ടമുണ്ടാകും, പഴയ നിക്ഷേപങ്ങള്‍ ഉള്‍പ്പെടെ പല ഉറവിടങ്ങളില്‍ നിന്നും ധനനേട്ടം, പിതൃബന്ധങ്ങളിലൂടെ ലാഭത്തിനുള്ള അവസരങ്ങള്‍ ഉണ്ടാകും, പാരമ്പര്യ സ്വത്തുമായി ബന്ധപ്പെട്ടുള്ള ഏതെങ്കിലും തര്‍ക്കങ്ങള്‍ പരിഹരിക്കും, രാഷ്ട്രീയ ബന്ധങ്ങള്‍ ഗുണകരമാകും. ബിസിനസ് വികസന വായ്പകള്‍ ഉപയോഗപ്പെടുത്താന്‍ സാധ്യത, വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ കാര്യങ്ങളിലും മത്സരങ്ങളിലും നേട്ടങ്ങൾ
ചിങ്ങം (Leo):ഈ രാശിക്കാര്‍ക്ക് രാജയോഗങ്ങളിലൂടെ അനുകൂല ഫലങ്ങള്‍ ലഭിക്കും. അതിലൂടെ ഇവർക്ക് എല്ലാ രംഗങ്ങളിലും നേട്ടങ്ങൾ ഉണ്ടാകും. സര്‍ക്കാര്‍ സംബന്ധമായ ജോലികളില്‍ വിജയസാധ്യത, വിദേശത്ത് വിദ്യാഭ്യാസം നടത്തുന്നവര്‍ക്ക് നേട്ടം, മത്സരങ്ങളില്‍ എതിരാളികളെ മറികടക്കും. കുട്ടികളുടെ വിവാഹം തീരുമാനിക്കും. പ്രമോഷനുകള്‍, ജോലി മാറ്റങ്ങള്‍ എന്നിവ ഉണ്ടാകും.
ധനു (Sagittarius): രാശിക്കാര്‍ക്ക് ഇന്നത്തെ ദിനം ലാഭകരമായിരിക്കും. ജോലിയില്‍ ഒരു പ്രധാന ഉത്തരവാദിത്വം ലഭിക്കാന്‍ സാധ്യതയുണ്ട്, കരിയറില്‍ പുരോഗതി. ബിസിനസിൽ നേട്ടം, ബിസിനസ് വിപുലീകരിക്കും, സ്ത്രീകള്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കാന്‍ സാധ്യത
മീനം (Pisces): ഈ രാശിക്കാര്‍ക്ക് പരിശ്രമങ്ങളില്‍ നിന്നും നേട്ടങ്ങൾ, കിട്ടാനുണ്ടായിരുന്ന പണം തിരികെ കിട്ടും, ജോലിയില്‍ മേലുദ്യോഗസ്ഥരുടെ പിന്തുണയും സഹകരണവും ഉണ്ടാകും, പുതിയ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അനുകൂല സാഹചര്യങ്ങമുണ്ടാകും, ബിസിനസ് പങ്കാളികള്‍ക്ക് പൂര്‍ണ്ണ പിന്തുണ, സംയുക്ത സംരംഭങ്ങളില്‍ നിന്ന് ലാഭം, ഭൗതിക സൗകര്യങ്ങള്‍ പ്രതീക്ഷിക്കാം, വാഹനം സ്വന്തമാക്കാനുള്ള സാധ്യത. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)