ലോകം കണ്ട ഏറ്റവും മികച്ച പണ്ഡിതനും നയതന്ത്രജ്ഞനുമായിരുന്നു ആചാര്യനായ ചാണക്യൻ. ആചാര്യ ചാണക്യന്‍ തന്റെ നീതി ശാസ്ത്രത്തില്‍ മനുഷ്യജീവിതം സന്തോഷകരമാക്കാനുള്ള നിരവധി മാര്‍ഗങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.
ചില കാര്യങ്ങള്‍ നിങ്ങളുടെ ജനനത്തിന് മുന്നേ തന്നെ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വെച്ചു തന്നെ ഉറപ്പിച്ചതായിരിക്കും. നിങ്ങള്‍ ആഗ്രഹിച്ചാലും ഈ കാര്യങ്ങള്‍ മാറ്റാന്‍ കഴിയില്ലെന്ന് അദ്ദേഹം പറയുന്നു. അത്തരം കാര്യങ്ങള്‍ ഇതാ....
ആചാര്യ ചാണക്യന്റെ അഭിപ്രായത്തില്‍ ഒരാള്‍ ഭൂമിയില്‍ എത്ര കാലം ജീവിക്കും, എപ്പോള്‍ മരിക്കും എന്നതെല്ലാം അമ്മയുടെ ഗര്‍ഭപാത്രത്തില്‍ തന്നെ തീരുമാനിക്കപ്പെടുന്നു. ഒരാള്‍ ആഗ്രഹിച്ചാലും അവന്റെ ആയുസ്സ് മാറ്റാന്‍ കഴിയില്ല.
മനുഷ്യജീവിതത്തില്‍ ഒരു വ്യക്തി നേടുന്ന അറിവിന്റെ അളവ് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വെച്ചാണ് തീരുമാനിക്കുന്നതെന്ന് ആചാര്യ ചാണക്യന്‍ തന്റെ നീതി ശാസ്ത്രത്തില്‍ പറഞ്ഞിട്ടുണ്ട്.
ഒരു വ്യക്തി ചെയ്ത ദുഷ്‌കര്‍മങ്ങളുടെ ഫലം ഈ ജന്മത്തില്‍ അവന് ലഭിക്കുന്നു. മനുഷ്യജീവിതത്തില്‍ ഒരാള്‍ക്ക് എത്രമാത്രം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുമെന്ന് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ തന്നെ തീരുമാനിക്കപ്പെടുന്നുവെന്ന് ചാണക്യന്‍ പറയുന്നു.
ഒരു വ്യക്തി തന്റെ മുന്‍ജന്മത്തില്‍ ദുഷ്‌കര്‍മ്മങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ആര്‍ക്കെങ്കിലും ദോഷം വരുത്തിയിട്ടുണ്ടെങ്കിലും ഈ ജന്മത്തില്‍ തീര്‍ച്ചയായും അയാള്‍ക്ക് അതിന്റെ കണക്ക് ലഭിക്കുമെന്ന് ആചാര്യ ചാണക്യന്‍ പറയുന്നു.
ചാണക്യന്റെ അഭിപ്രായത്തിൽ ഒരു വ്യക്തി തന്റെ ജീവിതത്തില്‍ എത്ര പണം സമ്പാദിക്കണമെന്ന് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ തന്നെ തീരുമാനിക്കപ്പെടുന്നു. ജീവിതത്തില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടേണ്ടിവരുമെന്ന് വിധിയില്‍ എഴുതിയിട്ടുണ്ടെങ്കില്‍, ഒരാള്‍ ആഗ്രഹിച്ചാലും അത് മാറ്റാന്‍ കഴിയില്ല.
ഇത്തരം കാര്യങ്ങൾ മാറ്റാൻ കഴിയില്ലെങ്കിലും നല്ല ജീവിതത്തിന് ഒരു വ്യക്തി ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ജീവിതത്തില്‍ പണം ലാഭിക്കണമെന്ന് ആചാര്യ ചാണക്യന്‍ പറയുന്നു. പണം വിവേകത്തോടെ ചെലവഴിക്കണം. പണത്തെക്കുറിച്ച് നല്ല രീതിയില്‍ ആസൂത്രണം ചെയ്യണം. കൂടാതെ, ഒരു വ്യക്തി ജീവിതത്തില്‍ മറ്റുള്ളവര്‍ക്ക് ദാനം ചെയ്യണമെന്നും ആചാര്യ ചാണക്യന്‍ ഓർമിപ്പിക്കുന്നു.
ജോലികള്‍ സത്യസന്ധമായി ചെയ്യണമെന്ന് ചാണക്യൻ പറയുന്നു. ലക്ഷ്യം ശരിയായ ദിശയിലായിരിക്കണം, വഴിതെറ്റിപ്പോകരുത്. ഒരു വ്യക്തി തന്റെ ഉത്തരവാദിത്തങ്ങള്‍ കൃത്യസമയത്ത് നിറവേറ്റണം. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.)