Gold Rate Today: തിരിച്ചുകയറി സ്വർണവില; ആഭരണം ബുക്ക് ചെയ്തവർക്ക് ആശ്വാസം, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ...

കഴിഞ്ഞ ദിവസത്തെ ആശ്വാസത്തിന് ശേഷം സ്വർണവിലയിൽ അപ്രതീക്ഷിത മുന്നേറ്റം.

 

ഒരു പവൻ സ്വർണത്തിന് എത്ര രൂപ നൽകേണ്ടി വരും? ഇന്നത്തെ സ്വർണ, വെള്ളി നിരക്കുകൾ നോക്കാം....

1 /9

കേരളത്തിലെ സ്വർണ്ണ വില വർധിച്ചു. പവന് 320 രൂപയും, ഗ്രാമിന് 40 രൂപയുമാണ് വില കൂടിയത്.  ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 63,840 രൂപയും, ഗ്രാമിന് 7,980 രൂപയുമാണ് നിരക്ക്.

2 /9

രാജ്യാന്തര വിലയിൽ സ്വർണത്തിന് വലിയ കുതിപ്പാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഔൺസിന് 2,916 രൂപയാണ് ഇന്നത്തെ സ്പോട്ട് സ്വർണ വില. ഇനിയും ഈ വില വർധിക്കാൻ മാത്രമേ സാധ്യതയുള്ളൂ എന്നാണ് റിപ്പോർട്ട്. 

3 /9

അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 30 രൂപ വര്‍ധിച്ചിട്ടുണ്ട്. ഒരു ഗ്രാമിന് 6580 രൂപയും പവന് 52640 രൂപയുമായി. 22 കാരറ്റ് സ്വര്‍ണത്തിന് വില കൂടി വരുന്ന സാഹചര്യത്തില്‍ 18 കാരറ്റിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കുന്നുണ്ട്. 

4 /9

ദിവസവും ഉപയോഗിക്കാന്‍ സാധിക്കുന്ന ആഭരണങ്ങള്‍ ഈ കാരറ്റില്‍ ലഭ്യമാണ്. 75 ശതമാനം സ്വര്‍ണവും 25 ശതമാനം മറ്റു ലോഹങ്ങളുമാണ് ഈ കാരറ്റിലുണ്ടാകുക.  

5 /9

ഇന്നലെ വലിയ തോതില്‍ ഇടിഞ്ഞത് ആഭരണം വാങ്ങുന്നവര്‍ക്ക് ആശ്വാസമായിരുന്നു. എന്നാല്‍ ആഗോള വിപണിയില്‍ വില കയറുന്ന സാഹചര്യത്തിലാണ് കേരളത്തില്‍ ഇന്ന് നിരക്ക് കൂടിയത്.  

6 /9

രാജ്യാന്തര വ്യാപാരത്തിൽ ഉയർന്ന തലങ്ങളിൽ ലാഭമെടുപ്പ് നടന്നതാണ് ഇന്നലെ സംസ്ഥാനത്തെ സ്വർണ്ണ വില കുറയാൻ കാരണം. ഡോളറിനെതിരെ രൂപ നില മെച്ചപ്പെടുത്തിയതും സ്വർണ്ണത്തിന്റെ വില താഴാൻ കാരണമായി മാറി.  

7 /9

കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ നിരക്ക് 61640 രൂപയും കൂടിയത് 64480 രൂപയുമാണ്. കഴിഞ്ഞ ദിവസം 63520 രൂപയിലേക്ക് വില താഴ്ന്നിരുന്നു. ഈ സമയത്ത് ആഭരണങ്ങള്‍ അഡ്വാന്‍സ് ബുക്കിങ് ചെയ്തവര്‍ക്ക് നേട്ടമായി.  

8 /9

പുതുവർഷത്തിൽ സ്വർണ്ണ വില തുടർച്ചയായി റെക്കോർഡുകൾ സൃഷ്ടിച്ച് മുന്നേറുകയാണ്. നിക്ഷേപ സ്ഥാപനങ്ങൾ, കേന്ദ്ര ബാങ്കുകൾ, റീടെയിൽ നിക്ഷേപകർ എന്നിങ്ങനെ വിപണിയിലെ എല്ലാ വിഭാഗവും ഒരു പോലെ മുൻഗണന നൽകുന്ന അസറ്റ് ക്ലാസായി സ്വർണ്ണം മാറുന്നു. 

9 /9

കേരളത്തിലെ വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 107 രൂപ, 8 ഗ്രാമിന് 856 രൂപ, 10 ഗ്രാമിന് 1,070 രൂപ, 100 ഗ്രാമിന് 10,700 രൂപ, 1 കിലോഗ്രാമിന് 10,07,000 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ,

You May Like

Sponsored by Taboola