ഫെബ്രുവരി 12ന് ചന്ദ്രൻ പൂർണരൂപത്തിൽ ശക്തിപ്രാപിക്കും. ഈ ദിവസം നാല് രാശിക്കാരിൽ സൌഭാഗ്യലക്ഷ്മി ധനയോഗം രൂപപ്പെടുന്നു.
കുംഭം (Aquarius): കുംഭം രാശിക്കാരുടെ ജീവിതത്തിൽ പ്രതീക്ഷിക്കാത്ത സൌഭാഗ്യങ്ങൾ വന്നുചേരും. മാനസിക വിഷമങ്ങൾ അകലും. ധനയോഗം ഉണ്ടാകും. സമ്പത്ത് വർധിക്കും. ആഗ്രഹിച്ച കാര്യങ്ങൾ നേടിയെടുക്കാനാകും.
മകരം (Capricorn): മകരം രാശിക്കാരിൽ സൌഭാഗ്യ ലക്ഷ്മി ധനയോഗം രൂപപ്പെടുന്നതോടെ സാമ്പത്തിക നേട്ടങ്ങൾ കൈവരും. ബിസിനസിൽ വലിയ ലാഭം ഉണ്ടാകും. സാമ്പത്തിക വെല്ലുവിളികൾ കുറയും. കടബാധ്യത കുറയും. ബന്ധുക്കളുമായി നിലനിന്നിരുന്ന പ്രശ്നങ്ങൾ അകലും. ജീവിതത്തിൽ സന്തോഷവും സമാധാനവും വന്നുചേരും.
മീനം (Pisces): മീനം രാശിക്കാരെ ഈ വർഷം നിരവധി ഭാഗ്യയോഗങ്ങളാണ് കാത്തിരിക്കുന്നത്. മീനം രാശിക്കാർക്ക് പല നേട്ടങ്ങളും ഉണ്ടാകും. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇല്ലാതാകും. ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും ഉണ്ടാകും. ആരോഗ്യം മെച്ചപ്പെടും.
കർക്കടകം (Cancer): കർക്കടകം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മികച്ചതാകും. ആരോഗ്യം മെച്ചപ്പെടും. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ അകലും. വിദ്യാഭ്യാസ രംഗത്ത് ശോഭിക്കും. വിദേശത്ത് വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയം. ജീവിതത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും. ആഗ്രഹിച്ച ജോലി സ്വന്തമാക്കാനാകും.