Maha Shivratri 2025: ഇത്തവണത്തെ മഹാശിവരാത്രിക്ക് തുടക്കം കുറിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ഈ ദിനത്തില്‍ വലിയ മാറ്റങ്ങളാണ് ജ്യോതിഷപരമായി സംഭവിക്കാന്‍ പോകുന്നത്.
Shivaratri 2025: മഹാശിവരാത്രിയിൽ ഭക്തിയോടെ മഹാദേവനെ പ്രാർത്ഥിക്കുന്നത് വഴി ഭഗവാന്‍ ഭക്തന് സൗഭാഗ്യങ്ങളും ഐശ്വര്യവും നൽകും.
മഹാശിവരാത്രിയിൽ ഭക്തിയോടെ മഹാദേവനെ പ്രാർത്ഥിക്കുന്നത് വഴി ഭഗവാന്‍ ഭക്തന് സൗഭാഗ്യങ്ങളും ഐശ്വര്യവും നൽകും. ഈ വര്‍ഷത്തെ ശിവരാത്രി ഫെബ്രുവരി 26 നാണ്.
ഇത്തവണത്തെ മഹാശിവരാത്രി ദിനത്തില്‍ അപൂര്‍വ്വമായ ചില ഗ്രഹമാറ്റങ്ങള്‍ നടക്കും. അതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം മിന്നിത്തെളിയും. ഈ രാശിക്കാരുടെ ജീവിതത്തില്‍ വര്‍ഷം മുഴുവന്‍ നീണ്ട് നില്‍ക്കുന്ന നേട്ടങ്ങളാണ് വരാന്‍ പോകുന്നത്.
ഒപ്പം സാമ്പത്തിക നേട്ടം, പുരോഗതി, തൊഴില്‍ വിജയം, ബിസിനസില്‍ അഭിവൃദ്ധി എന്നിവയെല്ലാം ഇവരെ കാത്തിരിക്കുകയാണ്. ഭഗവാന്റെ അനുഗ്രഹമുള്ള ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം...
മഹാശിവരാത്രി ദിനം തിരുവോണം നക്ഷത്രത്തിൽ രണ്ട് ശുഭയോഗങ്ങള്‍ രൂപം കൊള്ളുന്നു.
ബുധാദിത്യ യോഗവും ത്രിഗ്രഹ യോഗവുമാണ് ആ ശുഭ യോഗങ്ങൾ. ഈ രണ്ട് യോഗങ്ങളും മൂന്ന് രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ കൊണ്ട് വരുന്നു.
മേടം (Aries): മഹാ ശിവരാത്രി ദിനത്തിലെ അപൂർവ്വ യോഗം ഇവർക്ക് സന്തോഷവും വിജയവും നേട്ടങ്ങളും നല്‍കും. അപൂര്‍വ്വമായി നടക്കുന്ന ഗ്രഹമാറ്റങ്ങളുടെ ഫലമായി ഇവരില്‍ സാമ്പത്തിക നേട്ടം, ഏത് മേഖലയിലും വിജയം, സന്തോഷകരമായ മാറ്റങ്ങള്‍, കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും, സന്തോഷകരമായ കുടുംബ ജീവിതവും മഹാദേവന്റെ അനുഗ്രഹത്താല്‍ ഇവര്‍ക്കുണ്ടാകും, എല്ലാ അര്‍ത്ഥത്തിലും അനുകൂലമായ കാലം.
മിഥുനം (Gemini): ഇവർക്കും ഈ വർഷത്തെ മഹാശിവരാത്രി വളരെയധികം നേട്ടങ്ങൾ നൽകും. സാമ്പത്തിക നേട്ടങ്ങള്‍ വര്‍ദ്ധിക്കും, ദീര്‍ഘകാല അഭിവൃദ്ധി, ബിസിനസില്‍ നേട്ടങ്ങളും ലാഭവും, ശിവനും ശനിയും ചേരുന്നതിനാല്‍ ഈ സമയം ഇവരില്‍ സാമ്പത്തിക സ്ഥിരത വര്‍ദ്ധിക്കും. ജോലിയില്‍ ഒട്ടും പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ തേടി എത്തും, സന്തോഷകരമായ പല മാറ്റങ്ങളും ഇവരുടെ കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും സംഭവിക്കും.
ചിങ്ങം (Leo): ഇവർക്കും ഈ അപൂര്‍വ്വ ഗ്രഹമാറ്റം അനുകൂല പഹ്‌ലം നൽകുന്നു. ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും അനുകൂലമായ സമയം, എല്ലാ കാര്യങ്ങളിലും അഭിവൃദ്ധി, വാഹന യോഗവും പുതിയ ഭൂമി സ്വന്തമാക്കുന്നതിനും സാധിക്കും, ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും, സാമ്പത്തിക സ്ഥിതി പ്രതീക്ഷിക്കാത്ത തരത്തിൽ മാറും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)