Surya Budh Yuti 2025: കുംഭ രാശിയിൽ സൂര്യനും ബുധനും കൂടിച്ചേരുന്നതിലൂടെ ബുധാദിത്യ രാജയോഗം രൂപപ്പെടും.
Budaditya Rajayoga 2025: ജ്യോതിഷ കണക്കു കൂട്ടലുകൾ അനുസരിച്ച് ഈ രാജയോഗം ഇടവം ഉൾപ്പെടെയുള്ള നാല് രാശിക്കാർക്ക് വളരെ ശുഭകരവും ഗുണകരവുമായിരിക്കും.
Surya Budh Yuti 2025: ജ്യോതിഷ കണക്കുകൂട്ടലുകൾ അനുസരിച്ച് ബുധൻ ഫെബ്രുവരി 11 ന് കുംഭ രാശിയിൽ പ്രവേശിക്കും.
ഫെബ്രുവരി 12 ന് സൂര്യൻ കുംഭ രാശിയിൽ പ്രവേശിക്കും. സൂര്യൻ കുംഭ രാശിയിലേക്ക് നീങ്ങുമ്പോൾ അവിടെ സൂര്യ-ബുധൻ സംയോഗം ഉണ്ടാകും.
ഇത്തരമൊരു സാഹചര്യത്തിൽ സൂര്യനും ബുധനും കൂടിച്ചേർന്ന് ബുധാദിത്യ രാജയോഗം രൂപപ്പെടും. സൂര്യൻ്റെയും ബുധൻ്റെയും ഈ രാജയോഗം നാല് രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. ആ ഭാഗ്യ രാശികലെ അറിയാം...
ഇടവം (Taurus): ബുധാദിത്യ രാജയോഗം ഇവർക്കും അടിപൊളിയായിരിക്കും. ഈ രാജയോഗത്തിൻ്റെ സ്വാധീനത്താൽ ഇവരുടെ ഏത് പ്രധാന ആഗ്രഹവും പൂർത്തീകരിക്കും. ജോലിയിലും ബിസിനസ്സിലും സാമ്പത്തിക നേട്ടം, ഒന്നിൽ കൂടുതൽ വരുമാനം ലഭിക്കാൻ സാധ്യത, വിദ്യാഭ്യാസത്തിലോ മത്സര പരീക്ഷകളിലോ ഏർപ്പെട്ടിരിക്കുന്നവർക്ക് ഈ സമയം നല്ലതാണ്. കുടുംബജീവിതം സന്തോഷകരമായിരിക്കും.
കന്നി (virgo): സൂര്യ ബുധ സംയോഗത്താൽ സൃഷ്ടിക്കുന്ന ബുധാദിത്യ രാജയോഗം ഇവർക്കും നല്ല ഫലങ്ങൾ നൽകും. പ്രത്യേകിച്ച് ജോലി അന്വേഷിക്കുന്നവർക്ക് അനുകൂലമായിരിക്കും. ചില നല്ല വാർത്തകൾ ലഭിക്കും. ഒരു പുതിയ ജോലിയുടെ ഓഫർ ലഭിച്ചേക്കാം, ജോലി ചെയ്യുന്നവർക്ക് ബോസിന്റെ പൂർണ്ണ പിന്തുണ, സാമ്പത്തികമായി അനുകൂലം, പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിന് സാധ്യത.
തുലാം (Libra): തുലാം രാശിക്കാർക്കും സൂര്യ-ബുധ സംയോഗത്തിലൂടെ രൂപപ്പെടുന്ന ബുധാദിത്യ രാജയോഗം വളരെയധികം ഗുണംനൽകും. ഏറ്റെടുക്കുന്ന ഏത് ജോലിയിലും വിജയിക്കാനുള്ള സാധ്യത ശക്തമായിരിക്കും. ഈ സമയം സാമ്പത്തികമായും ഗുണം ചെയ്യും. കിട്ടില്ലെന്ന് വിചാരിച്ച പണം തിരിച്ചുപിടിക്കാൻ കഴിയും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
മീനം (Pisces): ബുധാദിത്യ രാജയോഗം ഇവർക്ക് ശുഭഫലങ്ങളും നൽകും. സൂര്യൻ്റെയും ബുധൻ്റെയും അനുകൂല സ്വാധീനത്താൽ സന്തോഷവും ഐശ്വര്യവും വർദ്ധിക്കും. വീട്ടിൽ പണത്തിനും വസ്തുവകകൾക്കും കുറവും ഉണ്ടാകില്ല. നിങ്ങൾക്ക് ഭാഗ്യത്തിൻ്റെ പൂർണ്ണ പിന്തുണ ലഭിക്കും. ജീവിതത്തിൽ പുരോഗതിയുടെ പുതിയ പാതകൾ തുറക്കും. കഠിനാധ്വാനത്തിൻ്റെ പൂർണ ഫലം ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)