ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളായിരുന്നു ആചാര്യനായ ചാണക്യൻ.
ജീവിതത്തിന്റെ സമസ്ത മേഖലകളെയും കുറിച്ച് അദ്ദേഹം തന്റെ ചാണക്യനീതിയിൽ പരാമർശിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അറിവുകളും വചനങ്ങളും ഇന്നും പിന്തുടരുന്നവർ അനേകരാണ്.
ജീവിതത്തിൽ വിജയം നേടുന്നതിനും ലക്ഷ്യങ്ങളിലേക്ക് എത്തുന്നതിനും നിരവധി അറിവുകളും തന്ത്രങ്ങളും ചാണക്യന് നല്‍കിയിട്ടുണ്ട്. ജീവിതത്തില്‍ ചില കാര്യങ്ങൾ ആരോടും ഒരിക്കലും വെളിപ്പെടുത്തരുതെന്ന് ചാണക്യന് ഉപദേശിക്കുന്നു. അത് നിങ്ങൾക്ക് തന്നെ ദോഷം ചെയ്യും.
പങ്കാളികള്‍ക്കിടയിലെ സംഭാഷണങ്ങളും കാര്യങ്ങളും തികച്ചും സ്വകാര്യമാണ്. ദാമ്പത്യത്തില്‍ ഭാര്യാഭര്ത്താക്കന്മാര്ക്കിടയിലെ രഹസ്യങ്ങളും സംസാരങ്ങളും അവര്‍ക്കിടയില്‍ മാത്രം ഒതുങ്ങണം. മൂന്നാമതൊരാളോട് അക്കാര്യം വെളിപ്പെടുത്തരുത്. അത് ഭാവിയില്‍ പ്രശ്നങ്ങള്‍ക്ക് വഴിവെക്കും.
മറ്റാരും അറിയരുതെന്ന് ആഗ്രഹിച്ച് മറ്റൊരാള്‍ നമുക്ക് നല്‍കുകയോ അല്ലെങ്കില്‍ നമ്മള് മറ്റൊരാള്‍ക്ക് നല്‍കുകയോ ചെയ്ത കാര്യങ്ങളോ അറിവുകളോ വസ്തുക്കളോ രഹസ്യമായി തന്നെ വെക്കണം. അവര്‍ അത് ആഗ്രഹിക്കാത്തിടത്തോളം മറ്റാരോടും അത് വെളിപ്പെടുത്തരുത്.
ദാനമെന്നത് ഒരു പുണ്യ പ്രവൃത്തിയാണ്. അത് നാലാളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ഉപയോഗിക്കരുത്. അത് ദാനം ലഭിച്ച ആളുകളുടെ സ്വകാര്യതയെയും അഭിമാനത്തെയും ഹനിക്കുന്ന പ്രവര്‍ത്തിയാണ്. അതിനാൽ പുണ്യപ്രവർത്തികൾ രഹസ്യമായി ചെയ്യാൻ ശ്രമിക്കുക.
നിങ്ങളുെട ദൗര്‍ബല്യമോ കഴിവുകളോ ആരോടും വെളിപ്പെടുത്തരുത്. പ്രത്യേകിച്ച് ശത്രുക്കളോട്. കാരണം മറ്റുള്ളവര്‍ ഇവ ആയുധമായി ഉപയോഗിച്ചേക്കാം. അതുപോലെ നിങ്ങളുടെ സങ്കടങ്ങളും അവരോട് വെളിപ്പെടുത്തരുത്. നിങ്ങളുടെ നാശം ആഗ്രഹിക്കുന്നവർക്ക് അത് സന്തോഷം നൽകിയേക്കാം.
മറ്റുള്ളവരുടെ സഹായം വേണ്ടതായി വരുന്ന പല സാഹചര്യങ്ങളും ജീവിതത്തിൽ ഉണ്ടാകും. എന്നാൽ ആസമയങ്ങളിൽ നമ്മളെ കുറിച്ച് മോശം അഭിപ്രായം ഉള്ള ആളുകളോട് സഹായം തേടാതിരിക്കുക. അവരോട് വ്യക്തിപരമായ കാര്യങ്ങള്‍ പങ്കുവെക്കാതിരിക്കുക. അവരത് നിങ്ങള്‍ക്കെതിരെ ആയുധമായി പ്രയോഗിക്കുമെന്ന് ചാണക്യൻ പറയുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.)