Surya And Shani Conjunction 2025: ജ്യോതിഷപ്രകാരം 30 വർഷങ്ങൾക്ക് ശേഷം സൂര്യൻ്റെയും ശനിയുടേയും സംയോഗം മീന രാശിയിൽ രൂപപ്പെടാൻ പോകുകയാണ്. ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യ ദിനങ്ങൾക്ക് തുടക്കമാകും...
Surya And Shani Conjunction 2025: ജ്യോതിഷപ്രകാരം 30 വർഷങ്ങൾക്ക് ശേഷം സൂര്യൻ്റെയും ശനിയുടേയും സംയോഗം മീന രാശിയിൽ രൂപപ്പെടാൻ പോകുകയാണ്. ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യ ദിനങ്ങൾക്ക് തുടക്കമാകും...
Surya And Shani Conjunction 2025: വേദ ജ്യോതിഷത്തിൽ, ഗ്രഹങ്ങളുടെ രാജാവായ സൂര്യനെയും കർമ്മ ഫലദാതാവായ ശനിയെയും പിതാവും മകനുമായിട്ടാണ് കണക്കാക്കുന്നത്. സൂര്യനെ ബഹുമാനം, അന്തസ്സ്, സർക്കാർ ജോലി, ആത്മവിശ്വാസം എന്നിവയുടെ ഘടകമായും ശനിയെ പ്രായം, കർമ്മം, നീതി, അധ്വാനം എന്നിവയുടെ ഘടകമായിട്ടും കണക്കാക്കുന്നു.
ശനി മാർച്ച് 29 ന് മീന രാശിയിൽ പ്രവേശിക്കും സൂര്യനും മാർച്ചിൽ മീന രാശിയിലെത്തും ഇതിലൂടെ മാർച്ചിൽ മീന രാശിയിൽ ശനി-സൂര്യ കൂടിച്ചേരൽ ഉണ്ടാകും.
ഇത് ചില രാശിക്കാർക്ക് വമ്പൻ നേട്ടങ്ങൾ നൽകും. കൂടാതെ ഇവർക്ക് പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിനും സാധ്യതയുണ്ട്. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...
മീനം (Pisces): സൂര്യ-ശനി സംയോഗം ഇവർക്കും വമ്പൻ നേട്ടങ്ങൾ നൽകും. ഈ രാശിയുടെ ലഗ്ന ഭവനത്തിലാണ് ഈ സംയോഗം നടക്കാൻ പോകുന്നത്. ഇതിലൂടെ ഇവർക്ക് സമൂഹത്തിൽ ബഹുമാനം ലഭിക്കു, മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് വിജയസാധ്യത, വിവാഹിതരുടെ ദാമ്പത്യ ജീവിതം അതിശയകരമായിരിക്കും. അവിവാഹിതർക്ക് നല്ല വിവാഹാലോചനകൾ വന്നേക്കാം. ആരോഗ്യനിലയിൽ പുരോഗതി, മാനസിക സമാധാനം, പങ്കാളിത്ത ജോലികളിൽ നേട്ടങ്ങൾ എന്നിവ ലഭിക്കും.
മകരം (Capricorn): സൂര്യ-ശനി സംയോഗം ഈ രാശിക്കർക്കും ഗുണം ചെയ്യും. ശനി രാശി മാറുന്നതോടെ മകരം രാശിക്കാർക്ക് ഏഴര ശനിയിൽ നിന്നും മോചനം ലഭിക്കും. അതിനാൽ ഈ സമയത്ത് നിങ്ങൾക്ക് പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിന് സാധ്യത, നിങ്ങളുടെ ധൈര്യവും മനോവീര്യവും വർദ്ധിക്കും. കുടുംബത്തിൽ നിന്ന് സാധ്യമായ എല്ലാ പിന്തുണയും ലഭിക്കും. പിതാവിൽ നിന്ന് നേട്ടങ്ങൾ, ജോലിയിലും ബിസിനസ്സിലും നല്ല വിജയം, ജോലിസ്ഥലത്ത് സ്ഥാനക്കയറ്റത്തിനും വരുമാനത്തിൽ വർദ്ധനവിനും സാധ്യത, ഇത് അവരുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തും
ഇടവം (Taurus): സൂര്യ-ശനി സംയോജനം ഇടവ രാശിക്കാർക്കും നല്ലതാണ്. ഈ കോമ്പിനേഷൻ നിങ്ങളുടെ രാശിയിൽ വരുമാനവും ലാഭവും ഉണ്ടാക്കും. അതിനാൽ ഈ സമയത്ത് നിങ്ങളുടെ വരുമാനത്തിൽ വലിയ വർദ്ധനവ് ഉണ്ടാകാം. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കാം, ജോലിസ്ഥലത്ത് നിങ്ങളുടെ പ്രയത്നങ്ങൾ വിലമതിക്കപ്പെടും, ബിസിനസ്സിൽ അപ്രതീക്ഷിത ലാഭത്തിന് സാധ്യത, ബിസിനസ്സ് യാത്രകളിൽ നിന്ന് നേട്ടങ്ങൾ ഉണ്ടാകും, ഈ സമയത്ത് നിക്ഷേപത്തിൽ നിന്ന് നിങ്ങൾക്ക് പ്രയോജനം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)