Chanakya Niti: അപകടം വിളിച്ച് വരുത്തുന്നതിന് തുല്യം; ഇവരെ ഒരിക്കലും വീട്ടിൽ കയറ്റരുത്!

ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളായിരുന്നു ആചാര്യനായ ചാണക്യൻ. 

 

ജീവിതത്തിലെ സമസ്ത് മേഖലകളെ കുറിച്ച് അദ്ദേഹം തന്റെ ചാണക്യനീതിയിൽ പരാമർശിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വചനങ്ങൾക്ക് ഇന്നും ആരാധകർ ഏറെയാണ്.

1 /7

എത്രയൊക്കെ സ്‌നേഹവും അടുപ്പവും ഉണ്ടെങ്കിലും ചില ആളുകളെ നിങ്ങളുടെ വീട്ടിലേക്ക് ക്ഷണിക്കരുതെന്ന് ചാണക്യൻ പറയുന്നു.

2 /7

വേദങ്ങളെക്കുറിച്ച് അറിവില്ലാത്തവരുമായി സൗഹൃദം സ്ഥാപിക്കരുതെന്നും അവരെ വീട്ടിലേക്ക് ക്ഷണിക്കരുതെന്നും ചാണക്യൻ പറയുന്നു. കാരണം വേദങ്ങൾ ജീവിതത്തിന് പ്രധാനപ്പെട്ട മൂല്യങ്ങൾ പഠിപ്പിക്കുന്നു.  

3 /7

മറ്റുള്ളവരെ മനപൂർവ്വം വേദനിപ്പിക്കുന്നവരിൽ നിന്ന് അകന്നു നിൽക്കണം. അവരെ ഒരിക്കലും വീട്ടിലേക്ക് ക്ഷണിക്കരുത്. അത് നിങ്ങൾക്ക് തന്നെ ദോഷം ചെയ്യും.   

4 /7

പ്രതിസന്ധി ഘട്ടങ്ങളിൽ കൂടെ നിന്ന് നിങ്ങളെ സഹായിക്കുന്നവരാണ് യഥാർത്ഥ സുഹൃത്ത്. എന്നാൽ എന്തെങ്കിലും ആവശ്യമുള്ളപ്പോൾ മാത്രം നിങ്ങളുടെ അടുത്ത് വരുന്ന അവസരവാദികളുമായി സൗഹൃദം അരുതെന്നും അവരെ വീട്ടിലേക്ക് ക്ഷണിക്കരുതെന്നും ചാണക്യൻ പറയുന്നു.   

5 /7

നിങ്ങളുടെ മുമ്പിൽ നല്ലവരായി പെരുമാറുകയും നിങ്ങളുടെ അസാന്നിധ്യത്തിൽ നിങ്ങളെ കുറിച്ച് മോശമായി സംസാരിക്കുന്നവ‍രെ ശ്രദ്ധിക്കുക. അത്തരക്കാരെ ഒരിക്കലും വീട്ടിൽ കയറ്റരുത്.   

6 /7

അവസരത്തിനൊത്ത് സംസാരിക്കുന്നവരെ വിശ്വസിക്കരുത്. പറഞ്ഞ വാക്കില്‍ ഉറച്ച് നില്‍ക്കാതെ അവസരത്തിനൊത്ത് സംസാരിക്കുന്ന വ്യക്തിയുമായി ഒരിക്കലും ചങ്ങാത്തം അരുത്. അവർ നിങ്ങളെ പ്രശ്നത്തിലാക്കും.   

7 /7

നല്ല കാര്യങ്ങളെ പോലും അംഗീകരിക്കാത നിഷേധാത്മകമായി സംസാരിക്കുന്നവരുമായി ചങ്ങാത്തം പാടില്ലെന്നും അവരെ വീട്ടിലേക്ക് ക്ഷണിക്കരുതെന്നും ചാണക്യൻ പറയുന്നു. അത് നിങ്ങളുടെ ജീവിതത്തില്‍ ദോഷം ചെയ്യും.  (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.) 

You May Like

Sponsored by Taboola