March 2025 Astrology: ദുരിതങ്ങൾക്ക് അറുതി; മാർച്ചിൽ ഈ രാശിക്കാർക്ക് ഭാ​ഗ്യകാലം

മാർച്ച് മാസത്തിൽ അഞ്ച് രാശിക്കാരെ കാത്തിരിക്കുന്നത് വലിയ നേട്ടങ്ങളാണ്. ഇവരിൽ ലക്ഷ്മി യോഗം രൂപപ്പെടുന്നതിനാൽ നിരവധി നേട്ടങ്ങൾ ലഭിക്കും.

  • Feb 14, 2025, 18:25 PM IST
1 /6

മാർച്ചിൽ അഞ്ച് രാശിക്കാർക്ക് ലക്ഷ്മിയോഗത്തിലൂടെ വലിയ നേട്ടങ്ങൾ വന്നുചേരും. ഏതെല്ലാം രാശിക്കാർക്കാണ് ഭാഗ്യം വരുന്നതെന്ന് അറിയാം.

2 /6

ഇടവം രാശിക്കാർക്ക് മാർച്ച് മാസത്തിൽ നിരവധി നേട്ടങ്ങൾ വന്നുചേരും. ജീവിതത്തിൽ ആഗ്രഹിച്ച കാര്യങ്ങൾ നേടിയെടുക്കാനാകും. സാമ്പത്തിക പ്രതിസന്ധികൾ അകലും. സമ്പത്ത് വർധിക്കും. പുതിയ ജോലി ലഭിക്കും. ബിസിനസിൽ നേട്ടങ്ങളുണ്ടാകും. വിദേശ വിദ്യാഭ്യാസം നേടാൻ അനുകൂല സമയമാണ്.

3 /6

ചിങ്ങം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മികച്ചതാകും. ബിസിനസിൽ നേട്ടങ്ങളുണ്ടാകും. മാനസിക വിഷമങ്ങൾ കുറയും. ദാമ്പത്യ ജീവിതം സന്തോഷമുള്ളതാകും. ജീവിതത്തിൽ സന്തോഷം നിറയും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും.

4 /6

വൃശ്ചികം രാശിക്കാരിൽ സാമ്പത്തിക പ്രശ്നങ്ങൾ കുറയും. ജോലിയിൽ നേട്ടങ്ങൾ സ്വന്തമാക്കാനാകും. ശമ്പള വർധനവുണ്ടാകും. പുതിയ ജോലി ലഭിക്കാൻ സാധ്യത. മാനസിക വിഷമങ്ങൾ അകലും. മക്കൾ വിദേശത്ത് പോകാൻ സാധ്യത. വിദേശ വിദ്യാഭ്യാസത്തിനായി പണം കണ്ടെത്താനാകും. ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. പുതിയ വാഹനം വാങ്ങാൻ സാധ്യത.

5 /6

മകരം രാശിക്കാർക്ക് സാമ്പത്തിക പ്രശ്നങ്ങൾ അകലും. ബിസിനസിൽ നേട്ടങ്ങൾ സ്വന്തമാക്കാനാകും. വിദേശത്ത് പോകാൻ യോഗമുണ്ടാകും. വിദേശത്ത് ഉന്നത വിദ്യാഭ്യാസം നേടാനാകും. പാരമ്പര്യ സ്വത്ത് ലഭിക്കും.

6 /6

മീനം രാശിക്കാർക്ക് മാർച്ചിൽ ധാരാളം നേട്ടങ്ങൾ ലഭിക്കും. സാമ്പത്തിക പ്രതിസന്ധികൾ ഇല്ലാതാകും. ജീവിതത്തിൽ ആഗ്രഹിച്ച കാര്യങ്ങൾ നേടിയെടുക്കാനാകും. തൊഴിൽ രംഗത്തും നേട്ടങ്ങളുണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola