Horoscope 31 July 2023: ഇന്നത്തെ ദിവസം നിങ്ങളുടെ രാശിഫലം എന്താണ് ? ജൂലൈയിലെ അവസാന ദിവസം ശ്രദ്ധിക്കേണ്ടവർ ആരൊക്കെ

Horoscope Malayalam 31 July 2023: ഇന്ന് നിങ്ങളുടെ ദിവസം എല്ലാം കൊണ്ടും അവിസ്മരണീയമായിരിക്കും, സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ വേണം

Written by - Zee Malayalam News Desk | Last Updated : Jul 31, 2023, 06:16 AM IST
  • മകരം രാശിയിലുള്ള ബിസിനസുകാര്‍ക്ക് ഇന്ന് വെല്ലുവിളികളുണ്ടാവും
  • കുടുംബ ബിസിനസ്സുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുവരാണെങ്കിൽ വളരെ പ്രയോജനപ്രദമായ കാലമാണ്
  • മീനം രാശിയിലെ ബിസിനസുകാര്‍ സുപ്രധാന തീരുമാനങ്ങള്‍ തിടുക്കത്തില്‍ എടുക്കരുത്
Horoscope 31 July 2023: ഇന്നത്തെ ദിവസം നിങ്ങളുടെ രാശിഫലം എന്താണ് ? ജൂലൈയിലെ അവസാന ദിവസം ശ്രദ്ധിക്കേണ്ടവർ ആരൊക്കെ

മേടം 

മേടം രാശിക്കാർ ഇന്ന് ജോലിസ്ഥലത്ത് വളരെ ശ്രദ്ധാലുവായിരിക്കുക. നിങ്ങള്‍ക്ക് ചില ശത്രു ദോഷങ്ങൾ ഉണ്ടായേക്കാം.സാമ്പത്തിമായി ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കും. ചെലവുകള്‍ കുറയും. കൂടുതല്‍ പണം ലാഭിക്കാന്‍ കഴിയും. കുടുംബ ജീവിതത്തില്‍ പല തരത്തിലുമുള്ള സന്തോഷവും സമാധാനവും ഉണ്ടാകും. വീട്ടിലെ അംഗങ്ങളുടെ പിന്തുണ ഉണ്ടായിരിക്കും.

ഇടവം 

ഇടവം രാശിക്കാർക്ക് ഇന്ന് മികച്ച ദിവസമാണ്. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും, മാനസികമായി നിങ്ങള്‍ക്ക് സമാധാനം ലഭിക്കുന്ന സമയമാണ്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി എല്ലാം കൊണ്ടും മികച്ചതായിരിക്കും. ഇന്ന് നിങ്ങളുടെ വീട്ടിലെ അംഗങ്ങളുമായി ധാരാളം സമയം ചെലവഴിക്കും. ജോലിയോ ബിസിനസ്സോ എന്തുമാകട്ടെ  എല്ലാ ജോലികളും സുഗമമായി പൂര്‍ത്തിയാകും.

മിഥുനം 

മിഥുനം രാശിക്കാർ നിങ്ങളുടെ തീരുമാനങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വ്വം എടുക്കണം, നിങ്ങളുടെ വീടിന്റെ ഐക്യത്തിന് ചിലപ്പോൾ ഭംഗം വന്നേക്കാം. സാമ്പത്തിക കാര്യങ്ങളിൽ ഇത് നിങ്ങൾക്ക് സമ്മിശ്ര ഫലമായിരിക്കും. എങ്കിലും നിങ്ങളുടെ വരുമാനം ഇന്ന് മികച്ചതായിരിക്കും. എന്നാല്‍ ചെലവുകള്‍ വര്‍ദ്ധിക്കും.

കര്‍ക്കടകം 

തൊഴില്‍ രംഗത്ത് കര്‍ക്കടകം രാശിക്കാർക്ക്  വളരെ ഭാഗ്യമുള്ള ദിവസമായിരിക്കും. എല്ലാത്തരത്തിലുമുള്ള നിങ്ങളുടെ കഠിനാധ്വാനം വിജയിക്കുകയും വലിയ പുരോഗതി കൈവരിക്കുകയും ചെയ്യും. ജോലിയിലുള്ളവരുടെ വരുമാനം വര്‍ദ്ധിക്കുന്നതിന് ശക്തമായ സാധ്യതയുണ്ട്. പങ്കാളിയോട് സ്‌നേഹത്തോടും ബഹുമാനത്തോടും കൂടി പെരുമാറാന്‍ ശ്രമിക്കേണ്ടതാണ്

ചിങ്ങം

ചിങ്ങം രാശിക്കാർക്ക്  ദിവസത്തിന്റെ തുടക്കം വളരെ നല്ലതായിരിക്കും. നിങ്ങള്‍ ദിവസം വളരെ ഊര്‍ജ്ജസ്വലതയോടും പോസിറ്റീവായും ആയിരിക്കും. ഓഫീസില്‍ നിങ്ങള്‍ക്ക്  ചില സുപ്രധാന ചുമതലകള്‍ ലഭിച്ചേക്കാം. ഒരു തരത്തിലുള്ള അശ്രദ്ധയും ജോലിയിൽ കാണിക്കരുത്. കുടുംബജീവിതം എല്ലാം കൊണ്ടും സന്തോഷകരമാകും. നിങ്ങളുടെ വീട്ടിലെ ഒരു അംഗത്തില്‍ നിന്ന് നല്ല വാര്‍ത്തകള്‍ ഇന്ന് നിങ്ങൾക്ക് ലഭിക്കും.

കന്നി 

കന്നി രാശിയിൽ സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇന്ന് വളരെ പ്രയോജനപ്രദമാണ്. ഏതെങ്കിലും തരത്തിൽ നിങ്ങളുടെ തടസ്സപ്പെട്ട ഇടപാടുകള്‍ ഇന്ന് പൂര്‍ത്തിയാകും. വീടിന്റെ അന്തരീക്ഷം സന്തോഷകരമായിരിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമായി തന്നെ തുടരും. നിങ്ങളുടെ ദൈനംദിന ചിലവുകള്‍ എളുപ്പത്തില്‍ നിറവേറ്റപ്പെടാം. പ്രണയ ജീവിതത്തില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ എല്ലാം അവസാനിക്കും.

തുലാം 

നിങ്ങള്‍ ജീവിതത്തിൽ സജീവമായിരിക്കും. ചില കായിക ഇനങ്ങളിൽ നിങ്ങൾക്ക് പങ്കെടുക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് ഇക്കാലയളവിൽ അല്‍പ്പം സമ്മര്‍ദ്ദം ഉണ്ടാകും. പഠനകാര്യങ്ങളില്‍ നിങ്ങൾക്ക് ചില സമ്മർദ്ദങ്ങൾ  അനുഭവപ്പെടാം. നിങ്ങളുടെ മനസ്സ് ശാന്തമാക്കാൻ എപ്പോഴും ശ്രമിക്കുക ജീവിതത്തിൽ എല്ലാത്തരത്തിലും പോസിറ്റീവായി തുടരുക, പരമാവധി കഠിനാധ്വാനം ചെയ്യുക. നിങ്ങളുടെ കുടുംബജീവിതം സന്തോഷകരമാകും.

വൃശ്ചികം 

വൃശ്ചികം രാശിക്കാർ ആര്‍ക്കെങ്കിലും പണം കടം നല്‍കിയിട്ടുണ്ടെങ്കില്‍, ഇന്ന് അത് തിരികെ ലഭിക്കാൻ ശക്തമായ സാധ്യതയുണ്ട്. നിങ്ങളുടെ എല്ലാത്തരത്തിലുമുള്ള ആശങ്കയും ഇന്ന് നീങ്ങും. ജോലിയുടെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് വ്യത്യസ്ത ഫലങ്ങൾ പ്രതീക്ഷിക്കാം. ജോലിഭാരം ഇന്ന് അല്‍പ്പം കൂടുതലായിരിക്കും. നിങ്ങളുടെ എല്ലാ ജോലികളും കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഇണയുമായുള്ള പരസ്പര ധാരണ നിങ്ങൾക്ക് മികച്ചതായിരിക്കും.

ധനു 

ധനു രാശിക്കാർക്ക ഇന്ന് വളരെ നല്ല ദിവസമായിരിക്കും. പങ്കാളിയുമായി അവിസ്മരണീയമായ സമയം ഇന്ന് നിങ്ങൾക്ക് ചെലവഴിക്കാൻ പറ്റും. ഇത്  നിങ്ങളുടെ കുടുംബ ബന്ധത്തെ ശക്തിപ്പെടുത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് മേലുദ്യോഗസ്ഥരുടെ സഹവാസം ഇക്കാലയളവിൽ ലഭിക്കും. നിങ്ങളുടെ സര്‍ഗ്ഗാത്മകത ആളുകളെ ആകര്‍ഷിക്കും. മറ്റൊരു കാര്യം നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യം മെച്ചപ്പെടും.

മകരം 

മകരം രാശിയിലുള്ള  ബിസിനസുകാര്‍ക്ക് ഇന്ന് വെല്ലുവിളികളുണ്ടാവും. നിങ്ങൾക്ക് ജോലിയുണ്ടെങ്കിൽ ഓഫീസിലെ സഹപ്രവര്‍ത്തകരുമായി പരമാവധി നല്ല ബന്ധം നിലനിര്‍ത്താന്‍ ശ്രമിക്കണം. അനാവശ്യമായ തര്‍ക്കങ്ങള്‍ പരമാവധി ഒഴിവാക്കുക. നിങ്ങളുടെ സാമ്പത്തിക സ്ഥിതി സാധാരണ നിലയിലായിരിക്കും. പിതാവുമായി ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായേക്കാം. വാക്കും പ്രവർത്തിയും നിയന്ത്രിക്കണം.

കുംഭം 

കുടുംബ ബിസിനസ്സുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുവരാണെങ്കിൽ ഇന്ന് നിങ്ങള്‍ക്ക് വളരെ പ്രയോജനപ്രദമായ കാലമാണ്. നിങ്ങള്‍ക്ക് നല്ല ലാഭം നേടാന്‍ കഴിയും. പങ്കാളിയുമായി സ്നേഹത്തോടെ കഴിയാൻ പറ്റുന്ന സമയമാണ്. പ്രിയപ്പെട്ടവര്‍ക്ക് ഒരു സര്‍പ്രൈസ് നല്‍കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അനുകൂലമായ ദിവസമാണ് ഇന്ന്. നിങ്ങള്‍ക്ക് നട്ടെല്ലിന് ചെറിയ പ്രശ്‌നമുണ്ടായേക്കാം. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ പുലർത്തണം.

മീനം

മീനം രാശിയിലെ ബിസിനസുകാര്‍ സുപ്രധാന തീരുമാനങ്ങള്‍ തിടുക്കത്തില്‍ എടുക്കരുത്. പരമാവധി അടുത്തുള്ളവരുടെ ഉപദേശം സ്വീകരിക്കണം. പങ്കാളിയുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്ക വര്‍ദ്ധിച്ചേക്കാം. സാമ്പത്തികപരമായി മികച്ച കാലമാണ്. എന്നാൽ വരുമാനം അറിഞ്ഞ് മാത്രം ചിലവാക്കാൻ ശ്രദ്ധിക്കണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News