Malayalam Astrology: വ്യാഴവും ചൊവ്വയും ഒരേ രാശിയിൽ; ഭാ​ഗ്യം ഇവർക്കൊപ്പം, കരിയറിൽ വൻ നേട്ടം

വ്യാഴവും ചൊവ്വയും ഒരേ രാശിയിൽ വരുന്നത് 12 രാശി ചിഹ്നങ്ങളെയും ബാധിക്കും. വ്യാഴം-ചൊവ്വ സംയോജനം ഏതൊക്കെ രാശിക്കാർക്ക് ശുഭകരമാണെന്ന് നോക്കാം.  

Written by - Zee Malayalam News Desk | Last Updated : Jul 17, 2024, 09:11 AM IST
  • തുലാം രാശിക്കാർക്ക് വ്യാഴം-ചൊവ്വ സംയോജനം വളരെ ശുഭകരമാണ്.
  • നിങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ കഴിയും.
  • സമ്പത്ത് വർധിക്കും.
Malayalam Astrology: വ്യാഴവും ചൊവ്വയും ഒരേ രാശിയിൽ; ഭാ​ഗ്യം ഇവർക്കൊപ്പം, കരിയറിൽ വൻ നേട്ടം

വ്യാഴവും ചൊവ്വയും നിലവിൽ ഇടവം രാശിയിലാണ് സഞ്ചരിക്കുന്നത്. ഒരു രാശിയിൽ രണ്ട് ഗ്രഹങ്ങൾ ഒരുമിച്ച് വരുമ്പോൾ പല രാശികൾക്കും അത് ഭാ​ഗ്യമാണ്. ജ്യോതിഷ പ്രകാരം ഏകദേശം 12 വർഷത്തിനുശേഷം ഇടവം രാശിയിൽ വ്യാഴം-ചൊവ്വയുടെ ശുഭകരമായ സംയോജനം സംഭവിക്കുന്നു. വ്യാഴത്തിന്റെയും ചൊവ്വയുടെയും സംയോജനം ചില രാശികളുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ വരുത്തുന്നു. സമ്പത്തിൽ വർദ്ധനവ് വരുത്തുകയും ചെയ്യും. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം...

ഇടവം - ഇടവം രാശിയിലെ വ്യാഴം-ചൊവ്വ സംയോജനം മൂലം ഈ രാശിക്കാർക്ക് ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കും. ജ്യോതിഷമനുസരിച്ച്, ഇടവം രാശിക്കാരുടെ വ്യക്തിത്വം മുമ്പത്തേതിനേക്കാൾ ആകർഷകമായിരിക്കും. ജോലിയിൽ സ്ഥാനക്കയറ്റമോ വരുമാന വർദ്ധനവോ പ്രതീക്ഷിക്കാം. വിവാഹിതർക്ക് ഈ സമയം അനുകൂലമായിരിക്കും.

Also Read: Mangal Vakri 2024: 2024 അവസാനത്തോടെ ചൊവ്വ വിപരീത ദിശയിലാകും; നേട്ടം ആർക്കൊക്കെ?

 

ചിങ്ങം രാശിക്കാർക്ക് വ്യാഴം-ചൊവ്വ സംയോജനം വളരെ ഗുണം ചെയ്യും. തൊഴിൽ ചെയ്യുന്ന ആളുകൾക്ക് ഈ കാലയളവ് അനുകൂലമായിരിക്കും. ബിസിനസുകാർക്കും ഇത് നല്ല സമയമാണ്. സ്ഥലം, കെട്ടിടം, വാഹനം എന്നിവ വാങ്ങാൻ കഴിയും. ജോലി ചെയ്യുന്നവർക്ക് പുതിയ തൊഴിൽ ഓഫറുകൾ ലഭിച്ചേക്കാം.

തുലാം രാശിക്കാർക്ക് വ്യാഴം-ചൊവ്വ സംയോജനം വളരെ ശുഭകരമാണ്. നിങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ കഴിയും. സമ്പത്ത് വർധിക്കും. സാമ്പത്തിക സ്ഥിതി മുമ്പത്തേതിനേക്കാൾ മെച്ചപ്പെടും. ഈ കാലയളവ് ബിസിനസുകാർക്ക് ലാഭകരമാണ്. കുടുംബ ജീവിതം സന്തോഷകരമായിരിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News