പുതുവർഷത്തിലേക്ക് വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും എത്തിയിരിക്കുന്നത്. 2023ലെ ആദ്യമാസമായ ജനുവരി മാസം പലർക്കും വളരെ നല്ലതായിരിക്കും. ഗ്രഹങ്ങളുടെ രാശിമാറ്റവുമൊക്കെ കാരണം പലരുടെയും ജീവിതത്തിൽ നിന്ന് പ്രശ്നങ്ങൾ ഒക്കെ അകന്ന് സന്തോഷകരമായ ഒരു ജീവിതം നയിക്കാൻ സാധ്യതയുണ്ട്. എന്നാൽ മറ്റു ചിലർക്ക് ഈ മാസം ഉയർച്ച താഴ്ചകൾ നേരിടേണ്ടി വന്നേക്കാം. ഇവർ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഏതൊക്കെ രാശിക്കാർക്കാണ് ജനുവരി മാസം ബുദ്ധിമുട്ടുള്ളതെന്ന് നോക്കാം...
മേടം - മേടം രാശിക്കാർക്ക് ജനുവരി മാസം ഉയർച്ച താഴ്ചകൾ നിറഞ്ഞതായിരിക്കും. ജനുവരി മാസത്തിൽ നിങ്ങളുടെ ലക്ഷ്യം നേടുന്നതിനായി ഒരുപാട് കഷ്ടപ്പെടേണ്ടിയും കഠിനാധ്വാനം ചെയ്യേണ്ടതായും വരാം. പ്രത്യേകിച്ച് കരിയർ മേഖലയിൽ ഇരട്ടി കഠിനാധ്വാനം ആവശ്യമായി വന്നേക്കാം. സഹപ്രവർത്തകരിൽ നിന്ന് സഹായം ലഭിച്ചെന്ന് വരില്ല. ജോലിസ്ഥലത്ത് ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. ജനുവരി മാസത്തിൽ നിങ്ങൾക്ക് ചില ബുദ്ധിമുട്ടുള്ള തീരുമാനങ്ങൾ എടുക്കേണ്ടതായി വരും. അത്തരമൊരു സാഹചര്യത്തിൽ, വളരെ ചിന്തിച്ചും ശ്രദ്ധാപൂർവ്വവും വേണം തീരുമാനങ്ങൾ എടുക്കാൻ.
ഇടവം - ഇടവം രാശിക്കാർ സ്വയം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. പ്രതികൂലമായ കാര്യങ്ങളാകും ജീവിതത്തിലുണ്ടാകുക. ചില കാര്യങ്ങളിൽ പ്രതികരിക്കുമ്പോൾ എടുത്തുചാടി ഒന്നും പറയാതെയും പ്രവർത്തിക്കാതെയുമിരിക്കുക. അല്ലെങ്കിൽ മറ്റുള്ളവരുമായുള്ള നിങ്ങളുടെ ബന്ധത്തെ അത് ദോഷകരമായി ബാധിക്കും. മുതിർന്നവരിൽ നിന്ന് വിമർശനങ്ങൾ നേരിടേണ്ടി വന്നേക്കാം. കരിയർ മേഖല ഈ സമയം അൽപ്പം വെല്ലുവിളി നിറഞ്ഞതായിരിക്കും. വിമർശനങ്ങൾ സ്വീകരിച്ച് അതിൽ നിന്ന് മനസിലാക്കി പ്രവർത്തിക്കാൻ ശ്രമിക്കുക. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം. അശ്രദ്ധ മൂലം രോഗങ്ങൾ പിടിപ്പെടാൻ സാധ്യതയുണ്ട്.
കർക്കടകം - കർക്കടക രാശിക്കാർ ജനുവരി മാസത്തിൽ അവരുടെ വ്യക്തിജീവിതത്തിലും തൊഴിലിലും ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലാ കാര്യത്തിലും കഠിനാധ്വാനം ആവശ്യമാണ്. ജോലിസ്ഥലത്ത് സഹപ്രവർത്തകരുമായി ചില പ്രശ്നങ്ങൾ ഉണ്ടായേക്കാം. ആരോഗ്യ കാര്യങ്ങളിൽ ഈ മാസം കർക്കടക രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലം നേരിയ ചുമയും ജലദോഷവും ഉണ്ടാകാം. ഈ മാസം നിങ്ങളുടെ പല്ലുകൾക്ക് പ്രശ്നങ്ങൾ ഉണ്ടാകാം.
ചിങ്ങം - പ്രണയത്തിന്റെയും ദാമ്പത്യ ജീവിതത്തിന്റെയും കാര്യത്തിൽ ജനുവരി മാസം നിങ്ങൾക്ക് നല്ലതല്ല. ദാമ്പത്യ ജീവിതത്തിൽ ഉയർച്ച താഴ്ചകൾ കാണാൻ സാധ്യതയുള്ളതിനാൽ ജനുവരി മാസത്തിന്റെ മധ്യത്തിൽ അൽപം ജാഗ്രത പാലിക്കണം. ചിങ്ങം രാശിക്കാർക്ക് ജോലിസ്ഥലത്ത് സമ്മർദ്ദം അനുഭവപ്പെടും. സാമ്പത്തിക സ്ഥിതി മോശമായേക്കാം. ഏത് നിക്ഷേപത്തിലും നിങ്ങൾക്ക് നഷ്ടം നേരിടേണ്ടി വന്നേക്കാം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...