Prosperity and Vastu: നിങ്ങളുടെ വീട്ടില്‍ സ്നേഹവും ഐശ്വര്യവും വര്‍ദ്ധിക്കും, ഈ വാസ്തു നുറുങ്ങുകള്‍ ശ്രദ്ധിക്കാം

Prosperity and Vastu:  ചിലപ്പോള്‍ വാസ്തു ദോഷം ഉൾപ്പെടെയുള്ള  മറ്റ് പല കാരണങ്ങളാൽ ഇത് സാധ്യമല്ല.  ഭവനത്തില്‍ വ്യാപിക്കുന്ന  Negativity നമ്മുടെ ജീവിതത്തെ സാരമായി ബാധിക്കും. ഇത് പണക്ഷാമത്തിനും രോഗങ്ങൾക്കും ദുരിതങ്ങൾക്കും കാരണമാകുന്നു

Written by - Zee Malayalam News Desk | Last Updated : Jun 8, 2023, 08:11 PM IST
  • ചിലപ്പോള്‍ വാസ്തു ദോഷം ഉൾപ്പെടെയുള്ള മറ്റ് പല കാരണങ്ങളാൽ ഇത് സാധ്യമല്ല. ഭവനത്തില്‍ വ്യാപിക്കുന്ന Negativity നമ്മുടെ ജീവിതത്തെ സാരമായി ബാധിക്കും. ഇത് പണക്ഷാമത്തിനും രോഗങ്ങൾക്കും ദുരിതങ്ങൾക്കും കാരണമാകുന്നു
Prosperity and Vastu: നിങ്ങളുടെ വീട്ടില്‍ സ്നേഹവും ഐശ്വര്യവും വര്‍ദ്ധിക്കും, ഈ വാസ്തു നുറുങ്ങുകള്‍ ശ്രദ്ധിക്കാം

Prosperity and Vastu: നമ്മുടെ വീട്ടില്‍ എന്നും സന്തോഷവും ഐശ്വര്യവും ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും.  ഇതിനായി പല ഉപായങ്ങള്‍ സ്വീകരിയ്ക്കുന്നവരാണ് അധികവും.  വീട്ടില്‍  എന്നും സന്തോഷവും ഐശ്വര്യവും  നിലനിര്‍ത്താന്‍ ഏറ്റവും ആവശ്യമായത് പോസിറ്റീവ് എനർജി ആണ്. 

Also Read: Mercury Transit 2023: ബുധനും സൂര്യനും ചേർന്ന് ബുധാദിത്യ രാജയോഗം, ജൂൺ 15 വരെ ഈ രാശിക്കാര്‍ക്ക് പണത്തിന്‍റെ പെരുമഴ!! 

ചിലപ്പോള്‍ വാസ്തു ദോഷം ഉൾപ്പെടെയുള്ള  മറ്റ് പല കാരണങ്ങളാൽ ഇത് സാധ്യമല്ല.  ഭവനത്തില്‍ വ്യാപിക്കുന്ന  Negativity നമ്മുടെ ജീവിതത്തെ സാരമായി ബാധിക്കും. ഇത് പണക്ഷാമത്തിനും രോഗങ്ങൾക്കും ദുരിതങ്ങൾക്കും കാരണമാകുന്നു.  

Also Read: Kuber Dev Favourite Plant: കുബേര്‍ ദേവന്‍ സമ്പത്ത് വര്‍ഷിക്കും!! വീട്ടില്‍ ഈ ചെടി നട്ടുവളര്‍ത്താം 

നമ്മുടെ വീട്ടില്‍ എന്നും സന്തോഷവും ഐശ്വര്യവും നിലനിര്‍ത്താന്‍ വാസ്തു ശാസ്ത്രം അനുസരിച്ച് ചില   ലളിതമായ ഉപായങ്ങള്‍ നടപ്പാക്കാം.  

1. ഒരു വീടിനെ സംബന്ധിച്ചിടത്തോളം പ്രധാന കവാടം ഏറെ പ്രധാനമാണ്. നമ്മുടെ  ഭവനം  ഐശ്വര്യപൂര്‍ണ്ണമാവാന്‍ ചെയ്യാന്‍ സഹായിയ്ക്കുന്ന ഒരു ഉപായമാണ് വീടിന്‍റെ പ്രധാന കവാടത്തില്‍ മംഗളകലശം സ്ഥാപിക്കുക എന്നത്. മംഗളകലശം സമൃദ്ധിയുടെ അടയാളം മാത്രമല്ല, ശുക്രന്‍റെയും ചന്ദ്രന്‍റെയും പ്രതീകം കൂടിയാണ്. മംഗളകലശം വീടിന്‍റെ പ്രധാന കവാടത്തിന്  സമീപം സ്ഥാപിക്കണം.  ഇത് വീട്ടില്‍ പോസിറ്റീവ് എനർജി ഉണ്ടാവാനും നെഗറ്റീവ് എനർജി അകറ്റാനും സഹായിയ്ക്കുന്നു.  

2.  വീടിന്‍റെ പ്രധാന വാതിലില്‍ എല്ലാ ദിവസവും രാവിലെ സ്വസ്തിക ഉണ്ടാക്കുക, പോസിറ്റീവ് എനര്‍ജിയും പ്രധാന വാതിലും തമ്മില്‍ ഏറെ ബന്ധമുണ്ട്. പ്രധാന വാതിലിൽ സ്വസ്തിക ഉണ്ടാക്കുന്നത് വീട്ടിനുള്ളില്‍  പോസിറ്റീവ് എനർജി ഒഴുകാന്‍ സഹായിയ്ക്കും. ഇത് വീട്ടിൽ സന്തോഷവും ഐശ്വര്യവും  നിറയ്ക്കും. 

3. ഒരു ഗണേശ വിഗ്രഹമോ ചിത്രമോ വീടിന്‍റെ പ്രധാന വാതിലിനു മുകളിൽ സ്ഥാപിയ്ക്കുന്നത് വീട്ടിൽ സന്തോഷം ഉണ്ടാകും. എന്നാൽ വിഗ്രഹമോ ചിത്രമോ വീടിനുള്ളിൽ സ്ഥാപിക്കണമെന്ന് ഓർമ്മിക്കുക. ചിത്രങ്ങൾ പുറത്ത് വെച്ചാൽ പണം നഷ്ടപ്പെടും.

4. എല്ലാ ദിവസവും രാവിലെ വീടിന്‍റെ പ്രധാന വാതിലും പരിസരവും വൃത്തിയാക്കുക  ഒപ്പം 
എല്ലാ ദിവസവും രാവിലെ വീടിന്‍റെ  പ്രധാന വാതിലും ജനലുകളും തുറക്കുക. ഇതിനുശേഷം പ്രധാന വാതിലിന്‍റെ  ഉമ്മറപ്പടി ഒരു നുള്ള് മഞ്ഞൾ കലർന്ന വെള്ളമുപയോഗിച്ച് കഴുകുക. ഇപ്രകാരം   ചെയ്യുന്നതിലൂടെ, ലക്ഷ്മി ദേവി പ്രസാദിക്കുകയും സമ്പത്ത് വർഷിക്കുകയും ചെയ്യുന്നു. 

5.  വീടിനു മുന്നിൽ രംഗോളി ഉണ്ടാക്കുക
വീടിന്‍റെ  പ്രധാന വാതിലിന്‍റെ ഇരു വശത്തും അരിപ്പൊടിയോ, ഗോതമ്പ് പൊടിയോ ഉപയോഗിച്ച്  ചെറിയ രംഗോളി ഉണ്ടാക്കുക. ഇത് വളരെ ശുഭകരമാണ്. എന്നാല്‍, രംഗോളി ദിവസവും ഉണ്ടാക്കുക ബുദ്ധിമുട്ടാവാം. ദിവസവും രംഗോളിയിടാന്‍ സാധിച്ചില്ല എങ്കില്‍ ആഴ്ചയിൽ ഒരിക്കലെങ്കിലും രംഗോളി  ഇടാന്‍ ശ്രദ്ധിക്കുക.  ഇത് ഏറെ ശുഭകരമാണ്. 

6. കർപ്പൂരം കത്തിക്കുക
വീട്ടില്‍ ദിവസവും കർപ്പൂരം കത്തിക്കുക. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവുമാണ്  കർപ്പൂരം കത്തിക്കേണ്ടത്. കർപ്പൂരത്തിന്‍റെ സുഗന്ധം  വീട്ടിലാകെ നിറയുന്നത് വീട്ടില്‍ പോസിറ്റിവിറ്റി നിറയ്ക്കും.  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News